നമ്മുടെ ജീവിതശൈലികള്‍ കാരണം തന്നെ ഉളളതിനേക്കാള്‍ കൂടുതല്‍ പ്രായം നമുക്ക് തോന്നുന്നു. ചര്‍മത്തിലുണ്ടാകു്ന്ന ചുളിവുകളും ചര്‍മം അയഞ്ഞ് തൂങ്ങുന്നതുമെല്ലാം തന്നെ പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇതിന് പരിഹാരമായി പലരും തൊലിപ്പുറത്തുള്ള പരീക്ഷണങ്ങളും ട്രീറ്റ്്‌മെന്റുകളുമാണ് നടത്തുന്നത്. എന്നാല്‍ ഇത് വേണ്ടത്ര രീതിയില്‍ ഗുണം നല്‍കണം എന്നില്ല.ഉണക്കമുന്തിരി വെള്ളം പ്രത്യേക രീതിയില്‍ കുടിയ്ക്കുന്നത് ചര്‍മസംരക്ഷണത്തെ സഹായിക്കുന്നു. ഇത് തലേന്ന് രാത്രി വെള്ളത്തില്‍ ഇട്ടു വയ്ക്കാം. 10 എണ്ണം മതിയാകും. ഇത് പിറ്റേന്ന് അല്‍പം തേന്‍ കൂടിച്ചേര്‍ത്ത് കുടിയ്ക്കാം. മുന്തിരി അതേ പടി കഴിയ്ക്കുകയോ അല്ലെങ്കില്‍ വെള്ളത്തില്‍ കൈ കൊണ്ട് ഞെരടിച്ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്യാം. വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇത് ദിവസവും ചെയ്യാവുന്ന ഒന്നാണ്. ചര്‍മത്തിന് നിറവും ചെറുപ്പവും തിളക്കവുമെല്ലാം ഒരുപോലെ നല്‍കാന്‍ ഈ വഴി സഹായിക്കും.ഉണക്കമുന്തിരിയിൽ ബി, സി തുടങ്ങിയ വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അയേണ്‍ സമ്പുഷ്ടമാണ്. കാല്‍സ്യവും ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം പോലുള്ള ഘടകങ്ങളും ഉണക്കമുന്തിരിയില്‍ ഉണ്ട്. ഉണക്കമുന്തിരിയിൽ പോളിഫെനോളിക് ഫൈറ്റോ ന്യൂട്രിയന്റുകൾ ഉണ്ട്. ഉണക്കമുന്തിരി, അവ കുതിർത്ത വെള്ളം എന്നിവയിൽ ബയോഫ്ലാവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
Content highlight : No more wrinkles!!