പിറവത്ത് അതിഥിത്തൊഴിലാളിയെ അഞ്ഞൂറ് രൂപ വാടകയില്‍ പട്ടിക്കൂട്ടില്‍ താമസിപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ ശ്യാംസുന്ദറാണ് പട്ടിക്കൂട്ടില്‍ വാടകയ്ക്ക് കഴിഞ്ഞത്. സംഭവം വിവാദമായതോടെ പോലീസും ജനപ്രതിനിധികളും ഇടപെട്ടാണ് ശ്യാം സുന്ദറിനെ അവിടെ നിന്നും മാറ്റിയത്. ഇതു പോലെ അഞ്ഞൂറ് രൂപയ്ക്ക് ഒരു ചെറു മുറിയില്‍ താമസിക്കുന്ന സോമാറ്റോ ജീവനക്കാരന്റെ ഹോം ടൂര്‍ വീഡിയോ ഇപ്പോള്‍ വൈറലാണ്. മുബൈയിലെ ഒരു ചേരിയിലെ തന്റെ മുറിയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടതോടെ ദശലക്ഷക്കണക്കിന് ആള്‍ക്കാരാണ് സംഭവം കണ്ടിരിക്കുന്നത്.
View this post on Instagram
വടക്കു കിഴക്കന്‍ സ്വദേശി പ്രഞ്‌ജോയ് ബോര്‍ഗോയാരിയെന്ന ഡെലിവറി ബോയിയാണ് താന്‍ ഇപ്പോള്‍ മുബൈ നഗരത്തില്‍ താമസിക്കുന്ന വീടിന്റെ ഹോം ടൂര്‍ നടത്തി വൈറലായത്. പ്രഞ്‌ജോയ്‌ക്കൊപ്പം ആ കുഞ്ഞു മുറിയില്‍ ഒരു സഹതാമസക്കാരനും ഉണ്ടെന്നതാണ് അത്ഭുതം, അവര്‍ക്ക് കൂട്ടായി ഒരു പൂച്ചക്കുട്ടിയും റൂമിലുണ്ട്. തന്റെ താമസസ്ഥം കാണിച്ചു തരാമെന്നു പറഞ്ഞുകൊണ്ടാണ് പ്രഞ്‌ജോയ് വീഡിയോ ആരംഭിക്കുന്നത്. ചേരിയിലെ വൃത്തിഹീനമായ ഇടുങ്ങിയ വഴിയിലൂടെ നീങ്ങുന്ന പ്രഞ്‌ജോയ് ഒടുവില്‍ ചെറിയൊരു കോണിപ്പടി കയറി മുകളില്‍ എത്തി താന്‍ താമസിക്കുന്ന മുറി കാണിച്ചു തരുന്നു. സുഹൃത്ത് സോനുവും കൂടെയുണ്ട്, കറപുരണ്ട ചുമരുകളും മുറിയുടെ ഓരോ ചതുരശ്ര ഇഞ്ചും വസ്ത്രങ്ങള്‍ കൊണ്ട് പൊതിഞ്ഞതും ഒരു കോണുകള്‍. അവര്‍ വാങ്ങിയ ബിരിയാണിയും അവിടെയിരുന്നു കഴിക്കുന്നു. പിന്നീട് കുറച്ച് കാര്യങ്ങള്‍ പറഞ്ഞ് പ്രഞ്‌ജോയ് വീഡിയോ അവസാനിപ്പിക്കുന്നു. ഒരു ഗായകനും സംസ്ഥാനതല ഫുട്‌ബോള്‍ കളിക്കാരനുമായ അദ്ദേഹം ഇപ്പോള്‍ മുബൈയിലെ ഒരു ചേരിയിലെ ഒരു പങ്കിട്ട താമസസ്ഥലത്താണ് താമസിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നുണ്ട്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് മുറിയെക്കുറിച്ചും സോനുവിനെക്കുറിച്ചും കമന്റിട്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ 4.4 ദശലക്ഷത്തിലധികം കാഴ്ചകളും നൂറുകണക്കിന് കമന്റുകളും നേടി. ആരോഗ്യപരമായ തിരിച്ചടികള്‍ക്കിടയിലും കഠിനാധ്വാനം ചെയ്തതിന് നിരവധി ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളും സൊമാറ്റോ ഡെലിവറി ഡ്രൈവറെ പ്രശംസിച്ചു. അവര്‍ ഒരു പൂച്ചക്കുട്ടിയെയും പരിപാലിക്കുന്നു. ദയയ്ക്ക് ക്ഷാമമില്ലെന്ന് ഒരാള്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സമരം യഥാര്‍ത്ഥമാണ്, ദൈവം അനുഗ്രഹിക്കട്ടെയെന്ന് മറ്റൊരാള്‍ പറഞ്ഞു. വലിയ എന്തെങ്കിലും നേടുന്നതിനും ഇതിനേക്കാള്‍ മികച്ച സ്ഥലത്തേക്ക് മാറുന്നതിനും നിങ്ങള്‍ക്ക് ആശംസകളെന്ന് മറ്റൊരാള്‍ കമന്റിട്ടു. പോസ്റ്റ് കണ്ട എക്സ് ഉപയോക്താവ് ഖുഷിയെ സംഭവം വളരെ കഠിനമായി വേദനിപ്പിച്ചു. അവള്‍ പ്രഞ്‌ജോയിക്ക് മൂന്ന് മാസത്തെ വാടകയായി 1,500 നല്‍കി. സൊമാറ്റോ ഏജന്റ് ഒരിക്കലും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും അവള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വാഗ്ദാനം ചെയ്തതെന്നും അവര്‍ വ്യക്തമാക്കി .