Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

യൂറോപ്യൻ ഗ്രാമത്തിൻ്റെ ചാരുതയുള്ള പട്ടണമായിരുന്നവൾ; സ്കോട്ലൻ്റിൻ്റെ ഭൂപ്രകൃതിയെന്ന് കവികൾ വാഴ്ത്തി | Munnar is a town in the Western Ghats mountain range in India’s Kerala state

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jul 31, 2024, 04:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മൂന്നാർ പോയിട്ടുണ്ടോ? തേയില തോട്ടവും, കാപ്പിയും ചോക്ലേറ്റും മണക്കുന്ന തെരുവും, പൂക്കളും വൈകുന്നേരമാകുമ്പോൾ മൂടൽ മഞ്ഞു മൂടി കിടക്കുന്നൊരു ചെറിയ പട്ടണം.. പല മണങ്ങളും, കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകളും കൊണ്ട്  അവൾ  സഞ്ചാരികളെ തന്നിലേക്ക് ആകർഷിച്ചു കൊണ്ടേയിരിക്കും. മൂന്നാറിനെ എന്നും മനോഹരിയാക്കുന്നത് ഇതൊക്കെ തന്നെയാണല്ലേ.. എന്നാൽ മൂന്നാറിന് മറ്റൊരു മുഖം കൂടി ഉണ്ടായിരുന്നു. ഇന്നു കാണുന്നതിനേക്കാൾ ഏറെ ആഡംബരം നിറഞ്ഞൊരു  പട്ടണം.

നൂറു വർഷം മുമ്പ് 1924, ഇതുപോലൊരു ജൂലൈ മാസം –

ഇന്നു നമ്മൾ കാണുന്ന മൂന്നാറായിരുന്നില്ല അത്.. ഏതോ യൂറോപ്യൻ ഗ്രാമത്തിൻ്റെ ചാരുതയുള്ള, അക്കാലത്തെ ഏറ്റവും വരേണ്യവും ആധുനികവുമായ പട്ടണമായിരുന്നു. ഒരു നൂറ്റാണ്ടിനുമുമ്പേ അതിൻ്റെ ചുറ്റുവട്ടത്തുകൂടെ തീവണ്ടി ഓടി.! കുന്നുകളിലൂടെ വലിച്ചുകെട്ടിയ റോപ്‌വേയിൽ തേയില ബണ്ടിലുകൾ നീങ്ങിയ കേബിൾ കാറുകൾ. ആഡംബര ബംഗ്ലാവുകളും കടൽ കടന്നുവന്ന മോട്ടോർ കാറുകളും ആ മലമുകളിൽ നിറയുമ്പോൾ കേരളം അന്നും സാമൂഹികമായി രണ്ടു നൂറ്റാണ്ടെങ്കിലും പിറകിലായിരുന്നു. ബ്രിട്ടീഷുകാരിലെ എലൈറ്റുകൾക്ക് മദ്രാസിലെയും ട്രാവൻകൂറിലെയും ചൂടുനിറഞ്ഞ കാലാവസ്ഥയിൽ നിന്നും രക്ഷപെടാനും, യൂറോപ്പിലെ തങ്ങളുടെ നാടിൻ്റെ ഭംഗിയും തണുപ്പും ഗൃഹാതുരത്വവും അനുഭവിക്കാനും പടുത്തുയർത്തിയ മൂന്നാറിനെ അതിനൊക്കെയും മുകളിൽ അനശ്വരതയിലേക്കുയർത്തുന്ന വേറെയും എന്തൊക്കെയോ ഉണ്ടായിരുന്നു.

‘സ്കോട്ലൻ്റിൻ്റെ ഭൂപ്രകൃതിയെ അനുസ്മരിപ്പിക്കുന്ന കുന്നിൻചെരിവുകളായിരുന്നു ഇതെന്ന്’ ഡഗ്ലസ് ഹാമിൽട്ടൺ എഴുതി. സംഗീതം പോലെയൊഴുകിവരുന്ന മുതിരപ്പുഴയാർ മറ്റു രണ്ട് നദികളോടു ചേരുന്നിടത്ത് മൂന്നാറെന്ന പേരിന് ഉറവയെടുക്കുന്നു. ഈ താഴ്‌വര ഇംഗ്ലീഷുകാർക്ക് ശരിക്കുമൊരു വെല്ലുവിളിയായിരുന്നിരിക്കണം, പ്രകൃതിയോടും വന്യജീവികളോടും പോരടിച്ചുനേടിയ മണ്ണിൽ വിക്ടോറിയൻ ശൈലിയിലൊരു പട്ടണമുണ്ടാക്കിയെടുക്കാൻ അവർക്കു നേരിട്ട പ്രയാസം ചില്ലറയൊന്നുമല്ല. അതിൻ്റെയൊക്കെ മൂകസാക്ഷിയായി, അറിയപ്പെടാതെ പോയൊരു അനശ്വര പ്രണയത്തിൻ്റെ തണലിൽ ഇളകൊള്ളുന്ന പഴയ പള്ളിയും മേടയും ഇപ്പോഴും ശേഷിക്കുന്നുണ്ട്. ബിർമിങ്ഹാമിലെ ഫാക്ടറികളിൽ നിർമ്മിച്ച് കപ്പലിൽ കൊണ്ടുവന്ന തീവണ്ടി എഞ്ചിനുകളെ ഒരു നൂറ്റാണ്ടുമുമ്പ് ഇരുമ്പുവടത്തിൽ വലിച്ചുകയറ്റി ഈ മലമുകളിലെത്തിച്ച പ്രയത്നം ഇന്നും അത്ഭുതപ്പെടുത്തും. ഹാരി പോട്ടറിലെ മാന്ത്രിക ലോകത്തുനിന്നും ഇറങ്ങിവന്നതു പോലൊരു തീവണ്ടി ചൂളം വിളിച്ച് മൂന്നാർ സ്റ്റേഷനുമുന്നിൽ നിൽക്കുന്ന ഫ്രെയിം എനിക്ക് മനസ്സിൽ സങ്കൽപ്പിക്കാനാവുന്നുണ്ട്. അതെല്ലാം ഒരൊറ്റ രാത്രി കൊണ്ട് മാറിമറിയാൻ പോകുന്ന ചരിത്രമാണെന്ന് അന്നാരറിഞ്ഞു..?!

