Travel

സ്വർഗ്ഗലോകം ; പാര്‍വ്വതി നദിയുടെ തീരത്തുള്ള താഴ്‌വര | Parvati river

ഹിമാചല്‍ പ്രദേശിലെ പാര്‍വ്വതി നദിയുടെ തീരത്തുള്ള ഈ താഴ്‌വര സഞ്ചാരികളുടെ സ്വര്‍ഗ്ഗലോകമാണ്. ജലകേളികള്‍ക്കും ചില്ലിംഗ്-റോമാന്റിക്ക് വൈബുകള്‍ക്കും ഒക്കെ ഇവിടം പ്രശസ്തമാണ് (Things To Do In Parvati Valley). ഹിമാലയന്‍ നിരകളുടെ പശ്ചാത്തലത്തില്‍ ആവേശകരമായ പല സാഹസികതകള്‍ക്കും ഇവിടെ അവസരമുണ്ട്. പാര്‍വ്വതി നദി ബിയാസ് നദിയുമായി കൂടിച്ചേര്‍ന്ന്, പാര്‍വ്വതി താഴ്വരയുടെ കിഴക്കോട്ട് ഒഴുകുന്ന ഗംഭീരമായ കാഴ്ചകളും ഇവിടെ ആസ്വദിക്കാം. ട്രെക്കിംഗ്, ഹൈക്കിംഗ്, റിവര്‍ റാഫ്റ്റിംഗ്, റാപ്പലിംഗ്, ക്യാമ്പിംഗ്, ഇസ്രായേലി കള്‍ച്ചര്‍ ഇടങ്ങള്‍ ഇങ്ങനെ പലതും ഇവിടെ ആസ്വദിക്കാം. ഇന്ത്യയിലെ ഹിപ്പി സംസ്‌കാരംത്തിന്റെ അവശേഷിപ്പുകള്‍ പാര്‍വ്വതി താഴ്വരകളില്‍ ഇപ്പോഴും അറിയാന്‍ സാധിക്കും. പൂക്കള്‍ നിറഞ്ഞ താഴ്വരകളും പുല്‍മേടുകളും ഇന്ത്യന്‍-തിബറ്റന്‍ പൈതൃകങ്ങളുടെ സവിശേഷമായ സംയോജനങ്ങളും തുടങ്ങി പാര്‍ട്ടിവൈബുകള്‍ക്കും ഇവിടെ അവസരമുണ്ട്. പാര്‍വ്വതി താഴ്‌വരയില്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാവുന്ന ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു. നിരവധി വെള്ളച്ചാട്ടങ്ങള്‍, ചൂട് നീരുറവകള്‍, അതിശയകരമായ ഭൂപ്രകൃതികള്‍ എന്നിങ്ങനെ സവിശേഷകരമായ പലകാര്യങ്ങളും നിറഞ്ഞ ഈ താഴ്‌വര സംസ്‌കാരികമായും സമ്പന്നമാണ്. പ്രസിദ്ധമായ ഖീര്‍ ഗംഗ ക്ഷേത്രവും മണികരനും ഉള്‍പ്പെടെ നിരവധി പുരാതന ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഇവിടെയുണ്ട്. സിഖ് – ഹിന്ദുവിശ്വാസികള്‍ പുണ്യകരമായ കരുതുന്ന പലതും ഇവടെയുണ്ട്. ഇതുകൂടാതെ ഇസ്രായേലി യാത്രികരുടെ കേന്ദ്രങ്ങലുംര്‍ഷങ്ങളായി ക്യാമ്പ് ചെയ്യുന്ന സംഘങ്ങളെയും ഒക്കെ ഈ താഴ്‌വരയില്‍ കണ്ടെത്താം. ആഭ്യന്തര യാത്രക്കാര്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇടയില്‍ വ്യാപകമായി പ്രചാരമുള്ള മറ്റൊരു ബാക്ക്പാക്കര്‍ ലക്ഷ്യസ്ഥാനമാണ് തോഷ്. അതിമനോഹരമായ കാഴ്ചകളും വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗ് പാതകളും കാരണം ട്രെക്കിംഗ് പ്രേമികള്‍ക്കിടയില്‍ പ്രശസ്തമായ പാര്‍വ്വതി താഴ്വരയിലെ തോഷ് ഗ്രാമം. ഇസ്രായേലി സംസ്‌കാരം വളരെ വേഗത്തില്‍ ചേര്‍ന്ന് പോയ ഒരുയിടമാണ് ചാലാല്‍ ഗ്രാമം. ഇവിടുത്തെ വീടുകളിലും രുചികരമായ ഭക്ഷണങ്ങളിലുമൊക്കെ അത് തിരിച്ചറിയാം. ഇസ്രായേലി പാചകങ്ങള്‍ക്ക് പ്രശസ്തമായ ടോഷ് കഫേ പോലെയിടങ്ങളും ഇവിടെ സന്ദര്‍ശിക്കാം.

Content highlight : The valley on the banks of the Parvati river, the heavenly world