ഇന്ത്യയാകെ ഇപ്പോള്‍ ഡിജിറ്റല്‍ തടവറയിലാണ്. എപ്പോള്‍ വേണമെങ്കിലും നമ്മളും തടവിലായേക്കാം. ഒരു ഫോണ്‍കോള്‍ മതി, തടവറയിലേക്കുള്ള വഴി തെളിയാന്‍. ഫോണെന്നു കേട്ടാലേ ഭയക്കേണ്ട കാലമാണ്. പ്രത്യേകിച്ച് ഡിജിറ്റല്‍ പണമിടാപാടുകള്‍ നടത്തുന്നവര്‍. പണം പോകുന്ന വഴി കാണില്ല. എല്ലാം കഴിഞ്ഞായിരിക്കും എന്താണ് സംഭവിച്ചതെന്നും, എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്നും തിരിച്ചറിയുന്നത്. അപ്പോഴേക്കും തട്ടിപ്പുകാര്‍ രക്ഷപ്പെട്ടിട്ടുണ്ടാകും. തട്ടിപ്പുകാര്‍ തട്ടിപ്പിന്റെ നൂതന രൂപങ്ങള്‍ ഇറക്കുമ്പോള്‍, ഈ തട്ടിപ്പുകാരെ പിടിക്കാന്‍ രാജ്യത്തെ സുരക്ഷാ സേനയും, പോലീസുമൊക്കെ സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ട കാലമാണ്.
ആര്‍ക്കും എവിടെയിരുന്നു സൈബര്‍ തട്ടിപ്പിന്റെ ഇരയോകേണ്ടി വരുന്ന അവസ്ഥയ്ക്ക് കൂച്ചുവിലങ്ങിട്ടേ മതിയാകൂ. തട്ടിപ്പുകാരെല്ലാം, സി.ബി.ഐ, റോ, ഇന്റലിജന്‍സ് ബ്യൂറോ, സൈബര്‍ വിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ ആണെന്നു പറഞ്ഞാണ് എത്തുന്നത്. ഒരു സംശയവും തോന്നാത്ത രീതിയില്‍ ഫോണിലൂടെ സംസാരിക്കുന്ന ഇവര്‍ പിന്നീട്, വീഡിയോ കോളിലൂടെ ഡിജിറ്റല്‍ തടവിലാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അറസ്റ്റിലാകുന്നവര്‍ക്ക് പിന്നീട് മറ്റൊന്നും ചിന്തിക്കാന്‍ സമയം നല്‍കില്ല. തട്ടിപ്പുകാരുടെ നിര്‍ദ്ദേശങ്ങള്‍ മാത്രമായിരിക്കും കിട്ടുക. അത് ആജ്ഞാപിക്കലിലേക്ക് നീങ്ങുന്നതോടെ തടവിലാക്കപ്പെട്ടവര്‍ രക്ഷപ്പെടാനുള്ള മാര്‍ഗം എന്താണെന്ന് ചിന്തിച്ചു തുടങ്ങും.
അതിനുള്ള വഴി എന്താണെന്ന് തട്ടിപ്പുകാരോട് തന്നെ ചോദിക്കുന്ന അവസ്ഥയിലെത്തുമ്പോള്‍ പണമിടപാട് നടത്തി തുടങ്ങും. ഇതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഇത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ പണം നഷ്ടപ്പെട്ട്, പുറത്തു പറയാന്‍ കഴിയാതെ ഇരിക്കുന്നു. ചിലര്‍ തട്ടിപ്പിന് ഇരയായ സംഭവം പുറത്തു പറയുന്നുണ്ട്. ഇനിയൊരാള്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ പറയുന്നത്. അങ്ങനെയൊരു തട്ടിപ്പിന്റെ കഥയാണ് കര്‍ണാടകയിലെ ഗെദ്ദലഹള്ളിയില്‍ നിന്നും വരുന്നത്. ഡിജിറ്റല്‍ തടവിലാക്കി 7.78 കോടിരൂപ തട്ടിയ ഇരയുടേതാണ് കഥ. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും തിരിച്ചറിയാന്‍ കഴിയാതെ ഇരിക്കുന്ന ഒരു ഗെദ്ദലഹള്ളിക്കാരന്‍.
ആ കഥ ഇങ്ങനെ
കര്‍ണാടകയിലെ ഗെദ്ദലഹള്ളി സ്വദേശിയായ ത്യാഗരാജന് കഴിഞ്ഞമാസം 24ന് ഒരു അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍കോള്‍ വരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു കോള്‍. തന്റെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള നമ്പറില്‍ നിന്ന് നിയമവിരുദ്ധ സന്ദേശങ്ങള്‍ അയച്ചതായി ‘പരാതികള്‍’ ഉണ്ടെന്ന് വിളിച്ചയാള്‍ അറിയിച്ചു. ത്യാഗരാജന്‍ നിഷേധിച്ചിട്ടും, അതുമായി ബന്ധപ്പെട്ട ഒരു ചെറിയ അന്വേഷണത്തിന് സഹകരിക്കാന്‍’ വിളിച്ചയാള്‍ ആവശ്യപ്പെചുകയായിരുന്നു. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി കൂട്ടുകൂടുന്നതായി തട്ടിപ്പുകാര്‍ ആരോപിച്ചു.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുമ്പ് അവര്‍ ഒരു ‘അറസ്റ്റ് വാറണ്ട്’ വാട്‌സാപ്പിലേക്ക് അയച്ചു. കോടതി കേസ് പൂര്‍ത്തിയാകുന്നതു വരെ കസ്റ്റഡിക്കായി മുംബൈയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. മുംബൈയിലേക്ക് പോകാനായില്ലെങ്കില്‍ മറ്റൊരു ഓപ്ഷന്‍ ‘ഡിജിറ്റല്‍ അറസ്റ്റ്’ ആയിരുന്നു.
