കൊച്ചി: പഠനത്തിന് ശേഷം മികച്ച തൊഴിലവസരങ്ങൾ വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുന്ന ‘പ്ലേസ്മെന്റ് അക്കൗണ്ടബിലിറ്റി പ്രോഗ്രാം’ (പിഎപി) അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഉന്നത വിദ്യാഭ്യാസ കമ്പനിയായ സണ്‍സ്റ്റോണ്‍. ഇന്ത്യയിലുടനീളമുള്ള 35ലധികം കോളേജുകളുടെയും സര്‍വ്വകലാശാലകളുടെയും പങ്കാളിത്തത്തോടെയാണ് സണ്‍സ്റ്റോണ്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രോഗ്രാമിൽ ചേർന്ന് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജോലി ഉറപ്പ് നൽകുന്നതിനൊപ്പം തൊഴിൽ ലഭിക്കാത്ത സാഹചര്യത്തിൽ ഫീസ് പൂർണമായും വിദ്യാർത്ഥികൾക്ക് സൺസ്‌റ്റോൺ തിരികെ നൽകും.
ഒന്നിലധികം പ്ലെയ്സ്മെന്റ് അവസരങ്ങള്‍, സമഗ്രമായ പ്രീ-പ്ലെയ്സ്മെന്റ് സപ്പോര്‍ട്ട്, 50ലധികം ഡൊമെയ്നുകളില്‍ തൊഴില്‍ അപേക്ഷകള്‍ക്കുള്ള പരിശീലനം എന്നിവയും സണ്‍സ്റ്റോണ്‍ നല്‍കുന്നു.
സണ്‍സ്റ്റോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് (എസ്എസ്എം), സണ്‍സ്റ്റോണ്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി (എസ്എസ്ടി) എന്നിവിടങ്ങളിലാണ് പ്ലേസ്‌മെന്റ് അക്കൗണ്ടബിലിറ്റി പ്രോഗ്രാമുകള്‍ നടത്തുന്നത്. സണ്‍സ്റ്റോണിന്റെ പ്ലേസ്മെന്റ് അക്കൗണ്ടബിലിറ്റി പ്രോഗ്രാമിനൊപ്പം രാജ്യത്തുടനീളമുള്ള 35ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എംസിഎ, ബിസിഎ, ബി.ടെക് പോലുള്ള ടെക് ഡിഗ്രി പ്രോഗ്രാമുകളും എംബിഎ, ബിബിഎ പോലുള്ള മാനേജ്മെന്റ് ഡിഗ്രി പ്രോഗ്രാമുകളും നല്‍കുന്നതാണ്.
മികച്ച വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികളുടെ ഭാവിയെ മൂല്യമുള്ളതാക്കി മാറ്റുകയാണ് സണ്‍സ്‌റ്റോണ്‍ ലക്‌ഷ്യം വെക്കുന്നതെന്ന് സഹ സ്ഥാപകനും സിബിഒയുമായ അങ്കുര്‍ ജെയ്ന്‍ പറഞ്ഞു. മികച്ച തൊഴിലവസരങ്ങൾ വിദ്യാർത്ഥികൾക്ക് എത്തി പിടിക്കാൻ കഴിയുന്ന തരത്തിലാണ് പ്ലേസ്മെന്റ് അക്കൗണ്ടബിലിറ്റി പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനോടകം തന്നെ രാജ്യത്താകെയുള്ള 5000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ തൊഴിൽമേഖലയിൽ ഒരു മികച്ച പരിവർത്തനം കൊണ്ട് വരാൻ സണ്‍സ്റ്റോണിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെക്‌നോളജി, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ് തുടങ്ങി വിവിധ മേഖലകളിലായി 1200ലധികം റിക്രൂട്ടര്‍മാരുമായി 3000ലധികം തൊഴിലവസരങ്ങളിലേക്ക് എത്തിപ്പെടാന്‍ സണ്‍സ്റ്റോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും.