ലോക്‌സഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ തൻ്റെ ആദ്യ പ്രസംഗത്തില്‍ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. അതിലെ ചില ഭാഗങ്ങൾ മാത്രമെടുത്ത് പ്രചരിപ്പിക്കുന്നുണ്ടായിരുന്നു.
ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.
രാഹുലിന്‍റെ പ്രസംഗം ഹിന്ദുമതത്തിന് എതിരല്ല,ലോക്സഭയിലെ ഹിന്ദു പരാമർശത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ. പ്രസംഗം മുഴുവനായി കേട്ടെന്നും അതിൽ ഹിന്ദു വിരുദ്ധ പരാമർശം ഇല്ലെന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു.“രാഹുൽ ഗാന്ധിയുടെ പ്രസംഗം മുഴുവനും ഞങ്ങൾ കേട്ടു, ഹിന്ദുമതത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്”- സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു. രാഹുലിന്‍റെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചത് ശരിയല്ലെന്നും ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണം.
Content highlight : Rahul Gandhi niyamasabha speech