മഴക്കാലമൊക്കയല്ലേ എന്തെങ്കിലും ഒക്കെ കഴിച്ചോണ്ട് ഇരിക്കാൻ തോന്നുന്ന സമയം. അതും വിശപ്പും മാറണം, രുചിയും വേണം അങ്ങനെ ഒരു വെജിറ്റബിൾ മസാല റൈസ് ഉണ്ടാക്കി നോക്കിയാലോ..ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ചേർക്കുക. നെയ്യ് ചൂടാകുമ്പോൾ അതിലേയ്ക്ക് കറുവയില, ഏലയ്ക്ക, കുരുമുളക്, കറുവപ്പട്ട എന്നിവ ചേർത്ത് വഴറ്റുക. ഇനി ഇതിലേയ്ക്ക് ജീരകം, അരിഞ്ഞ് വെച്ച സവാള എന്നിവ ചേർത്ത് സവാള സ്വർണ്ണ നിറമാകുന്നതു വരെ വഴറ്റുക.അരിഞ്ഞ് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും ചേർത്ത് ഇളക്കുക. ഇനി അരിഞ്ഞെടുത്ത ബീൻസ്, കോളിഫ്ളവർ എന്നിവ കൂടെ ചേർത്തിളക്കി പാകം ചെയ്തെടുക്കുക.ഇനി ഗ്രീൻ പീസ്, തക്കാളി എന്നിവയും ചേർത്ത് എല്ലാം കൂട്ടിയിളക്കി പാകം ചെയ്യണം. ഇതിലേയ്ക്ക് തൈര് കൂടെ ചേർത്ത് എല്ലാം നന്നായി ഇളക്കിയ ശേഷം മുളക് പൊടി, മഞ്ഞൾ, മല്ലിപൊടി എന്നിവ കൂടെ ചേർത്ത് യോജിപ്പിക്കുക. ഇതിലേയ്ക്ക് കഴുകി വെച്ചിരിക്കുന്ന ബസുമതി അരി കൂടെ ചേർത്ത് ഇളക്കുക. വെള്ളം തിളച്ച് വരുമ്പോൾ ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇളക്കി കൊടുത്ത ശേഷം അടച്ച് വെച്ച് മീഡിയം തീയിൽ ഏകദേശം പത്ത് മിനിറ്റ് പാകം ചെയ്യുക.
Content highlight : vegetable-masala-rice