Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Novel

പ്രണയമഴ/ഭാഗം 15/Pranayamazha part 15

മിത്ര by മിത്ര
Jul 13, 2024, 08:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രണയമഴ

ഭാഗം 15

“ഹേയ്.. അത് സാരമില്ല… ആളുകൾ ഒക്കെ എന്ത് പറഞ്ഞാലും നീ മേലെടത്തെ ഹരിയുടെ പെണ്ണായി ഈ വീട്ടിലേക്ക് വരണ്ടവൾ ആണ്.. അതുകൊണ്ട് കാറിൽ ഒന്ന് കയറി എന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല…”

 

 

മേലെടത്തെ ഹരിയുടെ പെണ്ണ്…നിങ്ങൾ കാണാൻ പോകുന്നതേ ഒള്ളൂ… അവൾ പല്ല് ഞെരിച്ചു..

 

 

ReadAlso:

വീണ്ടും എഴുത്തുകാരിയുടെ റോളിൽ എത്തുന്നു ദീപ്തി ഐപിഎസ് ; ഗായത്രി അരുണിന്റെ പുതിയ പുസ്തകം ‘യാത്രയ്ക്കപ്പുറം’

2024ലും അവസാനിക്കാത്ത റാം c/o ആനന്ദി തരം​ഗം; യുവതയുടെ ഉള്ളുതൊട്ട അഖിൽ പി.ധർമജൻ മാജിക്

ഹൃദയരാഗം [അവസാനഭാഗം ]/, Hridhayaragm last part

ഹൃദയരാഗം   ഭാഗം 70/ hridhayaragam part 70

ഹൃദയരാഗം   ഭാഗം 69/ hridhayaragam part 69

“അപ്പോൾ മോളെ… നാളെ കാണാം… കൃത്യം 8മണിക്ക്… ഓക്കേ…”…വീണ്ടും മെസ്സേജ് വന്നു.

 

 

“ശരി അമ്മേ…”മറുപടി അയച്ചിട്ട്

 

അവൾ ഫോൺ എടുത്തു വെച്ചിട്ട് കിടന്നു..

 

 

ഹരി…. എടാ… എന്റെ ഫോൺ ആണ് മോനെ നീ എടുത്തു കൊണ്ട് പോന്നത്.. ദേ.. മാറി പോയി…

 

ദേവി മകന്റെ ഫോൺ കൊണ്ട് വന്നു കൊടുത്തു..

 

 

അപ്പോളേക്കും അവൻ വാട്ട്സ്അപ്പിലെ ചാറ്റ് ഹിസ്റ്ററി ക്ലിയർ ചെയ്തിരുന്നു…

 

എന്നിട്ട് ഒന്നും അറിയാത്തത് പോലെ അമ്മയുടെ ഫോൺ കൊടുത്തിട്ട് ഊറി ചിരിച്ചു കൊണ്ട് ബെഡിലേക്ക് വന്നു വീണു..

 

 

അപ്പോൾ നാളെ കാലത്തെ തന്റെ ഗൗരി തന്നോടൊപ്പം അമ്പലത്തിൽ വരും…. അവളെ നേരിൽ കണ്ടു അവളോട് ചോദിക്കണം തന്നെ ഇഷ്ടം ആണോ എന്ന്… അവളുടെ മറുപടി അറിഞ്ഞിട്ട് മതി അച്ഛന്റെ സമ്മതം മേടിക്കാൻ…. കാരണം പിന്നീട് ഒരിക്കൽ വിഷമിക്കാൻ ഇട വരരുത്… വന്നാൽ അത് തനിക്ക് താങ്ങാൻ ആവില്ല.. അത്രയ്ക്ക്… അത്രയ്ക്ക്.. തന്റെ ഹൃദയത്തിൽ പതിഞ്ഞു പോയി തന്റെ ഗൗരി… തന്റെ മനതാരിൽ നിറഞ്ഞു നിൽക്കുക ആണ് അവളുടെ മുഖം.. അതു അന്തരത്മാവിൽ വ്യാപിച്ചു കിടക്കുക ആണ്… ദേഹം മാത്രമേ ഇവിടെ ഒള്ളൂ… ദേഹിയോ….. അവൻ ഏതോ മായാലോകത്തു അകപ്പെട്ട പോലെ അവനു തോന്നി..അവളെ ഓർക്കുമ്പോൾ തന്നിൽ ഉണ്ടാകുന്ന കാന്തികപ്രവാഹം… ഉഫ്ഫ്ഫ്….. അതെ… ഈ ജന്മം അവൾ ഇല്ലാതെ തനിക്ക് പറ്റില്ല.

