ജീവിതശൈലിയിലെയും ഭക്ഷണശൈലിലെയും മാറ്റങ്ങളാണ് ഇന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണം. പ്രമേഹവും കൊളസ്ട്രോളും രക്തസമ്മർദ്ദവും എല്ലാം ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നു. പാചകത്തിന് ശരിയായ എണ്ണ ഉപയോഗിക്കാത്തതും അമിതമായ അളവിൽ ഉപയോഗിക്കുന്നതും എല്ലാം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു.
കറി വയ്ക്കാൻ ആയാലും വറുക്കാൻ ആയാലും എണ്ണ അത്യാവശ്യമാണ്. പലതരത്തിലുള്ള ഇണകളെന്ന് വിപണിയിൽ ലഭിക്കുന്നു. ഇവയിൽ ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടതെന്ന് കൃത്യമായ അറിവില്ലായ്മയാണ് പ്രശ്നം. എണ്ണ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ആരോഗ്യവും തമ്മിൽ വളരെ വലിയ ബന്ധമുണ്ട്. നല്ല പോഷക ഗുണങ്ങൾ ഉള്ള ഭക്ഷണങ്ങൾ കഴിക്കണം. മാത്രമല്ല അവശയായ രീതിയിൽ വേണം പാകം ചെയ്ത് കഴിക്കാനും. അതുപോലെതന്നെ അതിനുവേണ്ടി ഉപയോഗിക്കുന്ന എണ്ണയിലും പ്രത്യേക കരുതൽ വേണം. നിങ്ങൾ ഡീപ് ഫ്രൈ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഉയർന്ന സ്മോക്കിങ് പോയിൻറ് ഉള്ള എണ്ണ വേണം തിരഞ്ഞെടുക്കാൻ. റിഫൈൻഡ് എണ്ണകളെക്കാൾ നല്ലത് കോൾഡ് പ്രെസ്സ്ഡ് ഓയിലുകളാണ്.
കടുകെണ്ണ
മലയാളികൾക്ക് അത്ര താത്പര്യമില്ലാത്തതാണ് കടുകെണ്ണ. കടുകെണ്ണയിൽ ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളിൻ്റെ (എൽഡിഎൽ) അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ നൽകുന്ന അല്ലൈൽ ഐസോത്തിയോസയനേറ്റ്, എരുസിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
പശുവിൻ്റെ നെയ്യ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് നെയ്യ്. നല്ല പശുവിൻ നെയ്യ് മിക്ക മലയാളികൾക്കും ഇഷ്ടമാണ്. കടയിൽ നിന്ന് വാങ്ങാതെ വീടുകളിൽ നെയ്യ് തയാറാക്കുന്ന ധാരാളം ആളുകളുണ്ട്. മായമില്ലാത്ത നെയ്യ് പാചകത്തിന് ഉപയോഗിക്കേണ്ടത് ഏറെ പ്രധാനമാണ്. പശുവിൻ്റെ നെയ്യിൽ അടങ്ങിയിട്ടുള്ള ബ്യൂട്ടിറിക്ക് ആസിഡ് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനം സുഗമമാക്കാനും സഹായിക്കും. ഒരുപാട് നേരം എണ്ണയിൽ വറുക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ നെയ്യ് ഉപയോഗിച്ച് വറുത്ത് എടുക്കാവുന്നതാണ്. ഉയർന്ന ചൂടിൽ നെയ്യ് ഉപയോഗിച്ച് മറ്റ് എണ്ണകൾ ഉപയോഗിക്കുന്ന പോലെ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കില്ല.
ഒലീവ് ഓയിൽ
എക്സ്ട്രാ വെർജിൻ കോക്കനട്ട് ഓയിൽ ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നുണ്ട്. പോളിഫിനോൾസ്, വൈറ്റമിൻ ഇ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയുടെ ഉറവിടമാണ് ഒലീവ് ഓയിൽ. ഫ്രീ റാഡിക്കളിലൂടെ കോശങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റാൻ ഈ എണ്ണ സഹായിക്കും. ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഈ എണ്ണ ഏറെ മികച്ചതാണ്.
content highlight: use-these-three-cooking-oils-for-good-health