നൂറുവർഷം മുമ്പ് കാലത്തിൻ്റെ ഫ്രെയ്മിൽ നിന്നും അതിനെയെല്ലാം മായ്ച്ചുകളഞ്ഞ ആ ഒരു രാത്രി, 1924 ജൂലൈ 28… പതിനാറ് ദിവസങ്ങളിലായി നിർത്താതെ പെയ്തുകൊണ്ടിരുന്ന മഴ അന്നായിരുന്നു മൂർധന്യത്തിലെത്തിയത്. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന കല്ലും മണ്ണും മരങ്ങളും ഇന്ന് മാട്ടുപ്പെട്ടിയെന്ന് വിളിക്കുന്ന മലയിടുക്കിൽ അടിഞ്ഞുകൂടിയെന്നോ തനിയേ ഒരണക്കെട്ടായി മാറിയെന്നോ മൂന്നാറിലുള്ള മനുഷ്യരറിഞ്ഞില്ല. അവിടുത്തെ ഏറ്റവും പ്രധാന ഇടം പട്ടണത്തിൻ്റെ സെൻ്റർ പ്ലാസയായിരുന്നു. റെയിൽവേ സ്റ്റേഷൻ ബിൽഡിംഗും ഡിപ്പാർട്മെൻ്റ് സ്‌റ്റോറുകളും ടെലഫോൺ/വയർലെസ് കേന്ദ്രങ്ങളും തേയില കമ്പനികളുടെ ആസ്ഥാനങ്ങളുമൊക്കെയായി എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന നഗരമധ്യം. തുടർന്നുകൊണ്ടേയിരിക്കുന്ന മഴ കൂടുതൽ ശക്തിപ്രാപിക്കുകയാണെന്നും, പട്ടണത്തേക്കും തോട്ടങ്ങളിലേക്കും ഇറങ്ങരുതെന്നുമുള്ള മുന്നറിയിപ്പു സന്ദേശങ്ങൾ പരന്നതോടെ ദിവസങ്ങളായി നഗരം വിജനമാണ്. പേടിച്ചരണ്ട വന്യജീവികൾ ഇതിനോടകം കാടിറങ്ങി തേയിലത്തോട്ടങ്ങളിൽ അഭയം തേടിയിരുന്നു.

