ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.
വാതിൽ കൺ വാതിൽ ഇന്നാരോ നേരം ചാരാതേ … ഞാൻ മിന്നീടും രാവിൽ ഈ രാവിൽ നിന്നോമൽ ചേലും കണ്ടേ നിന്നേ…
എന്ന ഈ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.
ബി.കെ. ഹരിനാരായണൻ രചിച്ച് രാഹുൽ രാജ് ഈ ഞ മിട്ട് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൾ വഹാബും ശ്രുതി ശിവദാസും പാടിയ ഒരു യുഗ്മഗാനമാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരി ക്കുന്നത്.
ഡാർക്ക് മൂഡിൽ ഒരു പ്രണയഗാനമാണ് ഈ ഗാനമാണിത്.
നായക കഥാപാത്രത്തെ സിജു വിൽസനും നായികയായ നമ്രതയുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ.
മെയിൽ നഴ്സും ഫീമെയിൽ നഴ്സുമാണിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. നിരന്തരമായ സൗഹൃദത്തിലൂടെ ഇരുവരും ഏറെ അടുത്തു. ഇത് പ്രണയമാറി മാറുന്നു.
ഈ പ്രണയമാണ് ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇമ്പകരമായ ഗാനരംഗവും. മനോഹരമായ ദൃശ്യാ വൽക്കരണവും കൊണ്ട് ഈ ഗാനം ഏറെ വൈറലാകുമെന്നതിൽ സംശയമില്ല.
നഗരജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂvടെ സൗഹൃദത്തിൻ്റേയും പ്രണയത്തിൻ്റേയും. അതിജീവനത്തിൻ്റേയും കഥ പറയുന്നതാണ് ഈ ചിത്രം.
റയോണറോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കു ടിയാൻമല കിവിസോ മൂവീസ്, നെരിയാ ഫിലിംസ് ഹസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ആക്ഷനും, നർമ്മവുമെല്ലാം കൂടിച്ചേർന്ന ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം.
ബാലു വർഗീസ്,ധിരജ് ഡെന്നി, സിദ്ദിഖ്, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, മനോജ്.കെ.യു. ലെന, സൈജു അടിമാലി, ജയകൃഷ്ണൻ,ഹരിത് വിശിഷ്ട്,(മിന്നൽ മുരളിഫെയിം ,) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ – സന്ധീപ്
സന്ധീപ് സദാനന്ദനും, ദീപു .എസ് .നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം -രാഹുൽ രാജ്
ഛായാഗ്രഹണം – രവി ചന്ദ്രൻ,
എഡിറ്റിംഗ് – അഖിലേഷ് മോഹൻ.
കലാസംവിധാനം -അജയ് മങ്ങാട്.
മേക്കപ്പ് – ജിത്തു പയ്യന്നൂർ.
കോസ്റ്റും – ഡിസൈൻ – അരുൺ മനോഹർ
പ്രൊഡക്ഷൻ മാനേജർ – നജീർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.
Content highlight : pushpaka vimanam video song released