Travel

ഒരു നദിയോ , അരുവിയോ , തടാകമോ ഒരേസമയം രണ്ട് കടലുകളിലേയ്ക്ക് ഒഴുകി അവസാനിക്കുന്നയിടം | A place where a river, stream or lake flows into two seas simultaneously

ഹൈഡ്രോളജിയിലെ ഒരു വാക്കാണ്‌ ബൈഫുര്‍കേഷന്‍. ഒരു നദിയോ , അരുവിയോ , തടാകമോ ഒരേസമയം രണ്ട് കടലുകളിലേയ്ക്ക് ഒഴുകി അവസാനിക്കുന്നതിനെയാണ് ബൈഫുര്‍കേഷന്‍ എന്ന് വിളിക്കുന്നത്‌. ക്യാനഡയിലും , അമേരിക്കയിലും ഫിന്‍ലാന്‍ഡിലും ആണ് ഇത്തരം നദികളും തടാകങ്ങളും പ്രകൃ തന്നെ കൂടുതലും ഉള്ളത് . ന്യൂസിലാണ്ടിലെ Manapouri തടാകം ഇത്തരം ഒന്നാണ് എങ്കിലും ഒരു കൈവഴി പക്ഷെ മനുഷ്യനിര്‍മ്മിതമാണ് . ഇങ്ങനെ രണ്ട് കടലുകളിലേക്ക് ഒഴുകിലയിക്കുന്ന അരുവികളില്‍ തികച്ചും വ്യത്യസ്ഥനാണ് അമേരിക്കയിലെ Wyoming creek.

അമേരിക്കന്‍ വന്‍കരയെ രണ്ടായി വിഭജിച്ച്‌ അറ്റ്‌ലാന്റ്റിക് സമുദ്രത്തെയും ശാന്തസമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിച്ചു മനുഷ്യന്‍ നിര്‍മ്മിച്ച കൈവഴിയാണ് പനാമ കനാല്‍ എന്ന് നമ്മുക്ക് അറിയാം . എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളെ നെടുകെ കീറിമുറിച്ച് പ്രകൃതി തന്നെ ഒരു നീര്‍ച്ചാല്‍ വെട്ടി ഇരു സമുദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട് എന്നത് രസകരമായ ഒരു അറിവ് തന്നെയാണ് . Parting of the Waters എന്നറിയപ്പെടുന്ന ഈ പ്രതിഭാസം Bridger-Teton വനസാമ്രാജ്യത്തിനുള്ളിക്കൂടെയാണ് കടന്നു പോകുന്നത് . അതായത് ഈ വനത്തില്‍ എത്തിച്ചേരുന്ന ഒരു ചെറു അരുവി Parting of the Waters എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന സ്ഥലത്ത് വെച്ച് രണ്ടായി പിരിയുന്നു . ഒരു ഭാഗം യെല്ലോസ്റ്റോണ്‍ നദിയില്‍ ചെന്ന് ചേരുകയും അതുവഴി മിസോറി -മിസിസിപ്പിയിലും അവസാനം അറ്റ്ലാന്റ്റിക് സമുദ്രത്തില്‍ അവസാനിക്കുകയും ചെയ്യും . ഈ നീര്‍ച്ചാലിനെ Atlantic Creek water എന്നാണ് വിളിക്കുന്നത്‌ . Pacific Creek water എന്നറിയപ്പെടുന്ന മറ്റേ ഭാഗം സ്നേക്ക് റിവറിലും പിന്നീട് കൊളംബിയ നദിയിലും എത്തിചേര്‍ന്ന് അവസാനം പസഫിക്കില്‍ അവസാനിക്കും . അതായത് അമേരിക്കന്‍ വന്‍കരയ്ക്ക് കുറുകെയുള്ള നീർച്ചാൽ പനാമ കനാല്‍ മാത്രമല്ല എന്ന് സാരം ! സത്യത്തില്‍ Yellowstone cutthroat trout എന്ന സാല്‍മണ്‍ മീനിന്‍റെ സഞ്ചാരപാത കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇരു സമുദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഈ കൈവഴി ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത് !

ഇരു നീര്‍ച്ചാലുകളും സന്ധിക്കുന്ന Parting of the Waters (44°02.571′N 110°10.524′W ) എന്ന സ്ഥലത്തിന് വേറെയുമുണ്ട് പ്രത്യേകതകള്‍ . തെക്കുള്ള മെക്സിക്കോയില്‍ നിന്നും വടക്കുള്ള ക്യാനഡയിലേക്ക് അമേരിക്കയെ കുറുകെ മുറിച്ചുകൊണ്ട് ഒരു നടപ്പാത പോകുന്നുണ്ട് ! അയ്യായിരം കിലോമീറ്റര്‍ നീളമുള്ള , Continental Divide Trail (CDT) എന്ന ഈ പാതയും Parting of the Waters നു അടുത്തുകൂടെയാണ് കടന്നു പോകുന്നത് .

Content highlight : A place where a river, stream or lake flows into two seas simultaneously