Health

സാധാരണ എണ്ണ മുടിയിൽ തേച്ച് മടുത്തോ? ഇനി ഇതൊന്ന് ഉപയോഗിച്ച് നോക്കൂ |

മുടി വളരാന്‍ ഫലപദ്രമായ ഒന്നാണ് ഓയില്‍ മസാജ്

മുടി വളരാന്‍ ഫലപദ്രമായ ഒന്നാണ് ഓയില്‍ മസാജ്. മുടിയില്‍ വെറുതെ എണ്ണ പുരട്ടുന്നത് കൊണ്ടായില്ല, ഇത് നല്ലതുപോലെ മസാജ് ചെയ്യുന്നതാണ് ഗുണം നല്‍കുക ശിരോചര്‍മത്തിലേയ്ക്ക് എണ്ണ ചെന്ന് മുടിയ്ക്ക് ഈര്‍പ്പം നല്‍കി മുടിയുടെ ആരോഗ്യം സംരക്ഷിയ്ക്കുന്ന വഴിയാണ് ഇത്. ഒരു പ്രായം കഴിഞ്ഞാല്‍ സ്വാഭാവിക വളര്‍ച്ച മുടിയ്ക്ക് ഉണ്ടാകുന്നുമില്ല മുടി വളരാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്. ഇതില്‍ ഒന്നാണ് ഓയില്‍. കൊഴിഞ്ഞ മുടി വളരാന്‍ സഹായിക്കുന്ന ചില പ്രത്യേക ഓയിലുകളുണ്ട്. ഇവ വീട്ടില്‍ തന്നെ തയ്യാറാക്കാനും സാധിയ്ക്കും. ഇത്തരത്തിലെ ഒന്നിനെ കുറിച്ചറിയാം.

വെളിച്ചെണ്ണയും ആവണക്കെണ്ണയും റോസ്‌മേരിയുമാണ് ഈ പ്രത്യേക നാടന്‍ ഓയില്‍ക്കൂട്ടിലെ ചേരുവകള്‍. മുടിയുടെ വളര്‍ച്ചയ്ക്ക് പണ്ടുകാലം മുതല്‍ തന്നെ ഗുണം നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ. നല്ല കൊഴുപ്പിന്റെ ഉറവിടം. തുല്യ അളവില്‍ രണ്ട് എണ്ണകളും എടുത്ത് കലര്‍ത്തുക. നല്ല ശുദ്ധമായ എണ്ണയാണെങ്കിലേ ഗുണമുണ്ടാകൂവെന്നോര്‍ക്കണം. ഇതിലേയ്ക്ക് റോസ്‌മേരിയുടെ ഇലകള്‍ ഇടണം. ഇത് ഓണ്‍ലൈനിലും കടകളിലുമല്ലൊം വാങ്ങാന്‍ ലഭിയ്ക്കും. വീട്ടിലുണ്ടെങ്കില്‍ ഇത് ഉപയോഗിയ്ക്കാം. ഉണക്കിയ ശേഷം ഇതിടുന്നതാണ് നല്ലത്. ഇത് അടച്ച് വച്ച് ഒരു ദിവസത്തിന് ശേഷം മുടിയില്‍ പുരട്ടാം. പുരട്ടുന്നതിന് മുന്‍പ് ഡബിള്‍ ബോയില്‍ മെത്തേഡ് പ്രകാരം ചൂടാക്കി പുരട്ടുന്നത് നല്ലതാണ്. ഇതല്ലെങ്കില്‍ ഇതില്‍ നിന്നും അല്‍പം എടുത്ത് വെയിലില്‍ വച്ച് ചൂടാക്കാം. ഇത് രാത്രിയില്‍ കിടക്കാന്‍ നേരം അല്‍പം പുരട്ടി പിറ്റേന്ന് രാവിലെ കഴുകാം. ഇത് കൂടുതല്‍ ഗുണകരമാണ്. ലേശം മാത്രം പുരട്ടിയാല്‍ മതിയാകും.