ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് തീർഥാടകർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് തീർഥാടകരും ഒരു രുദ്രപ്രയാഗ് സ്വദേശിയുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗൗരികുണ്ഡിനും ചിർബാസയ്ക്കും ഇടയിലുള്ള പാതയിലാണ് അപകടം നടന്നത്.