മറ്റു മാര്‍ഗമില്ലാതെ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ത്യാഗരാജന്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തു. പിന്നീട് നടന്നത്, തുടര്‍ന്നുള്ള അഞ്ച് ദിവസങ്ങളില്‍ സ്‌കൈപ്പ് വഴി മുഴുവന്‍ സമയ നിരീക്ഷണത്തിലായിരുന്നു. ഇത് ഒരു ദേശീയ രഹസ്യവും രാജ്യസുരക്ഷയുടെ പ്രശ്‌നവുമാണെന്ന് അവര്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ആറ് മാസത്തേക്ക് എന്റെ കുടുംബം ഉള്‍പ്പെടെ ആരോടും പറയാന്‍ കഴിയില്ല,’ അദ്ദേഹം പോലീസിനോട് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളുടെയും മറ്റ് സ്വത്തുക്കളുടെയും വിശദാംശങ്ങള്‍ പങ്കിടാന്‍ തട്ടിപ്പുകാര്‍ പിന്നീട് ആവശ്യപ്പെട്ടു. അവര്‍ അദ്ദേഹത്തിന് വ്യാജ കോടതി ഉത്തരവും അയച്ചുനല്‍കി. കഴിഞ്ഞ ജൂലൈ 25 നും 29 നും ഇടയില്‍ ഒന്നിലധികം ഇടപാടുകളിലായി 7.78 ലക്ഷം രൂപ അയാള്‍ അവര്‍ക്ക് ഡിജിറ്റലായി അയച്ചു കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂലായ് 29ന് ബാങ്ക് അക്കൗണ്ടിലേക്ക് 90,000 രൂപയുടെ അന്തിമ ഇടപാട് നടത്തിയപ്പോള്‍, സ്വീകരിക്കുന്ന അക്കൗണ്ട് സംശയാസ്പദമാണെന്ന് ത്യാഗരാജന് എസ്.ബി.ഐ കോള്‍ സെന്ററില്‍ നിന്ന് മുന്നറിയിപ്പ് കിട്ടി. ഇത് തട്ടിപ്പുകാരോട് പറയാതെ മറ്റൊരു രീതിയില്‍ ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെന്നു പറഞ്ഞ് വിളിച്ച സന്ദീപ് റാവുവിനോട് ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ സ്‌കൈപ്പില്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം ഒരു ഓഫീസറുടെ യൂണിഫോമില്‍ ക്യാമറയില്‍ പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം ഒരു മുംബൈ പോലീസ് ഐഡി കാര്‍ഡ് ഹാജരാക്കുകയും ചെയ്തു. എന്നാല്‍, അധികനേരം അവരുടെ കസ്റ്റഡിയില്‍ നില്‍ക്കാന്‍ തയ്യാറാകാതെ മൊബൈല്‍ ഓഫാക്കുകയും ചെയ്തു. എന്നാല്‍, തന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണമെല്ലാം പോയെന്ന് ത്യാഗരാജന് മനസ്സിലായി. തുടര്‍ന്ന് ഈസ്റ്റ് സി.ഇ.എന്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജൂലൈ 31നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കംബോഡിയയില്‍ കണ്ടെത്തിയ ഐ.പി
ത്യാഗരാജന്റെ പണം പോയ വഴിയേ അന്വേഷണം ആരംഭിച്ച പോലീസിന് സ്‌കൈപ്പ് കോളിനിടെ ഉപയോഗിച്ച ഐ.പി വിലാസം കംബോഡിയയില്‍ നിന്നുള്ളതാണെന്ന് കണ്ടെത്താനായി. ബാങ്ക് അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഐ.പി വിലാസവും ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുള്ള വിശദാംശങ്ങള്‍ കാത്തിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
സിബിഐ ജാഗ്രത
മുതിര്‍ന്ന സി.ബി.ഐ ഓഫീസര്‍മാരുടെ പേരും പദവികളും ദുരുപയോഗം ചെയ്യുന്ന അഴിമതികളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) എക്സിലൂടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ‘സി.ബി.ഐ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള സി.ബി.ഐ ഓഫീസര്‍മാരുടെ ഒപ്പുള്ള വ്യാജ രേഖകള്‍, വ്യാജ വാറന്റുകള്‍ / സമന്‍സുകള്‍ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്നതിനായി പ്രചരിക്കുന്നു, പ്രത്യേകിച്ച് ഇന്റര്‍നെറ്റ് / ഇമെയിലുകള്‍ / വാട്ട്സ്ആപ്പ് മുതലായവ. ‘പബ്ലിക്ക് ലഭ്യമായ സിബിഐ ലോഗോ ചില കുറ്റവാളികള്‍ അവരുടെ പ്രദര്‍ശന ചിത്രമായി ദുരുപയോഗം ചെയ്ത് കോളുകള്‍ വിളിക്കുന്നു. പ്രധാനമായും വാട്ട്സ്ആപ്പ് വഴി പണം തട്ടിയെടുക്കുന്നു. അത്തരത്തിലുള്ള ഏതൊരു ശ്രമവും ഉടന്‍ തന്നെ ലോക്കല്‍ പോലീസിനെ അറിയിക്കണം,’ എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
CONTENT HIGHLIGHTS; Five days in ‘digital imprisonment’: Geddalahalli man lost 7.78 lakhs