കാണാനുള്ള ലുക്ക് മാത്രമല്ല ഒരു വ്യക്തിയുടെ ആത്മവിശ്വാസം വർധിപ്പിക്കാനും നല്ല ആരോഗ്യത്തിനും മുടി വളരെ പ്രധാനമാണ്. പലപ്പോഴും സ്ത്രീകൾ മുടി കൊഴിച്ചിലെനപ്പറ്റി വേവലാതിപ്പെടാറുണ്ട്. അതുപോലെ ആണുങ്ങൾക്കും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. മുടി നന്നായി വളർത്തിയെടുക്കാൻ പൊതുവെ ആണുങ്ങൾക്ക് കുറച്ച് കഷ്ടപ്പാടാണ്. ആണുങ്ങളുടെ മുടി കൊഴിച്ചിൽ മാറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
ആണുങ്ങൾക്ക് കഷണ്ടി ഉണ്ടാകുന്നത് പല രീതിയിലാണ്. മുൻ വശത്ത്, തലയുടെ ഉച്ചി ഭാഗത്ത് അങ്ങനെ വ്യത്യസത്മായ രീതിയിൽ മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. പോഷകങ്ങളുടെ കുറവ്, ചില മരുന്നുകൾ, രോഗങ്ങൾ അങ്ങനെ നിരവധി കാരണത്തിലൂടെ മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. എന്തെങ്കിലും വൈറ്റമിനുകളുടെ കുറവാണെങ്കിൽ അത് സപ്ലിമെൻ്റുകളിലൂടെ പരിഹരിക്കാവുന്നതാണ്.
നല്ല ഭക്ഷണശൈലി പിന്തുടരുന്നത് മുടിയ്ക്കും ചർമ്മത്തിനും വളരെ നല്ലതാണ്. പ്രത്യേകിച്ച് അയൺ, വൈറ്റമിൻ ബി 12, ഫോളിക് ആസിഡ് പോലെയുള്ളവ ഉൾപ്പെത്തുക. രക്ത പരിശോധന നടത്തി എന്താണ് കുറവെന്ന് കണ്ടെത്തിയ ശേഷം മാത്രം സപ്ലിമെൻ്റുകൾ എടുക്കാൻ ശ്രമിക്കുക. സ്റ്റൈല്ലിങ്ങ് ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുക. മുടികൊഴിച്ചിൽ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവയ്ക്ക് ഒക്കെ ഇത് കാരണമാകാറുണ്ട്.
അധികമായ എണ്ണ തലയോട്ടിയിൽ വയ്ക്കുന്നത് കുറയ്ക്കുക. ദിവസവും തലയോട്ടിയിൽ മസാജ് ചെയ്ത് കൊടുക്കാൻ ശ്രദ്ധിക്കണം. ഇത് രക്തയോട്ടം കൂട്ടാനും അതുപോലെ ഹെയർ ഫോളിസിനെ സംരക്ഷിക്കാനും സഹായിക്കും. എന്താണ് പ്രശ്നമെന്ന് കണ്ടെത്തി മുടിയെ സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Content highlight : Baldness problem solution is here