തമിഴ് സൂപ്പർസ്റ്റാറായ ചിയാൻ വിക്രത്തിന് മലയാളത്തിലും ആരാധകർ ഏറെയാണ്. ധ്രുവം സൈന്യം തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ താരം എത്തുകയും ചെയ്തിട്ടുണ്ട്. മലയാളത്തെ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടൻ കൂടിയാണ് വിക്രം. മലയാളികളോട് ഒരു പ്രത്യേക സ്നേഹം തന്നെ അദ്ദേഹത്തിന് ഉണ്ട്. സേതു കാശി ദൂൾ സാമി ജെമിനി പിതാമഹൻ അന്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികളുടെയും പ്രിയപ്പെട്ട താരമായി വിക്രം മാറുന്നത്.
കന്നഡി ജോൺ വിക്രം എന്ന വ്യക്തിക്ക് ആരാധകർ സ്നേഹപൂർവ്വം ചിയാൻ വിക്രം എന്ന പേര് നൽകി. ചെന്നൈയിലെ ലയോള കോളേജിൽ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം വളരെ സന്തോഷകരമായ കുടുംബജീവിതവും നയിക്കുന്നുണ്ട്. രണ്ട് കുട്ടികൾക്കും ഭാര്യക്കും ഒപ്പം വളരെ സന്തോഷകരമായാണ് അദ്ദേഹം ജീവിക്കുന്നത്..ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ ശ്രദ്ധ തേടി പിന്നീട് ഒരു സൂപ്പർ താരമായി മാറുകയായിരുന്നു താരം. ആദ്യകാലങ്ങളിൽ തമിഴിൽ വലിയ പരാജയം നേരിടേണ്ടി വന്ന ഒരു നടൻ കൂടിയാണ് വിക്രം.
നായകനായും സഹനായകനായും ഒക്കെ മലയാളത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. മീര എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ തുടക്കം ആ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല തുടർന്ന് നിരവധി ചിത്രങ്ങളിൽ നായകനായെങ്കിലും വിജയം തുണച്ചില്ല.. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം ധ്രുവം സൈന്യം ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിക്കൊപ്പം രജപുത്രൻ എന്ന ചിത്രത്തിലും മികച്ച വേഷത്തിലാണ് താരമെത്തിയത്.നടൻ ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ഇതാ ഒരു സ്നേഹ ഗാഥ എന്ന ചിത്രത്തിലും മയൂര നൃത്തം എന്ന ചിത്രത്തിലും താരം നായകനായും എത്തി..
സേതു എന്ന ചിത്രമായിരുന്നു താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചത്. തുടർന്ന് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല നടന് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു. നിരവധി ചാരിറ്റി പ്രവർത്തനങ്ങളും താരം ചെയ്യാറുണ്ട്. ഇതൊക്കെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നത് 20 ലക്ഷം രൂപയാണ്
നിങ്ങളാണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്നാണ് ഇതറിഞ്ഞുകൊണ്ട് പലരും അദ്ദേഹത്തെ പിന്തുണച്ച് പറയുന്നത്. ഈയൊരു സാഹചര്യത്തിൽ അദ്ദേഹം ചെയ്തത് വലിയൊരു കാര്യമാണെന്നും തീർച്ചയായും അംഗീകാരം ലഭിക്കേണ്ട ഒരു കാര്യമാണെന്ന് നോക്കി പലരും കമന്റുകളിലൂടെ പറയുന്നുണ്ട്..വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കുകയും അവർക്ക് വേണ്ടി സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല അത് വളരെയധികം അംഗീകരിക്കപ്പെടേണ്ട ഒരു കാര്യമാണ്. ഈ സമയത്ത് അവർക്ക് ലഭിക്കുന്ന ഒരു കൊച്ചു സഹായം പോലും വളരെയധികം ആശ്വാസമായി മാറുകയാണ് ചെയ്യുക. വിക്രമിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ നൽകുകയാണ് ഇപ്പോൾ കൂടുതൽ ആളുകളും.