ഹോളീവുഡ് സിനിമയില്‍ ചൈനീസ് ആയോധന കലക്ക് വന്‍ പ്രാധാന്യം നേടിക്കൊടുത്ത… മെയ്‌വഴക്കവും ആയോധനകലാ പ്രവീണ്യവും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച
ലോകസിനിമയിലെ ഇതിഹാസങ്ങളിൽ ഒരാളായ ബ്രൂസ് ലീ. നിരവധി ചിത്രങ്ങളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഒട്ടേറെ ആരാധകരെ ഉണ്ടാക്കാന്‍ കഴിഞ്ഞ ഇന്നും ആരാധക മനസ്സുകളില്‍ ആയോധനകലയുടെ അവസാനവാക്കായി ഇന്നും അദ്ദേഹം തുടരുന്നു. 1940 നവംബർ 27ന് ഹോങ്‌കോങ്ങിൽ നാടക കമ്പനിയിൽ ഹാസ്യ നടനായിരുന്ന ലീ ഹോയ് ചുൻചയുടെയും ചൈനീസ്- ജർമൻ വംശജ ഗ്രേസിന്റെയും മകനായി സാൻ ഫ്രാൻസിസ്കോയിലാണ് ബ്രൂസ് ലീ ജനിച്ചത്. ആയോധനകലാരംഗത്ത് പാശ്ചാത്യതാരങ്ങളെ കടത്തിവെട്ടി ഹോളിവുഡിലെ ഏഷ്യന്‍ താരോദയമായ് ബ്രൂസ് ലീ മാറുകയായിരുന്നു.
1940 നവംബര്‍ 27 ന് സാന്‍ഫ്രാന്‍സിസ്കോയിലെ ഒരു ചൈനീസ് ആശുപത്രിയില്‍ ജനിച്ച ബ്രൂസ് ലീയുടെ ആദ്യകാല പഠനവും കുങ്ഫൂ പരിശീലനവും ഹോങ്കോംഗിലായിരുന്നു.
ചൈനീസ് ഓപ്പറ നര്‍ത്തകന്‍ എന്ന് നിലയില്‍ പിതാവിനുണ്ടായിരുന്ന പേര് കുട്ടിക്കാലത്ത് തന്നെ ചൈനീസ് സിനിമകളില്‍ അഭിനയിക്കാന്‍ ബ്രൂസ് ലീയെ സഹായിച്ചു. വിംഗ്ചുന്‍ എന്ന പേരിലറിയപ്പെടുന്ന ആയോധനകലയും ഇക്കാലത്ത് പഠിച്ചു.
സിനിമയിലൂടെയും ആയോധനകലയിലൂടെയും സ്വന്തം ശരീര സൗന്ദര്യത്തിലൂടെയും ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിയ ബ്രൂസ് ലീ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം നേടി. ഇവിടെ വച്ചാണ് ബ്രൂസ് ലീ ജീവിതസഖിയെ കണ്ടെത്തുന്നത്.
ലിന്‍റ എമറിയെ 1964ല്‍ ബ്രൂസ് ലീ വിവാഹം കഴിച്ചു. ബ്രൂസ് ലീ ക്ക് ഒരു മകനും മകളും ഉണ്ടായിരുന്നു. മകന്‍റെ ദാരുണ മരണം ഒരു ശാപമായി ചൈനക്കാരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു.
ബിരുദത്തിന് ശേഷം ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ച് തുടങ്ങിയ ബ്രൂസ് ലീ1971ല്‍ ഒരേതരം വേഷങ്ങളില്‍ മനംമടുത്ത് ഹോങ്കോങ്ങില്ലേക്ക് തിരിച്ച് പോയി. അവിടെ ആയോധനകലക്കു പ്രാമുഖ്യം നല്‍കുന്ന ചിത്രങ്ങളില്‍ അഭിനയിച്ചു. ഇത് അദ്ദേഹത്തിന്‍റെ പ്രശസ്തിയും കഴിവും അരക്കിട്ടുറപ്പിക്കാന്‍ സഹായകമായി .
ഒകാലാന്‍ഡിലും ലോസ് എയ്ഞ്ചല്‍സിലും കാലിഫോര്‍ണിയയിലും ആയോധനകലകേന്ദ്രങ്ങള്‍ ആരംഭിച്ച ബ്രൂസ്സ് ലീ വിംഗ്ചുന്‍ ആയോധനരീതി മാത്രം തുടരുന്നതില്‍ അസംതൃപതനായിരുന്നു. പിന്നീട് പാശ്ഛാത്യരുടെ ഗുസ്തി, വാള്‍ പ്രയോഗം എന്നിവ ചേര്‍ത്ത് തന്‍റെ ആയോധനകല വികസിപ്പിച്ചു.
ഇതിന് ശേഷവും കരാട്ടെ, ജൂഡോ തുടങ്ങി പല തരത്തിലുള്ള ആയോധനമുറകള്‍ ചേര്‍ത്ത് വികസിപ്പിച്ചെടുത്ത തന്‍റെ ആയോധന ശൈലിയെ ബ്രൂസ് ലീ ജ-ീത് കുനോ ഡോ എന്ന് വിളിച്ചു.
ബ്രൂസ് ലീയുടെ ആയോധനകല കേന്ദ്രങ്ങള്‍ വിവാദം വിളിച്ച് വരുത്തി.ഏഷ്യന്‍ ‘രഹസ്യങ്ങല്‍ ‘പാശ്ചാത്യരെ പഠിപ്പിക്കുന്നു എന്ന പേരില്‍ തുടങ്ങിയ ആ വിവാദം ബ്രൂസ്സ് ലീയും മറ്റൊരു പ്രശസ്ത ആയോധന വീരനും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തില്‍ കലാശിച്ചു.
ബ്രൂസ്ലീ തന്നെ വിജയിച്ചുവെങ്കിലും മല്‍സരം നീണ്ടു പോയി എന്ന തോന്നലില്‍ ബ്രൂസ് ലി തന്‍റെ പരിശീലനമുറകള്‍ കൂടുതല്‍ തീവ്രമാക്കി.
ബ്രൂസ് ലി തന്‍റെ പരിശീലനത്തില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങളെ കുറിച്ചും ഡയറിക്കുറിപ്പുകള്‍ എഴുതുമായിരുന്നു. ഇത് പിന്നീട് ആയോധനകലയുടെ ഒരു ചരിത്രകാരന്‍ ‘ബ്രൂസ് ലീ ലൈബ്രറി ‘എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.
ഭക്ഷണത്തിലും പോഷണത്തിലും ബ്രൂസ് ലി വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. ഉയര്‍ന്ന അളവില്‍ മാംസ്യം അടങ്ങിയ പാനീയങ്ങളും അതു പോലുള്ള് മറ്റ് ഭക്ഷണങ്ങളുമാണ് അദ്ദേഹം കഴിച്ചിരുന്നത്.
ദിവസത്തില്‍ പലപ്രാവശ്യം പാല്‍, മുട്ട,ഏത്തപ്പഴം, ചോക്ളേറ്റ് ഐസ്ക് റീം, പയര്‍ തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന പാനീയം കുടിച്ചിരുന്നു. അത്പോലെ പച്ചക്കറികളും പഴവര്‍ഗങ്ങളും ചേര്‍ത്തുണ്ടാക്കുന്ന പാനീയവും അദ്ദേഹം ഉപയോഗിച്ചിരുന്നു. 1973 ജൂലൈ 20ന് 32-ാം വയസ്സിലായിരുന്നു അന്ത്യം. തലവേദനക്ക് കഴിച്ച വേദനസംഹാരിയുടെ ഫലമായുണ്ടായ സെറിബ്രല്‍ എഡിമ എന്ന അവസ്ഥ മരണകാരണമായി ചൂണ്ടിക്കാണിക്കുന്നു. ബ്രൂസ് ലിയുടെ തീവ്ര വ്യായാമങ്ങളും കര്‍ശനമായ ആഹാരരീതിയും വേദനസംഹാരിയോടുള്ള ശരീരത്തിന്‍റെ പ്രതികരണത്തെ കൂടുതല്‍ വഷളാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തു എന്നാണ് നിഗമനം.
ബ്രൂസ് ലിയുടെ അന്ത്യം പലതരത്തിലുള്ള വിവാദങ്ങള്‍ക്ക് കാരണമായി. ഇന്നും മരണകാരണം ‘നിഗമനമായി ‘തുടരുന്നു. എന്തൊക്കെയായാലും ആ പ്രതിഭയുടെ അകാലത്തിലെ അന്ത്യം ഉണ്ടാക്കിയ ശൂന്യത ഇന്നും നികന്നിട്ടില്ല. മക്കളായ ബ്രണ്ടനും ഷാനനും അഭിനേതാക്കളായിരുന്നു. ബ്രണ്ടൻ ലീ ക്രോ എന്ന സിനിമാഷൂട്ടിങ്ങിനിടെ വെടിയേറ്റ് മരിച്ചു.