ചില സമയങ്ങളില്‍, ബംഗളൂരുവില്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥാലത്തേക്ക് ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ നടക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അത്രയേറെ ഗതാഗതക്കുരുക്കാണ് സിലിക്കണ്‍ വാലിയില്‍ അനുഭവപ്പെടുന്നത്. ബംഗളൂരു നിവാസികള്‍ക്ക് ഇതിനകം തന്നെ അറിയാവുന്ന കാര്യങ്ങള്‍ Google മാപ്പും ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നു. ചിലപ്പോഴൊക്കെ സിലിക്കണ്‍ വാലിയില്‍ പോയിന്റ് എയില്‍ നിന്ന് ബിയിലേക്ക് ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ നടക്കാന്‍ കഴിയുമെന്നത് സത്യമായ കാര്യവുമാണ്.
ബംഗളൂരുവിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ദിവസവും മണിക്കൂറുകളോളം ഉല്‍പ്പാദനക്ഷമത നഷ്ടപ്പെടുന്നു. ഇന്ത്യയുടെ ഐടി തലസ്ഥാനമായി മാറിയ ബംഗളൂരു നഗരത്തിന്റെ പരിവര്‍ത്തനം വേഗത്തിലായിരുന്നു. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് പ്രൊഫഷണലുകളെ ബംഗളൂരുവിലേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാല്‍ അതിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഐടി നഗരത്തിന്റെ വികസനത്തിനൊപ്പം വലുതായില്ല. പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളാന്‍ വേണ്ടത്ര സജ്ജമല്ലെന്നാണ് മനസ്സിലാകുന്നത്.
ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, മോശം ആസൂത്രണം, പരിമിതമായ പൊതുഗതാഗത ഓപ്ഷനുകള്‍ എന്നിവയാണ് ബംഗളൂരുവിലെ തിരക്കേറിയ റോഡുകള്‍ക്കും പീക്ക്-അവര്‍ ട്രാഫിക്കിനും പിന്നിലെ ചില കാരണങ്ങള്‍. ബ്രിഗേഡ് മെട്രോപോളിസില്‍ നിന്ന് കെആര്‍ പുരം റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനെടുക്കുന്ന സമയവും നടക്കാന്‍ എടുക്കുന്ന സമയവും കാണിക്കുന്ന ഒരു ഗൂഗിള്‍ മാപ്സ് സ്‌ക്രീന്‍ഷോട്ട് എക്സ് ഉപയോക്താവായ ആയുഷ് സിംഗ് പങ്കിട്ടു. ഏകദേശം 6 കിലോമീറ്റര്‍. അയാള്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, രണ്ട് പോയിന്റുകള്‍ക്കിടയിലെ ഡ്രൈവിംഗ്, ഒരു വ്യക്തിക്ക് 44 മിനിറ്റ് എടുക്കും. എന്നാല്‍, അതിനു വിരുദ്ധമായി ഒരാള്‍ വേഗത്തില്‍ നടന്നു പോയാല്‍ 42 മിനിറ്റിനുള്ളില്‍ എത്തും.
”ഇത് ബാംഗ്ലൂരില്‍ മാത്രമാണ് സംഭവിക്കുന്നത്,” സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് സിംഗ് എഴുതി. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ ഒരു ദിവസം 3 ലക്ഷത്തിലധികം വ്യൂവേഴ്‌സുമായി അദ്ദേഹത്തിന്റെ പോസ്റ്റ് സ്ഥിരമായി വൈറലായിക്കൊണ്ടിരിക്കുകയാണ്. ബംഗളൂരുവിലെ ഗതാഗതം മടുപ്പിക്കുന്നുവെന്ന് പലരും സമ്മതിച്ചപ്പോള്‍, മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ ‘ബംഗളൂരുവില്‍ മാത്രം’ എന്ന വിവരണത്തെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ പല മെട്രോ നഗരങ്ങളിലും ഇതു തന്നെയാണ് അവസ്ഥയെന്ന് ഒരു വ്യക്തി കമന്റ് ചെയ്തു. പീക്ക് സമയത്ത് മുംബൈയിലും ഡല്‍ഹിയിലും ഇതേ അവസ്ഥയാണ്,” എക്‌സ് ഉപയോക്താവ് അഭിലാഷ് പറഞ്ഞു.
ഒരാള്‍ ബെംഗളൂരുവിനെ ‘ഇന്ത്യയുടെ ട്രാഫിക് തലസ്ഥാനം’ എന്ന് വിശേഷിപ്പിച്ചു. മറുവശത്ത്, ശ്വാസംമുട്ടുന്ന റോഡുകള്‍ ഒഴിവാക്കാന്‍ പൊതുഗതാഗതം സ്വീകരിക്കാന്‍ ചിലര്‍ സിംഗിനെ പ്രോത്സാഹിപ്പിച്ചു. ബംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സി.ഇ.ഒ നഗരത്തിലെ ട്രാഫിക്ക് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പരിഹാരം പോസ്റ്റ് ചെയ്തു.
CONTENT HIGHLIGHTS: Google Maps in Bengaluru?: Google says walking is faster than driving