ജയസൂര്യ നായകനായ എത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമണ് എസ്തർ അനിൽ. തുടർന്ന് അങ്ങോട്ട് ബാലതാരമായി നിരവധി സിനിമകളുടെ ഭാഗമായി താരം മാറി. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യമെന്ന ചിത്രത്തിലെ കഥാപാത്രത്തിന് ശേഷമാണ് വലിയൊരു കരിയർ ഗ്രോത്ത് താരത്തിന് ഉണ്ടാവുന്നത്. തുടർന്ന് അങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തു.
എസ്തറിന്റെ ജന്മനാട് വയനാട് ആണ്. താരത്തിന്റെ അച്ഛൻ അനിലിന് വയനാട്ടിൽ ഒരു ഹോം സ്റ്റേ ഉണ്ടായിരുന്നു. ടൂറിസ്റ്റുകൾക്ക് വേണ്ടി ഒരുക്കിയതായിരുന്നു ഇത്. ഒരു തീപിടുത്തത്തിൽ ഇത് നശിക്കുകയാണ് ചെയ്തത്.. തുടർന്ന് അദ്ദേഹം ഒരു വീട് വയ്ക്കുകയും 24 വർഷങ്ങൾക്കു മുൻപ് ഒരു ലക്ഷം രൂപയ്ക്ക് വീട് വെച്ചു എന്നതിന്റെ പേരിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇത് വാർത്തകളിൽ ഇടംപിടിച്ച സമയത്താണ് ഒരു സംവിധായകൻ കാണുന്നതും സിനിമയിലേക്ക് അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നതും. ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എസ്തർ കഴിഞ്ഞ ദിവസം വയനാടിനെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ്.
തന്റെ പ്രിയപ്പെട്ട നാടായ വയനാട്ടിൽ തന്റെ പ്രിയപ്പെട്ടവരും ഉണ്ട്. ഈ ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയത്ത് തന്നെ താൻ തന്റെ പ്രിയപ്പെട്ടവരെ ഫോണിൽ വിളിച്ചു നോക്കി എന്നാൽ എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണ്. ഇനി ഒരിക്കലും സ്വിച്ച് ഓൺ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് അവരെന്ന് താൻ വേദനയോടെ മനസ്സിലാക്കി. തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദന ഇങ്ങനെയാണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചത്.. തന്റെ പ്രിയപ്പെട്ടവർ ഇനി ഇല്ല എന്ന് സത്യത്തെ അംഗീകരിക്കാൻ തനിക്ക് സാധിച്ചില്ല.
താരത്തിന്റെ ഈ കുറുപ്പ് വളരെ വേഗം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.. സിനിമയിൽ അഭിനയിക്കുന്നതുകൊണ്ടു തന്നെ ഇപ്പോൾ എസ്തറും കുടുംബവും കൊച്ചിയിലാണ് താമസം. എങ്കിലും അവധി കാലങ്ങളിൽ എപ്പോഴും തന്റെ പ്രിയപ്പെട്ട വയനാടിനെ തേടി എസ്തർ എത്താറുണ്ട്. അവിടെ തന്നോട് സ്നേഹത്തോടെ സംസാരിച്ചിരുന്ന ആളുകൾ, ഓടിവന്ന് വിശേഷങ്ങൾ ചോദിച്ചിരുന്നവർ. അവരിൽ പലരും ഇന്നില്ല എന്നത് ഒരു വേദനിപ്പിക്കുന്ന സത്യം തന്നെയാണ്..