കോട്ടക്കൽ: മലപ്പുറം കോട്ടക്കലിൽ കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാറാക്കര മേൽമുറി മുക്കിലപ്പീടികയിലെ പരേതനായ കള്ളാടി കോതയുടേയും നീലിയുടേയും മകൻ ബൈജുവാണ് (31) മരിച്ചത്.
മാറാക്കര യു.പി സ്കൂളിന് സമീപമുള്ള പഞ്ചായത്ത് കുളത്തിൽ ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
കുളത്തിൽ കാണാതായ ബൈജുവിനെ രാത്രി എട്ടുമണിയോടെ അഗ്നിശമന സേനാംഗങ്ങളാണ് പുറത്തെടുത്തത്. തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.