ഡ്രൈവറില്ലാതെ നീങ്ങാന്‍ തുടങ്ങിയ വാഹനം അതിസാഹസികമായി ബ്രേക്കിട്ട് നിറുത്തിയ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവം നടന്നത് അങ്ങ് ചൈനയിലാണ്, ആഗസ്റ്റ് 5 നാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ഈ വീഡിയോ എക്‌സില്‍ പങ്കിട്ടതോടെ സംഭവം വെറലാകുകയും ചെയ്തു. പോസ്റ്റ് ചെയ്തതിന് ശേഷം ഇത് ഒമ്പത് ലക്ഷത്തിലധികം വ്യൂസും വീഡയോക്ക് ലഭിച്ചു. എക്‌സില്‍ വന്ന വീഡിയോ സിസിടിവിയില്‍ നിന്നുമെടുത്ത ദൃശ്യങ്ങളാണ്. ഒരു ട്രക്കിന് സമീപം ഒരു സ്ത്രീ നില്‍ക്കുന്നതായി വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കകം, വണ്ടി മുന്നോട്ടെടുക്കുന്നു. ഡ്രൈവര്‍ സീറ്റില്‍ ആരുമില്ല, കൂടാതെ വണ്ടിയുടെ ഡോര്‍ തുറന്നു കിടക്കുന്നുണ്ട്. വണ്ടി മുന്നോട്ടെടുക്കുന്ന നിമിഷത്തില്‍ തന്നെ, ഇതു കണ്ട യുവതി ട്രക്കിനടുത്തേക്ക് ഓടി, അകത്തേക്ക് കയറി ഹാന്‍ഡ് ബ്രേക്ക് വലിച്ച് വണ്ടി നിറുത്തി അപകടം ഒഴിവാക്കുന്നു. ഈ സമയം ട്രക്കിന് പിറകില്‍ രണ്ടു പേര്‍ വരുന്നതും കാണാം.
Brave Girl Jumps onto Moving Truck to Pull Handbrake🫡 pic.twitter.com/c40pbZTorT
— Ghar Ke Kalesh (@gharkekalesh) August 5, 2024
വീഡിയോ വൈറലായതോടെ നിരവധി ആളുകള്‍ യുവതിയുടെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയും ചെയ്തു. വീഡിയോ ഷെയറിന് ഏകദേശം 8,000 ലൈക്കാണ് ലഭിച്ചത്, നിരവധി പേരാണ് പോസ്റ്റിന്റെ കമന്റ്‌സ് സെക്ഷനില്‍ വീഡിയോയെ കുറിച്ച് പ്രതികരിച്ചത്. ഒരു വ്യക്തി എഴുതി, എല്ലാ ക്രെഡിറ്റും ആ ധീരയായ പെണ്‍കുട്ടിക്ക് മാത്രമാണ്. അവള്‍ തക്കസമയത്ത് തന്റെ ബുദ്ധി ഉപയോഗിച്ചു, ട്രക്ക് പിന്നിലേക്ക് വലിച്ച് നിര്‍ത്താന്‍ ആ രണ്ട് മാച്ചുകള്‍ ശ്രമിച്ചതിന് ഒരു ക്രെഡിറ്റ് ഇല്ല. മറ്റൊരു എക്സ് ഉപയോക്താവായ സുമന്‍ കുമാരി പറഞ്ഞു, ‘ഇതാണ് ധീരരായ ആളുകളുടെ ഐഡന്റിറ്റി; അവര്‍ ഏത് സാഹചര്യത്തിനും തയ്യാറാണ്. അവളുടെ ധീരതയെ അഭിനന്ദിക്കൂ. ലെഗ് ബ്രേക്കിനെക്കാള്‍ ഹാന്‍ഡ് ബ്രേക്കിലെത്തുന്നതാണ് പാഠം എന്നതെന്നും മൂന്നാമതൊരാള്‍ അഭിപ്രായപ്പെട്ടു.
Content Highlights: The young woman by stopping the truck that was moving without a driver; The video went viral on social media