ജൂലൈ 28 ൻ്റെ രാത്രിയിൽ പതിവിനേക്കാൾ കനത്ത മഴയാണ് ഹൈറേഞ്ചിലെങ്ങും പെയ്തത്. പുറത്തേക്കൊന്ന് നോക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ മഴയും തണുപ്പും പടര്‍ന്ന അന്ന് ജനങ്ങളെല്ലാം തങ്ങളുടെ വീടുകൾക്കുള്ളിലും മുറികളിലേക്കും ഒതുങ്ങി. ഒരണുബോംബ് പോലെ പ്രകൃതിയുണ്ടാക്കിയ അണക്കെട്ടും അതിൽ ഭീമൻ തടാകം കണക്കെ കെട്ടിനിർത്തിയ വെള്ളവും തലയ്ക്കുമീതെ നിൽക്കുന്നതറിയാതെയായിരുന്നു ആ മനുഷ്യജീവനുകൾ ഉറങ്ങിയത്, ഇനിയൊരിക്കലും ഉണരാത്ത നിത്യനിദ്രയിലേക്ക്…. അർധരാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് വെള്ളം താങ്ങാനാവാതെ ആ അണക്കെട്ട് പൊട്ടി, കുത്തിയൊലിച്ചു വന്ന വെള്ളത്തിന് മൂന്നാറിൻ്റെ അസ്ഥിവാരം വരെ ഒഴുക്കിക്കൊണ്ടു പോകാനുള്ള കരുത്തുണ്ടായിരുന്നു. ഭൂമി കുലുങ്ങി, പാലങ്ങൾ കടപുഴകി വീണു, ബംഗ്ലാവുകളും ഫാക്ടറികളും റെയിൽവേ സ്റ്റേഷനും മുങ്ങി, ഒഴുക്കിൻ്റെ ശക്തിയിൽ തീവണ്ടി എഞ്ചിനുകൾ വരെ ഒലിച്ചുപോയി..! ഉയർന്നയിടത്ത് കഴിഞ്ഞവർക്കു മാത്രമായിരുന്നു ജീവൻ ബാക്കിയായത്. വഴികളും ഗതാഗതവും വീടും നഷ്ടപ്പെട്ട് പുറംലോകവുമായി ബന്ധം തന്നെ അറ്റുപോയ അവരെ വീണ്ടും പട്ടിണിയും രോഗവും കൂടെ വലച്ചു. ഒടുവിൽ ആഴ്ചകൾക്കുശേഷം വെള്ളമിറങ്ങിയപ്പോൾ ശരിക്കുമൊരു പ്രേതനഗരമായി മൂന്നാർ മാറിക്കഴിഞ്ഞിരുന്നു….

അന്ന് കൊല്ലപ്പെട്ടവർക്കോ കാണാതായവർക്കോ ഇപ്പോഴും കൃത്യമായ എണ്ണമില്ല. ആ തകർച്ചയിൽ നിന്നും മൂന്നാർ കരകയറിയതുമില്ല. ഇച്ഛാശക്തരായിരുന്ന ഒരുപറ്റം മനുഷ്യർ തങ്ങളുണ്ടാക്കിയെടുത്ത സ്വപ്നലോകത്തെയും കൊണ്ടായിരുന്നു മണ്ണിനടിയിലേക്കു പോയത്.! അവിടെ നഷ്ടപ്പെട്ടതൊന്നും പുനർസൃഷ്ടിക്കാനോ മൂന്നാറിനെ തിരിച്ചുകൊണ്ടുവരാനോ ആർക്കും കഴിഞ്ഞില്ല. ഇന്നും നമ്മൾ മൂന്നാറെന്നു വിളിച്ച് ചെല്ലുന്നത് പണ്ട് യഥാർത്ഥ നഗരം നിന്നയിടത്തുനിന്നും ഏതാനും കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ആധുനിക നഗരത്തിലേക്കാണ്. എങ്കിലും മുതിരപ്പുഴയാറിൻ്റെ തീരത്തുകൂടൊന്ന് നടന്നാൽ പഴയ നഷ്ടകാലത്തിൻ്റെ സാക്ഷിയായി വിരലിലെണ്ണാവുന്ന ചില നിർമ്മിതികളെങ്കിലും ശേഷിച്ചതു കാണാം.

ReadAlso:

നീലക്കുറിഞ്ഞി പൂക്കുന്ന മുല്ലയനഗിരിയെ സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കണം; ആവശ്യവുമായി വനംവകുപ്പ്

പ്രകൃതി സൗന്ദര്യം വാരിവിതറി ‘യൂട്ടാ’

ഈ മൺസൂണിൽ മൂന്നാറിന്റെ മധുരം നുകരാം; സഞ്ചാരികളെ വരവേറ്റ് തെക്കിന്റെ കാശ്മീർ

1700 കളിൽ കടൽക്കൊള്ളക്കാരുടെ സങ്കേതം ഇന്ന് നാസോ സഞ്ചാരികളുടെ പറുദീസ

രണ്ടരക്കോടി ഉപയോക്തൃ ഐഡികൾ നിർജ്ജീവമാക്കി ഐആർസിടിസി!!

Content highlight : Munnar is a town in the Western Ghats mountain range in India’s Kerala state.

Tags: Munnarമൂന്നാർഇടുക്കി യാത്രമൂന്നാർ യാത്രപഴയക്കാല മൂന്നാർ

Latest News

കന്യാസ്ത്രീകളുടെ അറസ്റ്റ് സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനം മുഖ്യമന്ത്രി

മാത്യു കുഴൽനാടനെതിരെ ഇ ഡി അന്വേഷണം; ചോദ്യം ചെയ്യും

ട്രംപിന്റെ താരിഫ് ഭീഷണി തുടരുന്നു; കരാറിലില്ലാത്തവർക്ക് 15-20% താരിഫ്!!

നെല്ല് സംഭരണത്തിന്‌ 33.89 കോടി രൂപകൂടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

സൗജന്യയ്ക്ക് നീതി ലഭിക്കുമോ?? ധർമ്മസ്ഥലയിലെ കുഴിമാടങ്ങൾ പൊളിക്കുമ്പോൾ ആ 17 വയസുകാരിയുടെ കൊലപാതകികൂടി പുറത്തുവരുമോ??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.