ചിലരുടെ ചർമ്മം വളരെ മങ്ങിയതും അതുപോലെ ഭംഗിയില്ലാതെയും കാണപ്പെടാറുണ്ട്. ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള സംരക്ഷണം ഉറപ്പാക്കാൻ ശരിയായ രീതിയിലുള്ള ചർമ്മ സംരക്ഷണം ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. മുഖത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്. അടുക്കളയിലെ എല്ലാം ചർമ്മത്തിൽ പരീക്ഷിക്കാൻ കഴിയുന്നതാണ്.
ചർമ്മത്തിന് ഏറ്റവും മികച്ചതാണ് കടലമാവ്. ചർമ്മത്തിൻ്റെ തിളക്കം കൂട്ടാനും അതുപോലെ നല്ല രീതിയിൽ കേടുപാടുകൾ പറ്റിയ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും കടലമാവ് സഹായിക്കും. സൺ ടാൻ പോലെയുള്ള പ്രശ്നങ്ങൾ മാറ്റാൻ കടലമാവ് വളരെ അനുയോജ്യമാണ്. ചർമ്മത്തിലെ അമിതമായ എണ്ണമയം കുറച്ച് നല്ല തിളക്കം കൂട്ടാൻ കടലമാവ് സഹായിക്കും. മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും ഇത് വളരെ മികച്ചതാണ്.ചർമ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ് പാൽ. ഇതൊരു ടോണറായി പ്രവർത്തിക്കാറുണ്ട്. കാച്ചാത്ത പാൽ വേണം ചർമ്മത്തിൽ എപ്പോഴും ഉപയോഗിക്കാൻ. ചർമ്മത്തിന് നല്ല തിളക്കം നൽകാനും അതുപോലെ ചർമ്മത്തിലെ നിറ വ്യത്യാസം മാറ്റാനും പാൽ സഹായിക്കും. മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് പുനരുജ്ജീവൻ നൽകാൻ പാൽ മികച്ചതാണ്. ചർമ്മത്തിന് യുവത്വം നിലനിർത്താൻ, പാടുകൾ മാറ്റാൻ, മുഖക്കുരു ഇല്ലാതാക്കാൻ, മോയ്ചറൈസ് ചെയ്യാനൊക്കെ പാൽ വളരെ നല്ലതാണ്.ആരോഗ്യത്തിന് ചിയ സീഡ്സ് നൽകുന്ന ഗുണങ്ങൾ ധാരാളമാണ്. അതുപോലെ ചർമ്മത്തിനും ചിയ സീഡ്സ് ഏറെ നല്ലതാണ്. വൈറ്റമിൻ ഇ, സിങ്ക്, നിയാസിനമൈഡ് എന്നിവയൊക്കെ ചിയ സീഡ്സിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകാനും ചർമ്മത്തിൻ്റെ മങ്ങൽ പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും ചിയ സീഡ്സ് ഏറെ സഹായിക്കും. കൂടാതെ വരണ്ട ചർമ്മം, ചർമ്മം പൊരിഞ്ഞ് ഇളകുന്നത് പോലെയുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ചിയ സീഡ്സ്. വീക്കവും അതുപോലെ ചുവപ്പും പോലെയുള്ള പ്രശ്നങ്ങൾ മാറ്റാനും ചിയ സീഡ്സ് നല്ലതാണ്.
Content highlight : face care tips