ദക്ഷിണ വ്യോമസേന ആസ്ഥാനത്തിൻ്റെ 40-ാം വാർഷികാഘോഷത്തിൻ്റെഭാഗമായി ജൂലൈ 18 മുതൽ 21 വരെ തിരുവനന്തപുരത്ത് ഒന്നിലധികം വേദികളിൽ പ്രദർശനങ്ങൾ സംഘടിപ്പിക്കും. 1984 ജൂലൈ 19-ന് തിരുവനന്തപുരം ആസ്ഥാനമായി ദക്ഷിണ വ്യോമസേന കേന്ദ്രം സ്ഥാപിതമായതിൻ്റെ 40ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൊതുജനസമ്പർക്കം ലക്ഷ്യമാക്കിയുള്ള ഈ പരിപാടികൾ ഇന്ത്യൻ വ്യോമസേനയുടെയും ദക്ഷിണ വ്യോമസേനയുടെയും നേട്ടങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ വായുസേനയിൽ നിന്നും വിരമിച്ച വിമുക്തഭടന്മാരുടെ നിസ്വാർത്ഥ സംഭാവനകളെ ആദരിക്കുകയും ചെയ്യും. ‘സ്പർശും വിമുക്തഭടന്മാരുടെ പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ ജൂലൈ 18 ന് ദക്ഷിണ വ്യോമസേന ആസ്ഥാനത്തും, ശംഖുമുഖം വായുസേനാ കേന്ദ്രത്തിലും നടക്കും.
സെമിനാറിൽ വ്യോമസേനയിൽ നിന്നും വിരമിച്ച വിമുക്ത ഭടൻമാരും ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. വിമുക്തഭടന്മാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ന്യൂഡൽഹിയിലെ വായുസേനാ അസ്ഥാനത്തെ ഡയറക്ടറേറ്റ് ഓഫ് എയർ വെറ്ററൻസിൻ്റെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. ജൂലൈ 19 ന്, വ്യോമസേനയുടെ ലോകപ്രശസ്ത എയർ വാരിയർ ഡ്രിൽ ടീമും (AWDT), SARANG ഹെലികോപ്റ്റർ ഡിസ്പ്ലേ ടീമും ശംഖുമുഖത്ത് തങ്ങളുടെ ഐതിഹാസിക കഴിവുകൾ പ്രദർശിപ്പിക്കും.
തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിലും കോളേജുകളിലും നിന്നുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ സാക്ഷ്യം വഹിക്കും. ജൂലൈ 20, 21 തീയതികളിൽ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ലുലു മാളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എല്ലാ പൊതുജനങ്ങൾക്കും കാണാനുള്ള അവസരം ഉണ്ട്. വ്യോമസേനയുടെ തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളുള്ള പബ്ലിസിറ്റി സ്റ്റാൾ, നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി) സ്റ്റാൾ, എയർഫോഴ്സ് ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ (AFFWA) സ്റ്റാൾ എന്നിങ്ങനെ വിവിധ എക്സിബിഷൻ സ്റ്റാളുകൾ ഉണ്ടായിരിക്കും.
ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും അവരുടെ ഏറ്റവും പുതിയ ആയുധങ്ങളുള്ള GARUD കമാൻഡോകളും പ്രദർശനത്തിൻ്റെ ഭാഗമാകും. ഇൻഡക്ഷൻ പബ്ലിസിറ്റി എക്സിബിഷൻ വെഹിക്കിൾ (ഐപിഇവി) രാജ്യത്തുടനീളമുള്ള ഇൻഡക്ഷൻ പബ്ലിസിറ്റി ഡ്രൈവിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത കോച്ചും പൊതുജനങ്ങൾക്ക് ലഭ്യമാകും. സിമുലേറ്ററിൽ പൊതുജനങ്ങൾക്ക് വിമാനത്തിൻ്റെ നേരിട്ടുള്ള പറക്കൽ അനുഭവം ലഭിക്കും. എയർ വാരിയർ ഡ്രിൽ ടീമിൻ്റെ (AWDT) ഡ്രിൽ ഡെമോൺസ്ട്രേഷനും, വ്യോമസേനയുടെ സിംഫണി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീത വിരുന്നും ചടങ്ങിൽ ആകർഷണ കേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കുന്നു.
CONTENT HIGHLIGHTS;Southern Air Force’s 40th Anniversary Celebration: Sarang Helicopter Team Practice Performance at Shankhumugham