ഒട്ടുമിക്ക അമ്മമാർക്കും കുഞ്ഞുങ്ങളുടെ ഓരോ മൈൽസ്റ്റോണുകളും വലിയ അത്ഭുതമായിരിക്കും. കുഞ്ഞ് ആദ്യമായി നടക്കുന്നതും ഇരിക്കുന്നതും ഒക്കെ അമ്മമാർക്ക് വളരെയധികം ആകാംക്ഷ ഉണർത്തുന്ന കാര്യങ്ങളായിരിക്കും.. കൂടുതൽ അമ്മമാരും ഏറ്റവും കൂടുതൽ ടെൻഷൻ അടിക്കുന്നത് കുട്ടികൾ നടക്കാതെ വരുമ്പോഴാണ്. ഒട്ടുമിക്ക കുട്ടികളും നടക്കാൻ അവരുടേതായ സമയമെടുക്കാറുണ്ട് ചില കുട്ടികൾ വളരെ പെട്ടെന്ന് നടക്കും. ചിലരാവട്ടെ ഇത്തിരി ബുദ്ധിമുട്ടി ആണ് നടക്കുന്നത്. കുട്ടികൾ നടക്കാൻ അല്പം താമസിക്കുന്ന സമയത്ത് സ്വാഭാവികമായും അമ്മമാർക്ക് ഭയം തോന്നും. ആ സാഹചര്യത്തിൽ നിരവധി അമ്മമാർ ചെയ്യുന്ന ഒരു കാര്യം എന്നത് കുട്ടികളെ വോക്കറിന്റെ സഹായത്തോടെ നടക്കാൻ പഠിപ്പിക്കുക എന്നതാണ്.
യഥാർത്ഥത്തിൽ ഇത്തരത്തിൽ വോക്കർ ഉപയോഗിച്ച് കൊണ്ട് കുട്ടികൾ നടക്കുന്നത് ശരിയായ കാര്യമാണോ.? വോക്കർ ഉപയോഗിച്ച് നടക്കുകയാണെങ്കിൽ കുട്ടികളുടെ വളർച്ചയ്ക്ക് അത് സഹായകമാവുകയാണോ ചെയ്യുന്നത്.? അമ്മമാരുടെ ഈ ഒരു ധാരണയ്ക്കുള്ള മറുപടിയാണ് പറയുന്നത്. ബേബി വോക്കർ കുട്ടികളെ വളരെ പെട്ടെന്ന് നടന്നു തുടങ്ങാൻ സഹായിക്കുകയല്ല ശരിക്കും ചെയ്യുന്നത്. ഇത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണ്. സാധാരണയായി നടന്നു തുടങ്ങുന്ന ഒരു കുഞ്ഞ് വോക്കർ ഉപയോഗിക്കുകയാണെങ്കിൽ നടത്തം താമസിക്കുവാനുള്ള സാധ്യതയാണ് കൂടുതൽ.
മാത്രമല്ല ഇത് ഉപയോഗിക്കുന്നതുകൊണ്ട് കുഞ്ഞുങ്ങളുടെ കാലിലെ മസിൽസിന്‍റെ സാധാരണഗതിയിലുള്ള ഡെവലപ്മെന്റിനെയും കോർഡിനേഷനെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ഞുങ്ങൾ വീഴുവാനും അതുവഴി വലിയ അപകടങ്ങൾ ഉണ്ടാകുവാനുമുള്ള സാധ്യത കൂടുതലുമാണ്. കുഞ്ഞുങ്ങൾ പെട്ടെന്ന് നടന്നു തുടങ്ങിയാൽ വോക്കർ വാങ്ങിക്കൊടുക്കുന്നത് ഒരു തെറ്റായ രീതി തന്നെയാണ്. കുട്ടികളുടെ സ്വാഭാവികമായ വളർച്ചയെ പിന്നിലാക്കുവാൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂ. അതുകൊണ്ട് ഒരു കാരണവശാലും കുട്ടിയെ വോക്കറിൽ നടത്താൻ പരിശീലിപ്പിക്കാതിരിക്കുക. കൂടുതൽ സമയം കുട്ടിയെ തറയിൽ ഇരുത്തുന്നതും കളിപ്പിക്കുന്നതും ശീലിപ്പിക്കുക അങ്ങനെയാണെങ്കിൽ കുട്ടി തന്നെ നടന്നു പഠിക്കും. എല്ലാത്തിലും ഉപരി എല്ലാ കുട്ടികളും വ്യത്യസ്തരാണ് എന്ന് മനസ്സിലാക്കുക. അവരുടെ വളർച്ചയുടെ രീതിയും അത്തരത്തിൽ തന്നെയായിരിക്കും ഒരു വയസ്സിന് മുകളിലും നിങ്ങളുടെ കുട്ടി നടന്നില്ല എന്നുണ്ടെങ്കിൽ മാത്രം നല്ലൊരു പീഡിയാട്രീഷനെ സമീപിക്കുക.