Automobile

BMW ഇലക്ട്രിക് സ്കൂട്ടർ; ഏറ്റവും വിലയേറിയ സ്കൂട്ടർ | BMW Scooters price starts

ബിഎംഡബ്ല്യു മോട്ടോറാഡ് CE 04 എന്ന മോഡലുമായി ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലേക്ക് ചുവടുവെച്ചു. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് കാറുകള്‍ കുറച്ചുകാലമായി ഇന്ത്യയില്‍ ഇതിനോടകം വില്‍പ്പനയ്ക്കെത്തുന്നുണ്ടെങ്കിലും ഒരു ഇലക്ട്രിക് ടൂവീലര്‍ പുറത്തിറക്കാനായി ഉചിതമായ സമയം നോക്കിയിരിക്കുകയായിരുന്നു ബിഎംഡബ്ല്യു മോട്ടോറാഡ്. 14.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു CE 04 പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ എസ്പിയേക്കാള്‍ 1.05 ലക്ഷം രൂപ മാത്രമാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കുറവുള്ളത്.

Content highlight : BMW Scooters price starts