നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന കാര്യങ്ങൾ ഉണ്ട്. അവയിൽ പലതും നമുക്ക് അറിയില്ല എന്നു പറയുന്നതാണ് സത്യം. എന്നാൽ നമുക്ക് അറിയാത്ത പല കാര്യങ്ങളും ഒരുപാട് ഗുണം നമ്മുടെ ശരീരത്തിൽ നൽകുന്നതാണ്.. അത്തരത്തിൽ അധികമാർക്കും അറിയാത്ത ഒരു കാര്യമാണ് പിന്നിലേക്ക് നടന്നാൽ ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്നുള്ളത്. ആദ്യം കേൾക്കുമ്പോൾ ഒരു കൗതുകമായി
തോന്നാമെങ്കിലും പുറകിലേക്ക് നടക്കുന്നതുകൊണ്ട് പ്രധാനമായി അഞ്ച് ആരോഗ്യഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ട്.. അവ എന്തൊക്കെയാണെന്ന് നോക്കാം.
1. ശരീരത്തിലെ വ്യത്യസ്ത പേശികളെ ചലിപ്പിക്കുന്നു.
നമ്മുടെ ശരീരത്തിലെ എല്ലാപേശികളും എപ്പോഴും ചലിക്കുന്നില്ല..പല കാരണങ്ങൾ കൊണ്ടാണ് പലപ്പോഴും പേശികൾ ചലിക്കാതിരിക്കുന്നത്. ദിവസവും കുറച്ചു നേരം പിറകിലോട്ട് നടക്കുകയാണെങ്കിൽ ശരീരത്തിലെ പല വ്യത്യസ്തമായ പേശികളും ചലിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഇത്തരത്തിൽ പേശികളുടെ ചലനം ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ ആരോഗ്യഗുണങ്ങൾ നൽകുന്നതിനും സഹായിക്കും.
2. പേശികളെ സജീവമാക്കുന്നു
ദിവസവും കുറച്ചു നേരം പിന്നോട്ട് നടക്കുകയാണെങ്കിൽ അത് ശരീരത്തിലെ പേശികളെ സജീവമാകുന്നുണ്ട്. പ്രത്യേകിച്ച് കാഫ് ഗ്ലൂട്ടുകൾ എന്നീ പേശികളെ. ഈ പേശികൾ കൂടുതൽ സജീവമാകുന്നതിലൂടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത് ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുകയും ചെയ്യും.. അതുകൊണ്ടുതന്നെ ദിവസവും പിറകിലേക്ക് നടക്കുന്നത് വളരെ നല്ലൊരു വ്യായാമമാണ്.
3. നട്ടെല്ലിന് ബലം നൽകുന്നു.
പൊതുവേ നമ്മുടെ കാലുകൾക്ക് പിന്നിലേക്ക് നടക്കാൻ ആയാസം വളരെ കുറവാണ്. പ്രത്യേകിച്ച് മുട്ടുകൾക്ക്. താരതമ്യേനെ മുന്നോട്ടു നടക്കുന്നത് വച്ചുനോക്കുമ്പോൾ പിന്നോട്ട് നടക്കാൻ ബുദ്ധിമുട്ട് കൂടുതലാണ്. ദിവസവും കുറച്ച് സമയം പിന്നോട്ട് നടക്കുമ്പോൾ ആയാസം കുറയുകയും കാലുകൾക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നു. ഒപ്പം തന്നെ ഇത് നട്ടെല്ലിന് കൂടുതൽ ഗുണം നൽകുന്നു. ശരീരത്തിന്റെ പോസ്റ്റർ മെച്ചപ്പെടുത്തുന്നത് കൊണ്ടാണ് നട്ടെല്ലിന് ഇത് ഗുണം ആകുന്നത്.
4. ഹൃദയത്തിന് ഉത്തമം.
എല്ലാ തരത്തിലുള്ള വ്യായാമങ്ങളും നമ്മുടെ ശരീരത്തിന് നൽകുന്നത് മികച്ച ആരോഗ്യ ഗുണങ്ങൾ തന്നെയാണ്. അവയിൽ പിന്നോട്ട് നടക്കുന്നതും നല്ലൊരു വ്യായാമമാണ്.. ഇത് ഹൃദയത്തിന് വളരെ നല്ലൊരു വ്യായാമം ആണ് എന്നാണ് പറയപ്പെടുന്നത്..ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പിന്നിലേക്ക് നടക്കുന്നത് നല്ലതാണ് എന്ന് വിദഗ്ധർ പറയുന്നു.
5. ശരീരഭാരം കുറയ്ക്കുന്നു.
ശരീരഭാരം കുറയ്ക്കുവാൻ പലതരത്തിലുള്ള മാർഗ്ഗങ്ങളും തിരഞ്ഞെടുക്കുന്നവരാണ് പലരും.അത്തരം ആളുകൾക്കും ഈ ഒരു രീതി തിരഞ്ഞെടുക്കാവുന്നതാണ് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പിന്നോട്ട് നടന്നാൽ മതി വളരെ വേഗത്തിൽ കലോറി കുറയുകയും അങ്ങനെ ശരീരഭാരം കുറയുകയും ചെയ്യുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.