ശിവക്ഷേത്രങ്ങളോട് ഒരു പ്രത്യേകമായ ഇഷ്ടം തന്നെയാണ് ഇന്ത്യക്കാർക്ക് ഉള്ളത്. മധ്യപ്രദേശിലെ മഹാകാൽ ക്ഷേത്രം ശിവന് സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഒരു പ്രധാനമായ ക്ഷേത്രമാണ്. ഇന്ത്യയിൽ തന്നെ വളരെയധികം ശ്രദ്ധ നേടുന്ന ഒരു പുരാതനമായ ഹിന്ദു ആരാധനാലയമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.. ഇവിടെക്കെത്തുന്ന വിനോദസഞ്ചാരികളെ വളരെയധികം ആകർഷിക്കുന്ന ഈ ക്ഷേത്രത്തിന്റെ പ്രേത്യേകതകൾ ഇവിടുത്തെ വാസ്തുവിദ്യയും മതപരമായ പ്രാധാന്യവും തന്നെയാണ്. ഒരുപാട് നിഗൂഢതകളും ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി കേൾക്കാറുണ്ട്.. എല്ലാദിവസവും രാവിലെ സൂര്യോദയത്തിന് മുൻപാണ് ക്ഷേത്രത്തിൽ ഭസ്മ ആരതി നടത്തുന്നത്.
പണ്ടുകാലങ്ങളിൽ ഈ ക്ഷേത്രത്തിൽ ഇത്തരം ഒരു ആരതി നടത്തിയിരുന്നത് മനുഷ്യന്മാരുടെ ചാരങ്ങൾ ഉപയോഗിച്ച് ആയിരുന്നു എന്നാണ് പറയുന്നത്. പതുക്കെ പതുക്കെ ഈ ചാരം നിർത്തുകയും ഇപ്പോൾ ചാണക ദോശയും മരത്തിന്റെ പുറംതൊലിയും ഉണ്ടാക്കി നിർമിച്ച ചാരത്തിലാണ് ഇത് നടത്തുന്നത് എന്ന് പറയപ്പെടുകയും ചെയ്യുന്നു. ഈയൊരു ഭസ്മ ആരതി ആചാരത്തിന്റെ പേരിലാണ് മഹാകാൽ ക്ഷേത്രം ശ്രദ്ധ നേടുന്നത്..എല്ലാദിവസവും രാവിലെ സൂര്യോദയത്തിനു മുൻപാണ് ഈ ഒരു കാര്യം നടത്തപ്പെടുന്നത്.
ഈ ചടങ്ങിനിടയിൽ ശിവലിംഗത്തിൽ പവിത്രമായ ഭസ്മം കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കാണാൻ സാധിക്കും.. അതോടൊപ്പം വിവിധ ആചാരങ്ങൾ അർപ്പിക്കുകയും ഭക്തർക്ക് ശക്തവും അതുല്യവുമായ അനുഭവം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഉജൈനയിലെ ചന്ദ്രസേനൻ രാജാവിന് ശിവനോടുള്ള ഭക്തിയുടെ ആഴത്തിലാണ് ഈ അമ്പലമുണ്ടായത് എന്നാണ് പറയപ്പെടുന്നത്.. സാധാരണ പ്രതിഷ്ഠിച്ചിട്ടുള്ള മറ്റ് ജ്യോതിർലിംഗങ്ങളിൽ നിന്നും വ്യത്യസ്തവുമാണ്. ഇവിടെ മഹാകാലേശ്വര ജ്യോതിർലിംഗം ദക്ഷിണമുഖി സ്വയംഭൂവാണ്. മനുഷ്യന്റെ കൈകളാൽ സ്ഥാപിക്കപ്പെട്ടതല്ല എന്നും സ്വയമായി ഉയർന്നു വന്നതാണ് ഇത് എന്നും ആണ് ഈ സവിശേഷത കൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നത്.
മഹാകാലേശ്വര ക്ഷേത്രത്തിന് ഏറ്റവും മുകളിലായി നാഗപഞ്ചമിനാളിൽ മാത്രം പ്രവേശിക്കാവുന്ന ഒരു നാഗ ചന്ദ്രേശ്വര ലിംഗം കൂടിയുണ്ട്..മറ്റു സമയങ്ങളിൽ ഒന്നും ഇത് കാണാൻ സാധിക്കില്ല നാഗ പഞ്ചമി നാളിൽ മാത്രമാണ് ഈ ഒരു ലിംഗം കാണാൻ സാധിക്കുന്നത്.. ഇന്ത്യയിലെ ഏഴ് മുക്തി സ്ഥലങ്ങളിൽ ഒന്നായി ആണ് ഈ പുണ്യസ്ഥലം അറിയപ്പെടുന്നത്. മഹാകാൽ ക്ഷേത്രത്തിന്റെ പദവി പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. ഭസ്മ ആരതി ആചാരമാണ് ഇവിടെ ഏറ്റവും പ്രധാനമായും നടത്തപ്പെടുന്ന ഒരു ഉത്സവം.. ഒരു പുണ്യസ്ഥലമായ ഈ ക്ഷേത്രം ഇന്ത്യയിൽ പ്രധാനമായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.