ലോകത്തെ കണക്കെടുത്താല്‍ ഇന്ത്യയില്‍ പ്രമേഹരോഗം ഏറ്റവും കൂടുതലാണ്. ഇതില്‍ തന്നെ മലയാളികള്‍ പിന്നിലുമല്ല. പാരമ്പര്യവും ജീവിതശൈലിയുമെല്ലാം തന്നെ പ്രമേഹത്തിന് പ്രധാന കാരണമായി വരുന്നു. ഷുഗര്‍ നിയന്ത്രണത്തിന് ഇതിനാല്‍ ചിട്ടയായ ജീവിതചിട്ടകളും ഒപ്പം വ്യായാമവും ഭക്ഷണ നിയന്ത്രണവുമെല്ലാം ഗുണം നല്‍കും. കൃത്യമായി നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്നില്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടുന്നത് നല്ലതാണ്.ചില കേസുകളില്‍ മരുന്നുകള്‍ അത്യാവശ്യമായി വരുന്നു. എന്നാല്‍ പ്രമേഹത്തിന് മരുന്നെടുത്ത് തുടങ്ങിയാല്‍ ഇത് സ്ഥിരം എടുക്കേണ്ടി വരുമെന്ന തെറ്റിദ്ധാരണയാല്‍ മരുന്ന് കഴിയ്‌ക്കേണ്ട ആവശ്യമെങ്കില്‍ പോലും ഇത് ഒഴിവാക്കുന്നവരുണ്ട്. ഇത് കൂടുതല്‍ അപകടത്തിലേയ്ക്ക് വഴിയൊരുക്കും.
പാത്രത്തില്‍ കുറവ് ചോറും ധാരാളം കറികളും കഴിയ്ക്കാം. മീന്‍ കറി വച്ചത്, ചീര, മറ്റ് പച്ചക്കറികള്‍, കൊഴുപ്പ് കളഞ്ഞ തൈര് എന്നിവയെല്ലാം തന്നെ ഏറെ ഗുണം നല്‍കുന്നവയാണ്. പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിയ്ക്കാം. ഇവ മുളപ്പിച്ച് ചെറിയ സസ്യമാകുമ്പോള്‍ അത് മുളപ്പിച്ച് കഴിയ്ക്കാം. വൈകീട്ടുള്ള ചായക്ക് പകരം ഗ്രീന്‍ ടീ മധുരമില്ലാതെ കഴിയ്ക്കാം. സ്‌നാക്‌സായി നട്‌സ് കഴിയ്ക്കാം, ഫ്രൂട്‌സ് കഴിയ്ക്കാം. കപ്പലണ്ടി പോലുള്ളവ വിശക്കുന്നുവെങ്കില്‍ പുഴുങ്ങിക്കഴിയ്ക്കാം. വൈറ്റമിന്‍ എ അടങ്ങിയ ഫ്രൂട്‌സ് നല്ലതാണ്. ഓറഞ്ച്, പേരയ്ക്ക്, തണ്ണിമത്തന്‍ എന്നിവയെല്ലാം ഏറെ നല്ലതാണ്. രാത്രിയില്‍ അരി ഒഴിവാക്കി ഗോതമ്പോ റാഗിയോ കഴിയ്ക്കാം.നാം പൊതുവേ നാല് നേരമായാണ് ഭക്ഷണം കഴിയ്ക്കുക. രാവിലെ, ഉച്ചയ്ക്ക്, വൈകീട്ട്, രാത്രി എന്നിവയാണിത്. ഇതിന് പകരം അളവ് കുറച്ച് പല നേരമായി കഴിയ്ക്കാം. നാം പൊതുവേ ചായ, കാപ്പി ശീലങ്ങളിലൂടെയാണ് ദിവസം തുടങ്ങുക. ഇത് ഒഴിവാക്കാന്‍ പറ്റുന്നവരെങ്കില്‍ ഇത് ഒഴിവാക്കുക. പറ്റില്ലെങ്കില്‍ മധുരം ചേര്‍ക്കാതെ കട്ടന്‍ ചായ പോലെയാക്കി കുടിയ്ക്കുക. പ്രാതല്‍ നാം പൊതുവേ ഇഡ്ഢലി, ദോശ എന്നിവയാണ് കഴിയ്ക്കുന്നത്. ഇത് അരി പുളിപ്പിച്ചാണ് തയ്യാറാക്കുന്നത്. ഇത്തരത്തില്‍ പുളിപ്പിച്ചുള്ള ഭക്ഷണങ്ങള്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ്, അതായത് രക്തത്തില്‍ ഷുഗര്‍തോത് വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇതിനാല്‍ ഇവ ഒഴിവാക്കുക. ഇത് വേണമെങ്കില്‍ അരിയും ഉഴുന്നും എടുക്കുന്നതില്‍ ഉഴുന്ന് കൂടുതല്‍ എടുക്കുക. ഉഴുന്നില്‍ പ്രോട്ടീന്‍ കൂടുതലാണ്.
Content highlight : Don’t eat sweets and keep them out of your life