കൊച്ചി: വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ, ഹീമോഫീലിയ ഫെഡറേഷൻ ഇന്ത്യ, ഹീമോഫീലിയ സൊസൈറ്റി (കൊച്ചിൻ ചാപ്റ്റർ) എന്നിവയുടെ സഹകരണത്തോടെ മാഞ്ചസ്റ്ററിലെയും അമൃതയിലെയും ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററുകൾ സംയുക്തമായി ഹീമോഫീലിയ ചികിത്സയെപ്പറ്റി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. പ്രതിരോധത്തിന്റെ പ്രാധാന്യം, ഹോം തെറാപ്പി, പ്രസവത്തിനു മുമ്പുള്ള രോഗനിർണയം തുടങ്ങിയ വിഷയങ്ങളിൽ ആലുവ ഗവ. ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിലെ ഡോ. വിജയകുമാർ, അമൃത ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാർത്ഥൻ, ഡോ. സച്ചിൻ ഡേവിഡ്, ഡോ. നിറ്റു ദേവസ്സി, ഡോ. ജെക്കോ തച്ചിൽ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി പരിശീലനവും സംഘടിപ്പിച്ചു. രക്തസ്രാവവും തകരാറുകളും, മസ്‌കുലോസ്‌കലെറ്റൽ സങ്കീർണതകൾ, യിട്രിയം സൈനോവെക്ടമി ചികിത്സാരീതി, ഓർത്തോപീഡിക് സങ്കീർണതകൾ തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ ക്ലാസുകൾക്ക് ഡോ. ഷിഗി ഫ്രാൻസിസ്, ഡോ. രമ ജി, ഡോ. നിറ്റു ദേവസ്സി , ഡോ. താടിമോഹൻ, ഡോ. റീമ മിറിയ അബ്രഹാം, ഡോ. അമൃത തുടങ്ങിയവർ നേതൃത്വം നൽകി.