 

ഹരിയുടെ ഓർമ്മകൾ വർഷങ്ങൾ പിന്നിലേക്ക് പോയി മുങ്ങാം കുഴിയിട്ടു..

 

.ഒരു ദിവസം അമ്പലത്തിൽ പോകുവാനായി ഇറങ്ങിയത് ആയിരുന്നു താൻ.. ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരു ആൾ കൂട്ടം.. ചോദിച്ചപ്പോൾ പറഞ്ഞു ഒരു പെൺകുട്ടിയെ കാർ ഇടുച്ചു.. അവർ നിർത്താതെ പോയി എന്ന്.. താൻ നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു ഒരു പെൺകുട്ടി. ഒന്നും നോക്കിയില്ല. കൂട്ടുകാരൻ സഞ്ജയ്‌ യും ആയിട്ട് അവളെ വാരി എടുത്തു കൊണ്ട് ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. തനിക്ക് വേണ്ടപ്പെട്ട ആർക്കോ എന്തോ സംഭവിച്ച ഒരു ഫീൽ ആയിരുന്നു അപ്പോൾ… അച്ഛന്റെ ഇളയ സഹോദരി ആയ ഡോക്ടർ ലേഖ അപ്പച്ചി യുടെ അടുത്തേക്ക് ആണ് അവളെ കൊണ്ട് പോയത് അവൻ. ഹോസ്പിറ്റലിൽ എത്തിയതും അവർ പറഞ്ഞു ബ്ലഡ്‌ ലോസ് ഉണ്ടായിട്ടുണ്ട്. “ഒ പോസിറ്റീവ് ബ്ലഡ്‌ വേണം… ഒന്നും നോക്കിയില്ല… താൻ അപ്പോൾ തന്നെ കൊടുത്തു അവൾക്കായി തന്റെ ബ്ലഡ്‌…കുറച്ചു കഴിഞ്ഞതും അവളുടെ വീട്ടിൽ നിന്നു ആരൊക്കെയോ വന്നിരുന്നു. പിന്നീടു താൻ അവിടെ നിന്നില്ല.. അവിടെ നിന്നും വേഗം ഇറങ്ങി പോന്നു..

 

 

 

കണ്ട നാൾ മുതൽ മനസ്സിൽ ചേക്കേറിയ ഒരു നാടൻ പെൺകുട്ടി..12il ആണ് പഠിക്കുന്നത് എന്ന് സഞ്ജയ്‌ പറഞ്ഞു.ആദ്യം ഒന്നും താൻ അവളെ മൈൻഡ് ചെയ്തില്ല… എന്നാലും…. അവൾ സ്കൂളിൽ പോകുന്ന സമയം ആകുമ്പോൾ താൻ എങ്ങനെ എങ്കിലും വണ്ടി എടുത്തു കൊണ്ട് ഇറങ്ങി വരും… ബസ് സ്റ്റോപ്പിൽ കൂട്ടുകാരികളും ആയി നിൽക്കുന്ന അവളെ അകലെ നിന്നു നോക്കി കാണും.. അധികം ചമയങ്ങൾ ഒന്നും ഇല്ല…. എന്നും ഒരു ചന്ദന കുറി കാണും… കണ്ണും ഒന്ന് കറുപ്പിക്കും… അത്ര മാത്രം..കഴിഞ്ഞു അവളുടെ ഒരുക്കം…

