Movie Reviews

മണിച്ചിത്രത്താഴിന് തമിഴ് സിനിമയുടെ പ്രശംസ-Tamil Film Industry congratulates the movie Manichitrathazhu

ഫാസില്‍ സംവിധാനം ചെയ്ത് ഇന്‍ഡ്യയിലെ വിവിധ ഭാഷകളില്‍ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിന്റെ 4കെ അറ്റ്‌മോസ് പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസ. പുതിയപതിപ്പിന്റെ പ്രീമിയര്‍ ഷോ ജൂലൈ ഇരുപത്തിയൊമ്പത് തിങ്കളാഴ്ച്ച ചെന്നൈയില്‍ നടത്തിയിരുന്നു.

തമിഴ് സിനിമയിലെ പ്രമുഖ വ്യക്തികള്‍ ഈ സിനിമയുടെ പ്രദര്‍ശനം കാണാനെത്തിയിരുന്നു. ഷോ കണ്ടതിനു ശേഷം മികച്ച അഭിപ്രായമാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. അതിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചിത്രത്തിലെ നായികയായ ശോഭനയുടെ വാക്കുകളാണ് ഈ വീഡിയോയിലുള്ളത്. നിര്‍മ്മാതാവ് അപ്പച്ചനാണു സമീപം.

ആഗസ്റ്റ് പതിനേഴിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. അന്നുതന്നെ തമിഴ്‌നാട്ടിലും ഈ ചിത്രം റിലീസ് ചെയ്യുമെന്ന് അപ്പച്ചന്‍ പറഞ്ഞു. സ്വര്‍ഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേര്‍ന്നാണ് പുതിയ പതിപ്പ് പുറത്തിറക്കുന്നത്.