Science

2025 ഓടെ ലോകത്തിന്റെ അവസാനം ആരംഭിക്കാൻ പോകുന്നു!! | The end of the world is about to begin by 2025

ബാബ വംഗ മരിച്ചിട്ട് 25 വര്‍ഷങ്ങളിലേറെ ആയിട്ടും അവരുടെ പ്രവചനങ്ങള്‍ പലതും യാഥാര്‍ത്ഥ്യമായി വരാറുണ്ട്. അതാണ് ബാബയെ ഇത്രത്തോളം പ്രശസ്തയായി നിലനിര്‍ത്തുന്നത്. നോസ്ട്രഡാമസ് ഓഫ് ബാല്‍കന്‍സ് എന്ന പേരും അവര്‍ക്കുണ്ട്.രണ്ടാം ലോക മഹായുദ്ധ കാലത്താണ് ബാബ വംഗ ഏറ്റവും പ്രശസ്തി നേടിയത്. അവരുടെ പ്രവചനങ്ങള്‍ എല്ലാം കൃത്യമായിരുന്നു.അതേസമയം 1996ല്‍ ലോകത്തോട് വിടപറഞ്ഞുവെങ്കിലും ബാബ വംഗയുടെ പ്രവചനങ്ങള്‍ ഇപ്പോഴും പരിശോധിക്കുന്നവര്‍ നിരവധിയാണ്. 2025ല്‍ അവര്‍ ഭൂമിയില്‍ നടക്കുമെന്ന് പറയുന്നത് വലിയൊരു ദുരന്തമാണ്. ആരെയും ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവര്‍ പ്രവചിച്ചിരിക്കുന്നത്. ഭൂമിയില്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കു.മാനവരാശിയുടെ തകര്‍ച്ചയാണ് 2025ല്‍ ആരംഭിക്കുക. എന്നാല്‍ പൂര്‍ണമായും ഇല്ലാതാവുക 5079ലായിരിക്കും. ഈ വര്‍ഷം ഭൂമിയും മനുഷ്യരുമെല്ലാം ഇല്ലാതാവും. അതിലേക്കുള്ള തുടക്കമാണ് 2025ല്‍ ആരംഭിക്കുക. ജനസംഖ്യ യൂറോപ്പില്‍ അതിന് ശേഷം കുറഞ്ഞ് വരും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ പലതും വ്യാപിക്കും. അതുപോലെ സംഘര്‍ഷങ്ങള്‍ പലതും വലുതാവും.അത് യൂറോപ്പിനെയും മറ്റ് ഭാഗങ്ങളെയും ബാധിക്കും. യൂറോപ്പിനെയാണ് കൂടുതലായും ബാധിക്കും. ഇവിടെയുള്ള ഓരോ രാജ്യത്തെയും ജനങ്ങളുടെ സര്‍വനാശത്തിലേക്ക് അത് നയിക്കും. ജനസംഖ്യ കുറഞ്ഞ് വരും. ഓരോ വര്‍ഷം കഴിയുന്തോറും ഈ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കും. 5079ല്‍ പൂര്‍ണമായും നാശത്തിലെത്തുമെന്നും ബാബ വംഗ പ്രവചിക്കുന്നുണ്ട്.യൂറോപ്പില്‍ വലിയ സംഘര്‍ഷമാണ് ഉണ്ടാവാന്‍ പോകുന്നത്. അത് യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിലെ ജനസമൂഹത്തെ തന്നെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ബാബ വംഗ പ്രവചിക്കുന്നു. 2025ല്‍ ലോകത്തിന്റെ അവസാനം ആരംഭിക്കുമെന്നാണ് ബാബ വംഗ പറയുന്നത്. ഔട്ട്‌ലുക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content highlight : The end of the world is about to begin by 2025