അവൾ അറിയാതെ അവളിൽ അലിഞ്ഞു ഇല്ലാതാകുക ആയിരുന്നു താൻ….തന്റെ ശ്വാസം പോലും അവൾക്ക് വേണ്ടി ആണ് എന്ന് തോന്നി പോയിരുന്നു..അവളിലൂടെ ഒഴുകുന്ന രക്തത്തിന്റെ ഒരു പങ്ക് തന്റേത് ആണ് എന്ന് ഓർക്കും…ഒരിക്കലും അവളോട് തന്റെ ഇഷ്ടം അറിയിച്ചില്ല.. കാരണം അവൾ 12ത് ഇൽ പഠിക്കുന്ന ഒരു കൊച്ചു കുട്ടി… അവളുടെ പഠനത്തെ ബാധിക്കുമോ എന്ന തോന്നൽ…അവളുടെ എക്സാം കഴിയാൻ കാത്തു കാത്തു ഇരുന്നു…അങ്ങനെ ഇരിക്കെ ഒരു ദിവസം എല്ലാം അവളോട് പറയുവാൻ തീരുമാനിച്ചു.. അന്ന് അവളുടെ റിസൾട്ട്‌ വന്ന ദിവസം ആയിരുന്നു.. സ്കൂളിൽ പോയിട്ട് അവൾ തിരികെ വരുന്നതും കാത്ത് നിന്നപ്പോൾ ആണ് വീട്ടിൽ നിന്ന് അച്ഛന്റെ ഫോൺ കാൾ… മുത്തശ്ശൻ മരിച്ചു… വേഗം വീട്ടിലേക്ക് എത്താൻ… തന്റെ പ്രണയം വീണ്ടും മനസിന്റെ ചെപ്പിന്റെ കോണിലേക്ക് ഊളി ഇട്ടു പോയി…..

 

 

അവൻ ഒന്ന് ദീർഘാനിശ്വാസപ്പെട്ടു..

 

 

ആഹ് ബാക്കി കഥകൾ ഒക്കെ നിന്നെയും ചേർത്ത് പിടിച്ചു കൊണ്ട് ഈ ബാൽക്കണി യിൽ ഇരുന്നു പറയാം ഗൗരി കുട്ടി.. അപ്പോൾ ഈ ഉള്ളവൻ നിനക്കായി കൊരുത്ത മഞ്ഞ പൂത്താലി നിന്റെ ഹൃദയത്തിൽ പറ്റിച്ചേർന്നു കിടക്കും.. അത് ഉറപ്പ്…. അവന്റ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു..

 

 

അവൻ ഫോൺ എടുത്തു… തന്റെ സീക്രെട് ഫോൾഡർ ഓപ്പൺ ചെയ്തു..

 

ഗൗരിയുടെ ഫോട്ടോ സ് ആണ് അതിൽ നിറയെ…

. അവൻ ഓരോന്നായി എടുത്തു കണ്ടു….

 

 

ഫോണും നെഞ്ചിൽ വെച്ച് കൊണ്ട് എപ്പോളോ അവൻ ഉറങ്ങി പോയി..

 

******

 

കാലത്തു തന്നെ ഗൗരി ഉണർന്നു..

 

ഇന്ന് അമ്പലത്തിൽ പോകണം..ഹരിയുടെ അമ്മയെ കാണണം… അതിന് അച്ഛന്റെയും അമ്മയുടെയും സമ്മതം മേടിക്കണം…

 

ആരും ഉണർന്നിട്ടില്ല

 

അവൾ എഴുനേറ്റ് പോയി മുറ്റം അടിച്ചു വാരി..തിരികെ വന്നു ചായക്ക് ഉള്ള വെള്ളം വെച്ചു.. തിളച്ചപ്പോൾ അതിലേക് അല്പം പൊടി ഇട്ടു ഇറക്കി വെച്ചു. തലേദിവസം അമ്മ അരച്ച് വെച്ച അപ്പത്തിന്റെ മാവ് എടുത്തു കോരി ഒഴിച്ച് കുറേശെ ആയി ചുട്ട് എടുത്തു.

 

 

കിഴങ്ങും ക്യാരറ്റ് ഉം തൊലി കളഞ്ഞു വെച്ച്… ഗ്രീൻപീസ് എടുത്തു കഴുകി വാരി കുക്കറിൽ ഇട്ടു..

 

നാളികേരം ചിരകനായി എടുത്തപ്പോൾ ആണ് അമ്മ ഉണർന്ന് വന്നത്..

 

 

“മോള് നേരത്തെ ഉണർന്നോ…”

 

“മ്മ്…. അച്ഛൻ എഴുന്നേറ്റില്ല അല്ലെ..”

 

“ഇല്ല മോളെ…”

 

 

അമ്മ ഒന്ന് തണുത്തത് പോലെ അവൾക്ക് തോന്നി.

 

“ടൗണിൽ വരെ ഒന്ന് പോകണം അമ്മേ…. ബാങ്ക് കോച്ചിങ് നു ചേരണം. അതിനെ കുറിച്ച് ഒക്കെ ഒന്ന് അന്വേഷിക്കാൻ ദേവിക യും വരാം എന്ന് പറഞ്ഞു..”…

 

“നന്ദു ഇല്ലേ..”

