Kerala

മുങ്ങി മരണങ്ങളും മറ്റ് പല ദുരന്തങ്ങളും നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ രക്ഷാപ്രവർത്തനം |

അന്താരാഷ്ട്ര മുങ്ങി മരണ ലഘുകരണ ദിനത്തോടനുബന്ധിച്ച് I R W പാലക്കാട് ജില്ല സംഘടിപ്പിച്ച ജലസുരക്ഷ ബോധവത്കരണവും improvised ഫ്ലോട്ടിങ് ഡിവൈസസ് കോർണർ ഉദ്ഘാടനവും ഭാരതപ്പുഴയുടെ തിരുനെല്ലയി പാലത്തിന് സമീപമുള്ള കടവിൽ വെച്ച് നടന്നു. പാലക്കാട് തഹസിൽദാർ സി എസ് രാജേഷ് ഉൽഘാടനം നിർവ്വഹിച്ചു

 

ജില്ല ലീഡർ കെ ജാഫർ അധ്യക്ഷത വഹിച്ചു

മുങ്ങി മരണങ്ങലും മറ്റ് പല ദുരന്തങ്ങളും നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ രക്ഷാപ്രവർത്തനം നിർവഹിക്കുക എന്നത് വളരെ പ്രാധാന്യമുള്ള പ്രവർത്തനമാണ് 30 വർഷത്തോളമായി ദുരന്ത നിവാരണ രംഗത്ത് സേവനം ചെയ്യുന്ന I R W വിൻറെ പ്രവർത്തനം സ്ത്യുത്യർഹമാണെന്നും അദ്ദേഹം പറഞ്ഞു

 

 

ഫ്ലോട്ടിങ് ഡിവൈസ് കോർണർ ഉദ്ഘാടനം കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ലത നിർവഹിച്ചു

 

മുങ്ങിമരണങ്ങളുടെ വ്യാപ്തി കുറക്കാൻ കൂട്ടായ പരിശ്രമത്തിലൂടെ സാധിക്കുമെന്ന് അവർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു

 

I R W സംസ്ഥാന അസിസ്റ്റൻ്റ് കൺവീനർ ടി കെ ശിഹാബുദ്ദീൻ ആമുഖ പ്രഭാഷണം നിർവഹിച്ചു

കണ്ണാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി കെ ഉദയകുമാർ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി ലത എന്നിവർ ആശംസകൾ നേർന്നു

 

I R W സംസ്ഥാന ട്രെയിനർ മുഹമ്മദ് മുട്ടത്ത് ഫ്ലോട്ടിങ് ഉപകരണങ്ങളുടെ നിർമ്മാണവും ഫലപ്രദമായ പ്രയോഗവും പരിശീലിപ്പിച്ചു

 

പാലക്കാട് ഗ്രൂപ്പ് ലീഡർ എ സൈഫുദ്ദീൻ സ്വാഗതവും ചെർപ്പുളശ്ശേരി ഗ്രൂപ്പ് ലീഡർ റഷീദ് കാരക്കാട്, വനിതാ പ്രതിനിധി സക്കീന ബാനു നന്ദിപ്രകാശനവും നിർവഹിച്ചു.

ഫോട്ടോ : പാലക്കാട് തഹസിൽദാർ സി എസ് രാജേഷ് ഉൽഘാടനം നിർവഹിക്കുന്നു

 

നൗഷാദ് ആലവി

8891448144

 

Content highlight :Water safety awareness and improvised floating devices corner inaugurated by IRW Palakkad district on the occasion of International Drowning Reduction Day