Celebrities

റാമിന്റെ ജാനകി ആവാൻ പരിഗണിച്ചത് ആദ്യം മഞ്ജുവിനെ. ആ കഥാപാത്രം നഷ്ടമായത് ഇങ്ങനെ, തുറന്നു പറഞ്ഞ് മഞ്ജു വാര്യർ |Manju warrier talkes 96 movie

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. വളരെ കുറച്ച് ചിത്രങ്ങൾ മാത്രം അഭിനയിച്ച് മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ താരം ആയിരുന്നു മഞ്ജു. അഭിനയ ലോകത്ത് പകരക്കാർ ഇല്ലാതെ നിറഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുന്നത്. തുടർന്ന് വിവാഹത്തിനുശേഷം 14 വർഷം കഴിഞ്ഞാണ് സിനിമയിലേക്ക് താരം തിരിച്ചു വരുന്നത്. തിരിച്ചു വരവിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു.

തിരിച്ചുവരവിന് ശേഷം നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തെക്കുറിച്ചുള്ള ഒരു നിർണായകമായ വെളിപ്പെടുത്തൽ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായ 96 ഇൽ തൃഷയ്ക്കു പകരം മഞ്ജു വാര്യരെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. താൻ ഈ വിവരം അറിയുന്നത് വിജയസേതുപതി തുറന്നു പറഞ്ഞപ്പോൾ. എന്നാൽ ആ ചിത്രത്തിൽ ഇപ്പോൾ തൃഷ അല്ലാതെ മറ്റാരെയും തനിക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല എന്നും മഞ്ജു വാര്യർ പറയുന്നത്.

“സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ വിളിക്കുവാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ അന്വേഷണം തന്റെ അടുത്ത് എത്തിയില്ല. അതിനുമുൻപ് ഇത് മറ്റൊരു വഴിക്ക് പോയി. ആ സമയത്ത് അവർക്ക് തന്നെ ഡേറ്റ് കൺഫ്യൂഷൻ ഉണ്ടായിരുന്നു. എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ച് അവർ പകുതി വഴിക്ക് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ആ ഒരു റോളിൽ തൃഷയെ അല്ലാതെ വേറെ ആരെയും ചിന്തിക്കാൻ പോലും പറ്റില്ല. ഇങ്ങനെയാണ് ഇക്കാര്യത്തെക്കുറിച്ച് മഞ്ജു പ്രതികരിച്ചത് ”

നിലവിൽ ഒരു തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് താരം. മലയാളത്തെ മറന്നോ എന്ന അവതാരികയുടെ ചോദ്യത്തിന് മലയാളത്തെ ഒരിക്കലും മറക്കില്ല എന്നാണ് താരം പറയുന്നത്. എമ്പുരാൻ ചിത്രത്തിന്റെ ഷൂട്ടിങ്ങും താൻ ചെയ്തിരുന്നു എന്നും മഞ്ജു വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. വലിയൊരു ആരാധകനിര തന്നെയാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത്. പൊതുവേ അടുത്തകാലത്തായി അഭിമുഖങ്ങളിൽ ഒന്നും അങ്ങനെ എത്തുന്ന വ്യക്തി ആയിരുന്നില്ല മഞ്ജു. വിജയ് സേതുപതിക്കൊപ്പം ഉള്ള പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം.

അതേസമയം തൃഷയുടെ റോളിലേക്ക് മഞ്ജു എത്തിയാൽ തൃഷയോളം മനോഹരമായി ചെയ്യില്ലായിരുന്നു എന്നാണ് പ്രേക്ഷകരും കമന്റ് ചെയ്യുന്നത്. അത്രയും മനോഹരമായി ചെയ്യുവാൻ മഞ്ജുവിന് സാധിക്കില്ല എന്നും ചിലർ പറയുന്നു. അത്രയ്ക്കും പക്വതയോടെയാണ് ആ കഥാപാത്രത്തെ തൃഷ അവതരിപ്പിച്ചത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ആ ചിത്രത്തിന്റെ മനോഹാരിത തന്നെ തൃഷയുടെ ആ കഥാപാത്രത്തിലാണ്. ഒരു പ്രണയകഥ എന്നതിലുപരി ആ കഥാപാത്രത്തെ എത്ര മനോഹരമായാണ് താരം അവതരിപ്പിച്ചത് എന്നതിലാണ് കാര്യം.