 

“ഇല്ല… അവൾ കൊല്ലത്തു നിന്ന് ആണ് പഠിക്കുന്നത്..”

 

“ആഹ്ഹ ”

 

“എപ്പോ പോകാൻ ആണ്..”

 

“കാലത്ത്… പോകും വഴി ശിവക്ഷേത്രത്തിൽ കൂടി ഒന്ന് കേറണം ”

 

“മ്മ്…. എന്നാൽ മോള് പോകാൻ നോക്കിക്കോ…”അവർക്ക് യാതൊരു സംശയം പോലും തോന്നിയില്ല.. കാരണം ബാങ്ക് കോച്ചിങ് നു ചേരാൻ ഗൗരി പ്ലാൻ ചെയ്തു ഇരിക്കുക ആയിരുന്നു..

 

 

കുളി കഴിഞ്ഞു വന്ന അവൾ ഒരു ഇളം റോസ് നിറം ഉള്ള ചുരിദാർ എടുത്തു അണിഞ്ഞു.. നീണ്ട മുടി കുളി പിന്നൽ പിന്നി പുറകിലേക്ക് ഇട്ടു. ഒരു ചെറിയ വട്ട പൊട്ടും കുത്തി… സമയം നോക്കിയപ്പോൾ 7.40… നടന്നു ബസ് സ്റ്റോപ്പിൽ ചെല്ലുമ്പോൾ 8മണി  ആകും..

 

അവൾ അമ്മയോട് യാത്ര പറഞ്ഞു വേഗത്തിൽ ഇറങ്ങി… മറ്റുള്ളവർ ഉണർന്നു വരുന്നതേ ഉള്ളായിരുന്നു…

 

 

ഒതുക്കുകല്ലുകൾ ഇറങ്ങി അവൾ വേഗത്തിൽ നടന്നു പോയി…

 

കൃത്യം 8മണി ആയപ്പോൾ അവൾ പറഞ്ഞ സ്ഥലത്തു എത്തി…

 

നടന്നു വരുമ്പോൾ തന്നെ അവൾ കണ്ടു അല്പം മാറി പാർക്ക്‌ ചെയ്തിരിക്കുന്ന വൈറ്റ് കളർ ക്രിസ്റ്റ…

 

അവൾ കാറിന്റെ അടുത്ത് എത്തി..

 

 

ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് കൊണ്ട് ഹരി ഗ്ലാസ്‌ താഴ്ത്തി..

 

 

അവനെ കണ്ടതും ഗൗരി ഉള്ളിൽ വന്ന ദേഷ്യം കടിച്ചു പിടിച്ചു നിന്നു..

 

 

“വരു ഗൗരി.. കയറു…”

 

“അമ്മ എവിടെ..”

 

അവൾ അല്പം ദേഷ്യത്തിൽ അവനോട് ചോദിച്ചു..

 

“അമ്മ ആ കടയിൽ കയറിയത് ആണ്…. താൻ കേറിക്കോ.. ഇനി ആരെങ്കിലും കണ്ടാൽ പിന്നെ…”

..

 

“കണ്ടാൽ തനിക്കെന്താ…”

 

“എനിക്ക് ഒന്നും ഇല്ല…. തനിക്ക് ടെൻഷൻ ആകും എന്ന് അമ്മ പറഞ്ഞു.”

 

അവൾ കടയിലേക്ക് നോക്ക്.. കുറെ ആളുകൾ നിൽപ്പുണ്ട്…

 

“ടോ… താൻ കേറുന്നില്ലേ… അമ്മ എന്നോട് അങ്ങോട്ട് ചെല്ലാൻ ആണ് പറഞ്ഞത്..”ഓപ്പോസിറ്റ് സൈഡ് ലെ കടയിലേക്ക് അവൻ ചൂണ്ടി.

 

 

ഗത്യന്തരം ഇല്ലാതെ അവൾ വണ്ടിയിൽ കയറി.

..

 

അവൾ കേറിയതും ഹരിയുടെ വണ്ടി പാഞ്ഞു പോയി..

 

“അമ്മ എവിടെ… അമ്മയെ കയറ്റുന്നില്ലേ….”അല്പം പേടിയോടെ അവൾ ചോദിച്ചു..

 

 

ഹരി ഒന്നും മിണ്ടാതെ വണ്ടി ഓടിക്കുക ആണ്.

