ഭക്ഷണത്തില്‍ നിന്ന് അല്‍പം ഉപ്പും, പഞ്ചസാരയും കൊഴുപ്പും കുറച്ചാല്‍ രാജ്യത്തെ ജീവിത ശൈലി രോഗങ്ങളില്‍ ഏറിയ പങ്കും ഇല്ലാതാക്കാനാകും. മാംസാഹാരം കഴിയുന്നതും കുറയ്ക്കണം, എണ്ണ ഒരിക്കലും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. അരിഭക്ഷണങ്ങള്‍ക്ക് പകരം പരമാവധി പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നും ഭക്ഷണ മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. കണ്ടുവരുന്നു. ഇതിൽ രോഗാണു മൂലം ഉണ്ടാകുന്നതും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുമായ രോഗങ്ങൾ ഉണ്ട്. കോവിഡും ഡെങ്കിപ്പനിയും മലമ്പനിയും എലിപ്പനിയും ഇത്തരം പകർച്ചവ്യാധികളിൽ ഉൾപ്പെടുന്നു.
എന്നാൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാത്തതും വിവിധ കാരണങ്ങളാൽ ഉണ്ടാകുന്നതുമായ മറ്റൊരു വിഭാഗം രോഗങ്ങൾ ഉണ്ട്. ഈ രോഗങ്ങളെയാണ് ജീവിതശൈലി രോഗങ്ങൾ അഥവാ ദീർഘസ്തായീ രോഗങ്ങൾ എന്ന് വിളിക്കുന്നത്.
ദീർഘകാലം നീണ്ടുനിൽക്കുന്നതും പതുക്കെ പതുക്കെ കൂടി വരുന്നതുമായ രോഗങ്ങളാണ് ഇവ. ഇവയിൽ ബഹുഭൂരിപക്ഷവും രോഗാണുവില്ലാതെ ഉണ്ടാകുന്നതാണ്.
ജീവിതശൈലി രോഗങ്ങൾ ഏതെല്ലാം
ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രധാന അസുഖങ്ങളാണ് കാൻസർ, ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, രക്താതിസമ്മർദ്ദം, ശ്വാസവിമ്മിഷ്ടം (COPD), മാനസിക രോഗങ്ങൾ എന്നിവ. ഇവയ്ക്ക് പുറമെ, കരൾ, വൃക്ക, ആമാശയം, കുടൽ, അസ്ഥികൾ, പേശികൾ, ഞരമ്പുകൾ, രക്തം, ത്വക്ക്, തൈറോയ്ഡ് എന്നീ അവയവങ്ങളെ ബാധിക്കുന്ന ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന രോഗങ്ങളും ജീവിതശൈലി രോഗങ്ങളുടെ പട്ടികയിൽ വരും. ജനതിക രോഗങ്ങൾ, അംഗവൈകല്യങ്ങൾ, നേത്രരോഗങ്ങൾ, കേൾവിക്കുറവ് തുടങ്ങിയവയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.പാരമ്പര്യ ഘടകങ്ങൾ, പ്രായം, ലിംഗം, ശീലങ്ങൾ, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയാണ് കാരണങ്ങൾ. വ്യക്തിപരമായ ശീലങ്ങളായ പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, മദ്യപാനം, മാനസിക സമ്മർദ്ദം എന്നിവയാണ് ഈ രോഗങ്ങളുടെ പ്രധാനപ്പെട്ട അപകട ഘടകങ്ങൾ. ഈ ശീലങ്ങൾ തുടരുന്നത് പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിൽ കൊഴുപ്പിൻ്റെയും പഞ്ചസാരയുടെയും ഉയർന്ന നിരക്ക് എന്നീ ശാരീരിക വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. ഇത്തരം വ്യതിയാനങ്ങൾ കാലക്രമത്തിൽ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകും.
രോഗങ്ങളും രോഗം സാദ്ധ്യതകളും കണ്ടുപിടിക്കുന്നതെങ്ങനെ
രക്തസമ്മർദ്ദവും, രക്തത്തിലെ പഞ്ചസാരയും പരിശോധിച്ചാൽ രക്താതിസമ്മർദ്ദവും പ്രമേഹവും കണ്ടുപിടിക്കാം.
ഭാവിയിൽ ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ മനസ്സിലാക്കാൻ ഈ പരിശോധനകൾക്ക് പുറമെ രക്തത്തിലെ കൊഴുപ്പ്, ബി.എം.ഐ. (ശരീരഭാരവും പൊക്കവും തമ്മിലുള്ള അനുപാതം) എന്നിവ കൂടി പരിശോധിക്കണം.
E.C.G, X-Ray, Angiogram എന്നീ പരിശോധനകളും ചിലപ്പോൾ വേണ്ടിവരും.രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയും കൊഴുപ്പും, ബി.എം.ഐ. എന്നിവ 30 വയസ്സ് മുതൽ പരിശോധിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്താൽ ജീവിതശൈലി രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാനും നിയന്ത്രിക്കാനും എളുപ്പത്തിൽ സാധിക്കും.
പ്രതിരോധവും നിയന്ത്രണവും
ആദ്യത്തെ മൂന്നു ഘടകങ്ങളും വ്യക്തികൾക്കോ കുടുംബങ്ങൾക്കോ മാറ്റാൻ സാധിക്കുന്നതല്ല. പുകയടുപ്പുകൾ, വാഹനങ്ങൾ, വ്യവസായ ശാലകൾ എന്നിവിടങ്ങളിൽ നിന്നും വമിക്കുന്ന പുകയുമാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ. മാലിന്യങ്ങളും പ്ലാസ്റ്റിക്കും കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണം വർദ്ധിപ്പിക്കും. സമൂഹവും സർക്കാരും ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ അന്തരീക്ഷ മലിനീകരണം വളരെയധികം കുറക്കാൻ സാധിക്കും.
എന്നാൽ വ്യക്തിപരമായ ശീലങ്ങൾ ഓരോരുത്തരും വിചാരിച്ചാൽ മാറ്റാവുന്നതാണ്. ചെറുപ്പത്തിൽത്തന്നെ ശീലങ്ങൾ മാറ്റുകയും ശാരീരിക വ്യതിയാനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നത് ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ പ്രയോജനപ്പെടും.
ജീവിതശൈലി രോഗങ്ങളും ശാരീരിക വ്യതിയാനങ്ങളും തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുകയും ശരിയായ രീതിയിൽ ചികിത്സിക്കുകയും ശീലങ്ങൾ മാറ്റുകയും ചെയ്യുന്നത് രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും അത്യാവശ്യമാണ്.