നല്ല മനുഷ്യർ ഭൂമിയിൽ ഉണ്ടെന്ന് പറയുന്നത് വെറുതെയല്ല. അതിന് ഏറ്റവും ഉദാഹരണമാണ് കരീം,
വയനാട്ടിൽ പ്രകൃതി ദുരന്തം വിതച്ചപ്പോൾ അവിടെയുള്ള മനുഷ്യർക്ക് വേണ്ടി കൈകോർക്കാൻ കേരളം ഒന്നാകെ നിന്നു,അങ്ങനെ ഒരു കട നിറയെ’സഹായവുമായി കരീമും മകന് മുഹമ്മദ് കലഫും ചുരം കയറി വയനാട്ടിലെത്തി. ഉരുൾപൊട്ടൽ ദുരന്തമറിഞ്ഞയുടനെ കരീം ഓടിയെത്തിയത് പാലയാട് പുത്തൻനടയിലെ ‘സഫു’ എന്ന തന്റെ ടെക്സ്റ്റൈൽ കടയിലേക്കാണ്.
കടയിലുണ്ടായിരുന്ന മുക്കാൽ ഭാഗം തുണികളും കരീമും സെറീനയും പായ്ക്കു ചെയ്തു. അടുത്തുള്ള കടകളിൽനിന്ന് തുണികളും പായകളും അവശ്യ സാധനങ്ങളും വാങ്ങി മകനോടൊപ്പം കരീം വയനാട്ടിലേക്ക് തിരിച്ചു. ദുരിതാശ്വാസ ക്യാംപുകളിലെത്തി അധികൃതരെ സാധനങ്ങളേൽപ്പിച്ചു. ഇനിയും സാധനങ്ങളെത്തിക്കാനുള്ള തയാറെടുപ്പിലാണെന്നു കരീം പറഞ്ഞു. ഇതൊക്കെയല്ലേ കാണേണ്ടത്.
Content highlight : Karim and his son Muhammad Kalaf with a shop full of help