 

 

“ഹരി… ഞാൻ തന്നോട് ആണ് ചോദിച്ചത്… അമ്മ എവിടെ…”അവൾ അവന്റെ പുറത്ത് ശക്തമായി ഒന്ന് അടിച്ചു.

 

 

“ഹോ… എന്റെ അമ്മേ… ഈ പെണ്ണ്…ന്റെ ഗൗരി അന്ന് നീ കുപ്പി എടുത്തു അടിച്ചിട്ട് പോയത്… ഞാൻ തലനാരിഴക്ക് ആണ് രക്ഷപെട്ടത് കെട്ടോ… ഇനിയും നീ ഇങ്ങനെ തുടങ്ങിയാൽ ഞാൻ എന്ന ചെയ്യും..”

 

“നിങ്ങൾ വീണ്ടും എന്നെ ചതിച്ചു അല്ലെ.. അമ്മ വരും എന്ന് പറഞ്ഞിട്ട്.. നിങ്ങൾ എല്ലാവരും കൂടി എന്നെ..”

 

“എന്റെ ഗൗരി കുട്ടി പാവം അമ്മ ഇത് ഒന്നും അറിഞ്ഞില്ല kto.. ഞാൻ ആണ് ഇന്നലെ അമ്മയുടെ ഫോൺ എടുത്തു മെസ്സേജ് ഒക്കെ നിനക്ക് അയച്ചത്.. അമ്മ ഇതിൽ നിരപരാധി ആണ്..”

 

“എന്തിന്… എന്തിന് വേണ്ടി ആണ് നിങ്ങൾ അങ്ങനെ ചെയ്തത്…”

 

 

“എനിക്ക് തന്നോട് നേരിട്ട് കുറച്ചു കാര്യങ്ങൾ ചോദിക്കുവാ ഉണ്ട്.. അത്ര തന്നെ. M”

 

 

.. “വണ്ടി… നിർത്തു…… ഹരി…”

 

അവൾ പറഞ്ഞു എങ്കിലും അവൻ അത് ഒന്നും കാര്യം ആക്കിയില്ല..

 

“ഹരി… എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്…ഞാൻ ഇയാളോട് ആണ് പറഞ്ഞത് വണ്ടി നിർത്താൻ ആണ്

….. ഹരി…”

 

അവളുടെ അലർച്ചയിൽ ഹരി കുടുങ്ങി പോയി..

 

“എന്റെ പെണ്ണെ… നിന്നെ കൊണ്ട് ഞാൻ തോറ്റു… ഇത് എന്തൊരു ബഹളം ആടി…”

..

 

ഹരി വണ്ടിയുടെ സ്പീഡ് അല്പം കുറച്ചു..

 

 

“ഹരി…. ഞാൻ…പറഞ്ഞത് ഇയാളോട് വണ്ടി നിർത്താൻ ആണ്…”

.. ദേഷ്യം കൊണ്ട്  അവളുടെ ശബ്ദം വിറച്ചു.

 

“ഗൗരി ഞാൻ നിർത്താം. നീ എനിക്ക് കുറച്ചു സമയം കൂടെ തരുമോ ഒരു പത്ത് മിനിറ്റ്…ഞാൻ വണ്ടി നിർത്താം… ”

 

 

“തന്നോട് മര്യാദയ്ക്ക് വണ്ടി നിർത്താൻ അല്ലേ ഞാൻ പറഞ്ഞത്….  തന്റെ വർത്താനം ഒന്നും എനിക്ക് കേൾക്കണ്ട മര്യാദയ്ക്ക് വണ്ടി നിർത്തു”

 

 

അവൾ അലറുകയായിരുന്നു…

 

 

നീണ്ടു പടർന്നു കിടക്കുന്ന ഒരു പടശേഖരം….

കൊയ്ത്തു അടുത്ത് വരികയാണ്… കണ്ണെത്താ ദൂരത്തോളം പച്ചപ്പും സ്വർണവും വാരി പുതച്ചു അവൾ കിടക്കുകയാണ് ..

 

 

ഹരി വണ്ടി കൊണ്ട് വന്നു ഒതുക്കി..

 

 

എന്നിട്ട് അവൻ തല തിരിച്ചു ഗൗരിയെ നോക്കി.

 

 

അവളുടെ മേൽചുണ്ടിന് മുകളിലും കഴുത്തിലും ഒക്കെ വിയർപ്പ് കണങ്ങൾ പതിഞ്ഞിരിക്കുന്നു…

 

 

അവളിൽ തലോടി ഇറങ്ങുന്ന ഒരു വിയർപ്പ് തുള്ളിയാകാൻ അവനു തോന്നി.

