മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് നാടിന്റെ നാനാഭാഗത്തു നിന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. കേരളം ഒറ്റക്കെട്ടായി തന്നെ ആ ദുരന്തത്തെ നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യം മുഴുവനുമായി എത്തിയിരിക്കുകയാണ് കുഞ്ഞ് ഐദിൻ. ഇത്രയും വലിയൊരു ദുരന്തം നാടിനെ നടുക്കിയപ്പോൾ, ഉറ്റവരും ഒരു ആയുസിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട ആ ജീവനുകൾക്കു സഹായം നൽകേണ്ടത് തന്റെ കൂടെ കടമയാണെന്ന് ബോധ്യം വന്നതോടെയാണ് അവൻ ആ നാണയങ്ങളുമായി ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ എത്തിയത്. തന്റെ അമ്മയ്ക്ക്
ഫോൺ വാങ്ങുന്നതിനായി സ്വരുക്കൂട്ടിയ നാണയത്തുട്ടുകളായിരുന്നു അത്.
ആ വലിയ മനസുള്ള കുഞ്ഞ് കോട്ടയം ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ എത്തിയത്.
ഒരു ദുരന്തം വരുമ്പോൾ മലയാളികൾ ഒറ്റക്കെട്ടാണ്.അത് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
നഷ്ടപ്പെട്ട മനുഷ്യജീവനുകൾ തിരികെ നല്കാൻ സാധിക്കില്ലെങ്കിലും ഇട്ടിരിക്കുന്ന വസ്ത്രം മാത്രം ബാക്കിയായ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ജീവനുകളെ ചേർത്തുപിടിക്കാൻ തങ്ങളാൽ കഴിയുന്ന സഹായം നല്കാൻ ബാക്കിയുള്ള മനുഷ്യർക്ക് കുഞ്ഞ് ഐദിൻ ഒരു വലിയ പ്രചോദനമാണ്.