കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അടക്കം നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കണോ വേണ്ടയോ എന്നുള്ള ആളുകളുടെ സംശയം. വയനാട്ടിൽ ഒരുപറ്റം ആളുകൾ അവരുടെ സ്വപ്നങ്ങൾ എല്ലാം ബാക്കിയാക്കി ഒരു രാത്രി കൊണ്ട് ഒരിക്കലും തിരികെ വരാത്ത ഒരു യാത്ര പോയ ഈ വേളയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ നമ്മൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിന് പിന്നിലേക്ക് പ്രേരിപ്പിക്കുന്ന ഒരുപാട് ഘടകങ്ങൾ ആളുകൾക്കുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരങ്ങൾ അടക്കാൻ സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകണമെന്ന് ആവശ്യപ്പെടുമ്പോൾ പലരും അതിന് മടിക്കുന്ന ഒരു സാഹചര്യം കാണുന്നുണ്ട്. ഇതിൽ പലരും പറയുന്ന കാര്യം ഒരു ചില്ലി കാശ് പോലും തരില്ല പ്രളയത്തിന്റെ സമയത്ത് വന്ന പണം എവിടെ പോയെന്ന് അറിയണം ഈ പണം ജനങ്ങൾക്ക് ലഭിക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ലാതെ എങ്ങനെ നൽകും എന്നൊക്കെയാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി തന്നെ ഈ പണം വയനാട്ടിലെ ക്യാമ്പുകളിൽ എത്തിക്കാൻ സാധിക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ കുറിച്ച് എല്ലാവരും മനസ്സിലാക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സി എം ഡി ആർ എഫ് എന്നാണ് അറിയപ്പെടുന്നത്. ഇത് മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനമെടുത്തുകൊണ്ട് ദുരിതാശ്വാസനിധിയിലേക്ക് പണം സ്വീകരിക്കുവാനോ ചിലവഴിക്കുവാനോ സാധിക്കുന്ന ഒരു കാര്യമല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പൂർണ്ണമായും ഒരു കൺട്രോൾ ഓഡിറ്റിങ്ങിന് വിധേയമായിരിക്കും. ഇത് കണ്ട്രോളർ ആൻഡ് ഓഡിറ്റിംഗ് ജനറൽ എന്നാണ് അറിയപ്പെടുന്നത്..
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി ആണ് ഈ ഫണ്ട് പ്രവർത്തിപ്പിക്കുന്നത്. അതായത് ഇതിന്റെ ഫിനാൻസ് കാര്യങ്ങൾ നോക്കുന്നത് അദ്ദേഹമായിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന സംഭാവനകൾ ബാങ്ക് ട്രാൻസ്ഫർ വഴി മാത്രമേ റിലീസ് ചെയ്യുകയുള്ളൂ. ഫണ്ട് പ്രവർത്തിപ്പിക്കുന്നത് ധനകാര്യ സെക്രട്ടറിയാണ് എങ്കിലും സി എം ഡി ആർ എഫ് നിയന്ത്രിക്കുന്നത് റവന്യൂ വകുപ്പാണ്.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ബാങ്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ അധികാരമുള്ള ധനകാര്യ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ വകുപ്പിന്റെ താൽപര്യങ്ങൾക്കനുസരിച്ച് പണം പിൻവലിക്കുവാനോ കൈമാറുവാനോ സാധിക്കില്ല.
റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം മാത്രമാണ് ഇത് സാധിക്കുന്നത്. സംഭാവന നൽകുന്ന പണം എല്ലാം ബാങ്ക് ഇടപാടാണ് നടക്കുന്നത്..ഈ ഫണ്ടുകളുടെ ബജറ്റിങ്ങും ചിലവും പ്രതിപക്ഷം അടക്കമുള്ള നിയമസഭയുടെ പരിശോധനയ്ക്ക് വിധേയമായ ഒന്നാണ്.. ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മാനേജ്മെന്റ് പൂർണ്ണമായും വെബ്സൈറ്റ് വഴി സുതാര്യമാക്കുകയും ചെയ്തിട്ടുണ്ട്. വിവരാവകാശ നിയമം ഇതിന് ബാധകമാണ് ഇതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാനുള്ള എല്ലാ അവകാശവും ജനങ്ങൾക്കും ഉണ്ട്. അതുകൊണ്ടുതന്നെ ഏതൊരാൾക്കും വിവരാവകാശ രേഖ വഴി ഇതിന്റെ കണക്കുകൾ ശേഖരിക്കാൻ സാധിക്കും.. അതിനാൽ ഇത് അർഹമായ കൈകളിലെ എന്ന ഭയം കൊണ്ട് ആരും തന്നെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ മടിക്കേണ്ട നമുക്ക് സാധിക്കുന്നത് 10 രൂപയാണെങ്കിൽ പോലും അത് അവരുടെ കൈകളിലേക്ക് എത്തിക്കുക.