മുഖത്തുണ്ടാകുന്ന പാടുകള്‍, പ്രത്യേകിച്ചും കറുത്ത പാടുകള്‍ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരവഴിയാണ് കഞ്ഞിവെള്ളം. ഇത് ദിവസവും കുറച്ചുകാലം അടുപ്പിച്ച് മുഖത്ത് പുരട്ടുന്നത് മുഖത്തെ പാടുകള്‍ നീങ്ങാനുള്ള നല്ലൊരു വഴിയാണ്. ഇത് ചര്‍മ സുഷിരങ്ങളെ ക്ലീന്‍ ചെയ്യുന്നു. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു തടയുന്നു. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും കഞ്ഞി വെള്ളവും അരി കഴുകിയ വെള്ളവുമെല്ലാം ഏറെ നല്ലതാണ്.
കഞ്ഞിവെള്ളം നല്ലൊരു സ്കിന്‍ ടോണറാണ്. ഇതിന് ചര്‍മത്തിന് തിളക്കവും മിനുസവും നല്കാന് സാധിയ്ക്കും. ഇത് ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്കുന്നു. വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്കാന് ഇതേറെ നല്ലതാണ്. ഇതിലെ പ്രോട്ടീനുകള്‍ ചര്‍മത്തിന് നല്ല ഗുണങ്ങള്‍ നല്കുന്നു ചര്‍മകോശങ്ങളെ ഈര്‍പ്പമുള്ളതാക്കുന്നു. ഇതിലൂടെ മുഖത്തിന്റെ തിളക്കവും മിനുസവും നില നില്‍ക്കുകയും ചെയ്യുന്നു. കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണവിദ്യകള്‍ ലോകപ്രശസ്തമാണ്. ഇവര്‍ ഉപയോഗിയ്ക്കുന്ന സ്വാഭാവിക വഴികളില്‍ ഒന്നാണിത്. പ്രായം തോന്നാത്തതും തിളങ്ങുന്നതും മിനുസമുള്ളതുമായ ചര്‍മത്തിനായി ഇവര്‍ പരീക്ഷിയ്ക്കുന്ന ഒരു വഴിയാണ് ഇത്. പണ്ടത്തെ ആരോഗ്യമുള്ള തലമുറയുടെ ഒരു ആരോഗ്യവഴിയായിരുന്നു ഇത്. വൈറ്റമിന്‍ ബി അടക്കമുള്ള പല ഗുണങ്ങളും ഇതിനുണ്ട്. പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട് കഞ്ഞിവെള്ളം ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി പരിപാലനത്തിനും ഏറെ ഗുണം നല്കുന്ന ഒന്നാണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് കാര്യമായ ഗുണം നല്‍കുന്നത്. കഞ്ഞിവെള്ളം പല രീതിയിലും ഫേസ്പായ്ക്കുകളില്‍ ഉപയോഗിയ്ക്കാം. ഇതൊന്നും ചെയ്തില്ലെങ്കില്‍ തന്നെയും ഇത് ദിവസവും മുഖത്ത് പുരട്ടുന്നത് നല്ലതാണ്. കഞ്ഞിവെള്ളം നല്ലൊരു സ്കിന്‍ ടോണറാണ്. ഇതിന് ചര്‍മത്തിന് തിളക്കവും മിനുസവും നല്കാന് സാധിയ്ക്കും. ഇത് ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്കുന്നു. വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്കാന് ഇതേറെ നല്ലതാണ്. ഇതിലെ പ്രോട്ടീനുകള്‍ ചര്‍മത്തിന് നല്ല ഗുണങ്ങള്‍ നല്കുന്നു ചര്‍മകോശങ്ങളെ ഈര്‍പ്പമുള്ളതാക്കുന്നു. ഇതിലൂടെ മുഖത്തിന്റെ തിളക്കവും മിനുസവും നില നില്‍ക്കുകയും ചെയ്യുന്നു. കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണവിദ്യകള്‍ ലോകപ്രശസ്തമാണ്. ഇവര്‍ ഉപയോഗിയ്ക്കുന്ന സ്വാഭാവിക വഴികളില്‍ ഒന്നാണിത്.