മുഖക്കുരു കൂടാൻ എണ്ണമയമുള്ള ചർമ്മം ഒരു കാരണമാണ്. പലരും പല വഴിയും പറഞ്ഞു തരും എന്നാൽ ഇതൊക്കെ പരീക്ഷിക്കാൻ ഉള്ള ക്ഷമ വേണ്ടേ? എന്നാൽ പെട്ടന്ന് റിസൾട്ട് കിട്ടുന്ന വീട്ടിൽ തന്നെ ചെയ്യാവുന്ന പായ്ക്കുകളാണ് എണ്ണമയം മാറ്റാനുള്ള എളുപ്പവഴി. എണ്ണമയം ഇല്ലാതായാൽ മുഖക്കുരുവും പാടുകളും നീങ്ങി മുഖം സുന്ദരമാകും.
1. നന്നായി പഴുത്ത പപ്പായ ഉടച്ചതിൽ അര ടീസ്പൂൺ മുൾട്ടാണി മിട്ടി ചേർത്ത് മുഖത്തു പുരട്ടി മസാജ് ചെയ്ത ശേഷം കഴുകിക്കളയുക. ∙ റോസപ്പൂവിന്റെ ഇതളുകൾ അരച്ചതിൽ ഒരു ടീസ്പൂൺ തൈര് ഒരു നുള്ള് മഞ്ഞൾ എന്നിവ മിക്സ് ചെയ്യുക. ഇതു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. എണ്ണമയം നീങ്ങി മുഖം മൃദുവാകും.
2.ഒരു ടേബിൾ സ്പൂൺ അരിയും ഒരു ടേബിൾ സ്പൂൺ ചുവന്ന പരിപ്പും അൽപ്പം ചിയ സീഡ്സും തിളപ്പിക്കാത്ത പാലിൽ കുതിർത്ത് വയ്ക്കുക. രാത്രി മുഴുവനോ അല്ലെങ്കിൽ 5 മുതൽ 6 മണിക്കൂറോ കുതിർത്ത് വയ്ക്കാൻ ശ്രമിക്കുക. അതിന് ശേഷം ഇത് നന്നായി അരച്ച് എടുക്കാം. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടലാവ് കൂടി ചേർത്ത് യോജിപ്പിക്കുക. ഇത് മുഖത്തിട്ട് 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.
3.റോസപ്പൂവിന്റെ ഇതളുകൾ അരച്ചതിൽ ഒരു ടീസ്പൂൺ തൈര് ഒരു നുള്ള് മഞ്ഞൾ എന്നിവ മിക്സ് ചെയ്യുക. ഇതു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. എണ്ണമയം നീങ്ങി മുഖം മൃദുവാകും.
Content highlight : Acne and oiliness; No matter what you do, it doesn’t change