ചർമ്മത്തെ അപേക്ഷിച്ച് കൈകളാണ് എപ്പോഴും കൂടുതൽ പരുപരുത്തതായി മാറുന്നത്. എപ്പോഴും ജോലികൾ ചെയ്യുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. ചർമ്മത്തെ പോലെ തന്നെ കൈകളും കാലുകളുമൊക്കെ ഭംഗിയായി സൂക്ഷിക്കേണ്ടതും ഏറെ പ്രധാനമാണ്. കൈകളുടെ ഭംഗിയും അതുപോലെ മൃദുത്വവും നിലനിർത്താൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില മാസ്കുകൾ നോക്കാം.നാരങ്ങ നീര് ആസിഡിക് സ്വാഭാവമുള്ളതാണ്. ഒരു ചെറിയ ബൗളിലേക്ക് അര നാരങ്ങയുടെ നീര് പിഴിഞ്ഞ് എടുക്കുക. ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉപ്പും കൂടി ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിശ്രിതം പതുക്കെ കൈകളിൽ തേച്ച് പിടിപ്പിച്ച് എക്സ്ഫോളിയേറ്റ് ചെയ്യുക. ഇത് ഇനി ചെറിയ ചൂട് വെള്ളത്തിൽ കഴുകി വ്യത്തിയാക്കാവുന്നതാണ്.
ഒരു ചെറിയ ബൗളിൽ 2 ടേബിൾ സ്പൂൺ ഓട്സും 1 ടേബിൾ സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. നല്ലൊരു പേസ്റ്റ് രൂപമാകുന്നത് വരെ ഇത് യോജിപ്പിച്ച് എടുക്കണം. ഇനി ഈ സ്ക്രബ് കൈകളിലിട്ട ശേഷം വട്ടത്തിൽ മസാജ് ചെയ്യുക. ഇനി ഇതൊരു 15 മിനിറ്റ് കൈകളിൽ വച്ച ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി വ്യത്തിയാക്കാവുന്നതാണ്. നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഓട്സിനും തേനിനും സാധിക്കാറുണ്ട്. ചർമ്മത്തിൽ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ കാപ്പിപൊടിയ്ക്ക് കഴിയും. 2 ടേബിൾ സ്പൂൺ കാപ്പിപൊടി 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ അൽപ്പം പഞ്ചസാരയും കൂടി ചേർക്കാവുന്നതാണ്. ഇനി ഈ മാസ്ക് കൈകളിൽ നന്നായി മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്.
Content highlight : Oats are enough to make the body shiny and soft like silk