തിരക്കിട്ട ജീവിതത്തിനിടയിൽ കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ പലർക്കും പറ്റാറില്ല ഇതാണ് അസിഡിറ്റി ഉണ്ടാകാനുള്ള പ്രധാന കാരണം. ആമാശയത്തിൽ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ ആസിഡകൾ സ്വാഭാവികമായി ഉണ്ടാകാറുണ്ട്. എന്നാൽ ആഹാര പദാർത്ഥങ്ങളെ ഉടച്ച് കളയുന്ന ഇത്തം ദ്രാവകങ്ങൾക്ക് അത് കിട്ടാതെ വരുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. അമിതമായി കഫീൻ കഴിക്കുന്നവർ, ഫാസ്റ്റ് ഫുഡ് കഴിക്കുന്നവർ, ആഹാരം കൃത്യസമയത്ത് കഴിക്കാത്തവർക്കാണ് പൊതുവെ അസിഡിറ്റ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നാരങ്ങ നീര് നൽകാറുണ്ട്. നാരങ്ങ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ഹൃദ്രോഗം, വിളർച്ച, വൃക്കയിലെ കല്ലുകൾ, ദഹന പ്രശ്നങ്ങൾ, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇതിന് ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരങ്ങ നീര് ഫ്ലേവനോയിഡുകൾ എന്ന പോഷകങ്ങളുടെ സ്രോതസാണ് നാരങ്ങ.ബേസിൽ സീഡ്സ് അഥവ തുളസി വിത്തുകൾ കാണാൻ ചിയ സീഡ്സിനെ പോലെയാണ് ഇരിക്കുന്നതെങ്കിലും രണ്ടും വ്യത്യസ്തമാണ്. തുളസി വിത്തുകൾ ചിയ വിത്തുകളെക്കാളും അൽപ്പം വലിപ്പം കൂടുതലുള്ളതാണ്. ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുള്ളതാണ് തുളസി വിത്തുകൾ. ബേസിൽ വിത്ത് വെള്ളം ആരോഗ്യകരവും പോഷകപ്രദവുമാണ്. ദഹനത്തെ സഹായിക്കാനും, ശരീരഭാരം കുറയ്ക്കാൻ , മലബന്ധം ഒഴിവാക്കാൻ, ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ, ശരീരത്തിന് തണുപ്പ് നൽകാനൊക്കെ ഈ തുളസി വിത്തുകൾക്ക് കഴിയും. കൂടാതെ, തുളസി വിത്തുകളിൽ നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.ഒരു ലിറ്റർ വെള്ളത്തിൽ തുളസി വിത്തുകൾ ആദ്യം കുതിർക്കുക. ഇനി ഇതിലേക്ക് അൽപ്പം നാരങ്ങ നീരും 1 ടേബിൾ സ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. ഇത് ഇനി രാവിലെയോ അല്ലെങ്കിൽ ഏതെങ്കിലും സമയത്തോ കുടിക്കാവുന്നതാണ്. വെള്ളത്തിൽ കുതിർക്കുമ്പോൾ തുളസി വിത്തുകൾ വീർത്ത് വരും. ഇത് കഴിച്ചാൽ സംഭവം സെറ്റ്.
Content highlight : acidity home remedy