തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ആര്യയും സയേഷയും, ഇവരുടെ വിശേഷങ്ങൾക്കു വേണ്ടി എപ്പോഴും ആരാധകർ കാത്തിരിക്കാറുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച ഇവർ വിവാഹസമയത്ത് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ അത്തരം വിമർശനങ്ങളെല്ലാം അതിജീവിച്ചു കൊണ്ടാണ് സന്തോഷകരമായ ഒരു കുടുംബജീവിതം ഇവർ നയിക്കുന്നത്. ഒരു റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്തുവാൻ ആയിരുന്നു ആര്യ തീരുമാനിച്ചിരുന്നത്. തുടർന്നാണ് നടിയെ പ്രണയിച്ച വിവാഹം കഴിക്കുന്നത്.
ഇതിന്റെ പേരിലായിരുന്നു വലിയ വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടതായി വന്നത്. തുടർന്ന് വളരെ സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുകയും ആ ബന്ധത്തിൽ ഒരു മകൾ ഉണ്ടാവുകയും ഒക്കെ ചെയ്തിരുന്നു..മകളെ പൊതുവേ സോഷ്യൽ മീഡിയയിൽ നിന്നും ഒക്കെ മറച്ചു പിടിക്കുകയായിരുന്നു ആര്യയും ഭാര്യയും ചെയ്തിരുന്നത്. ആദ്യമായി മകളുടെ ചിത്രം പോലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ആര്യയുടെ ഒരു പിറന്നാൾ ദിവസമായിരുന്നു. ആ സമയത്ത് മകൾക്ക് ഒരു വയസ്സ് തികയുകയും ചെയ്തിരുന്നു..
ഇപ്പോഴിതാ മൂന്നു വയസ്സിൽ എത്തിനിൽക്കുന്ന മകളുടെ ചിത്രവും പങ്കുവെച്ചു കൊണ്ടാണ് സയേഷ്യ എത്തിയിരിക്കുന്നത്. തന്റെ മകൾ മൂന്നു വയസ്സിലേക്ക് എത്തിയിരിക്കുന്നു അവൾ പൈജാമയിൽ വളരെ ക്യൂട്ട് ആണ് എന്നു പറഞ്ഞുകൊണ്ടാണ് സയേഷ എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. അതിമനോഹരമായിരിക്കുന്നു ചിത്രങ്ങൾ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.. നിരവധി ആളുകളാണ് കുട്ടിതാരത്തിന് ഇപ്പോൾ ആശംസകൾ ആയി എത്തിയിരിക്കുന്നത്. മകൾ അമ്മയെ പോലെയാണ് എന്നും അമ്മയുടെ സൗന്ദര്യം അതേപോലെ ലഭിച്ചിട്ടുണ്ട് എന്നും ചിലർ കമന്റ് ചെയ്യുന്നു.
View this post on Instagram
അമ്മയുടെ ഫോട്ടോ കോപ്പി തന്നെയാണ് മകൾ രണ്ടുപേരെയും കണ്ടാൽ ഒരേപോലെ തോന്നുന്നു. അമ്മയുടെ സൗന്ദര്യമാണ് മകൾക്ക് ലഭിച്ചിരിക്കുന്നത്. അമ്മയെപ്പോലെ അതിസുന്ദരി ആയിരിക്കുന്നു എന്ന് തുടങ്ങി മകളുടെയും സയേഷയുടെയും മുഖ സാമ്യത്തെ കുറിച്ചുള്ള ചർച്ചകളാണ് കൂടുതലും ഈ പോസ്റ്റിൽ കാണാൻ സാധിക്കുന്നത്.. അരിയാന എന്നാണ് മകളുടെ പേര്. ആരാധകരിൽ പലരും താരത്തിന് ആശംസകളുമായി എത്തുന്നുണ്ട്..