 

 

അവന്റെ നോട്ടം കണ്ടതും ഗൗരി തല വെട്ടിച്ചു..

 

 

ഡോർ ലോക്ക് ആണ് എന്ന് അവൾക്ക് തോന്നി..

 

 

ഹരി… എനിക്ക് പോകണം…

 

ഞാൻ നിന്നോട് പോകണ്ട എന്ന് പറഞ്ഞോ പെണ്ണെ..

 

അവൻ പ്രണയാർദ്രമായി ചോദിച്ചു.

 

വണ്ടിടെ ലോക്ക് മാറ്റ്…. എനിക്ക് ഇറങ്ങണം..

 

 

“ഓക്കേ ഓക്കേ… അതിന് മുൻപു എനിക്ക് തന്നോട് അല്പം സംസാരിക്കണം… അതു കഴിഞ്ഞാൽ ഞാൻ തന്നെ കൊണ്ട് വിടാം…”

 

. “എനിക്ക് ഇയാളോട് ഒന്നും പറയാൻ ഇല്ല… ഒന്നും കേൾക്കുകയും വേണ്ട.. ”

 

“എന്നാൽ പിന്നെ ഇന്ന് നീ പോകണ്ട…”അവൻ കൈകൾ രണ്ടും മാറിൽ പിണഞ്ഞു കൊണ്ട് മുന്നോട്ട് നോക്കി ഇരുന്നു.

 

“ഞാൻ പറഞ്ഞിട്ട് ആണോ ഇയാൾ വന്നത്.. അല്ലല്ലോ… പറയാൻ ഉള്ളത് എല്ലാം ഞാൻ തന്റെ അമ്മയോട് പറഞ്ഞു. അതിൽ കൂടുതൽ ഒന്നും എനിക്ക് ഇല്ല പറയാൻ..!

 

 

“അതാണ് എനിക്കും അറിയേണ്ടത്.. ഗൗരി ക്ക് എന്നെ ഇഷ്ടം ആണ് എന്ന് പറഞ്ഞോ…”

 

 

അവൻ ചോദിച്ചു..

 

 

ഗൗരി ഒന്നും മിണ്ടിയില്ല…

അവൾക്ക് അവനോട് ശരിക്കും ദേഷ്യം വന്നു.

 

 

“ഗൗരി.. ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട് നീ പൊയ്ക്കോ..”

 

 

“എനിക്ക് ഒന്നും പറയാൻ ഇല്ല..”

 

“അപ്പോൾ അമ്മയോട് പറഞ്ഞതു.. അത് സത്യം ആണ് എന്ന് ഞാൻ വിശ്വസിച്ചോട്ടെ…”

 

അവന്റെ ശബ്ദം നേർത്തു പോയി.

 

“അതൊക്ക ഇയാളുടെ ഇഷ്ടം… വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ എന്താന്ന് വെച്ചാൽ ആയിക്കോ..”

 

“ഗൗരി.. പ്ലീസ്… നീ എന്നെ ഒന്ന് മനസിലാക്കൂ… പ്ലീസ് ”

 

“നിങ്ങളെ ഞാൻ എന്തിന് മനസിലാക്കണം… എന്റെ ജീവിതം വെച്ച് കളിച്ചവൻ അല്ലെ നിങ്ങൾ… ഇനി ഞാൻ അത് ഒന്ന് മാറ്റി പിടിക്കുവാ… അത്രയും ഒള്ളൂ….”

 

 

അവൾ പറഞ്ഞതിന്റെ അർഥം ഹരിക്ക് പിടികിട്ടിയില്ല…

 

“നീ… നീ.. എന്താണ് ഗൗരി പറഞ്ഞു വരുന്നത്…”…

 

“അത് ഒന്നും ഹരി ഇപ്പോൾ തത്കാലം അറിയണ്ട.. ഒക്കെ ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്… “അതും പറഞ്ഞു കൊണ്ട് അവൾ പോകാൻ ദൃതി കാട്ടി..

 

തുടരും..

Tags: malayalam romantic novelmalayalam novelപ്രണയമഴpranayamazhaഭാഗം 15part 15

Latest News

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന്

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: ഇന്ന് കളക്ടര്‍ അന്വേഷണം തുടങ്ങും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.