കുട്ടികളില്‍ പോലും മുടി നരയും മുടി സംബന്ധമായ പ്രശ്നങ്ങളും വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ് ഇത്. മുടിയുടെ പല പ്രശ്നങ്ങള്‍ക്കും നാം കഴിയ്ക്കുന്ന പല ഭക്ഷണ വസ്തുക്കളും പരിഹാരമാകും. ഇതില്‍ ഒന്നാണ് നെല്ലിക്ക. ഇത് പല രൂപത്തിലും മുടിയ്ക്ക് ആരോഗ്യകരമാകുന്നു. മുടി വളരാന്‍ ഇത് കഴിയ്ക്കുന്നതും പുരട്ടുന്നതും എല്ലാം തന്നെ ഉപയോഗപ്രദമാകുന്നു. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് നെല്ലിക്ക. ഇതില്‍ കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ബി, പ്രോട്ടീന്‍, ഫൈബര്‍, കരോട്ടിന്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ മുടി വളരാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. നെല്ലിക്ക ഹെയര്‍ പായ്ക്കായി ഉപയോഗിയ്ക്കുന്നതും മുടിയ്ക്ക് നല്ലതാണ്. ഇത് നര ചെറുക്കാനും മുടി വളരാനുമെല്ലാം സഹായിക്കുന്നു. നെല്ലിക്കാപ്പൊടിയായും അരച്ചും ഉപയോഗിയ്ക്കാം. ഇത് നല്ല ശുദ്ധമായത് വേണം എന്നു മാത്രം. ഇതുപോലെ നെല്ലിക്കയിട്ട് കാച്ചിയ ഓയില്‍ തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. പല ആയുര്‍വേദ ഹെയര്‍ ഓയിലുകളിലും നെല്ലിക്ക പ്രധാന ഇനമാണ്.സാധാരണ വെളിച്ചെണ്ണയിൽ നെല്ലിക്ക പൊടിച്ചത് ചേർത്ത് തവിട്ടുനിറമാകുന്നതുവരെ ചൂടാക്കി നിങ്ങൾക്ക് നെല്ലിക്ക എണ്ണ തയ്യാറാക്കാം.ആയുർവേദ കടകളിൽ നിന്ന് നിങ്ങൾക്ക് ഈ നെല്ലിക്ക എണ്ണ വാങ്ങാൻ ലഭിക്കുന്നതാണ്. മുടി നര കറുപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന നാച്വറല്‍ ഹെയര്‍ ഡൈകളിലും നെല്ലിക്ക ഉപയോഗിയ്ക്കുന്നു.
ഭക്ഷണക്രമത്തിൽ നെല്ലിക്ക ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ സഹായിക്കുക മാത്രമല്ല അവ ശരീരത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.മുടി കൊഴിച്ചില്‍ അകറ്റാനും മുടിയ്ക്ക് ആരോഗ്യം നല്‍കാനും ഈ ഘടകങ്ങള്‍ ഏറെ ഗുണകരമാണ്.നെല്ലിക്ക പതിവായി ഉപയോഗിക്കുന്നത് നരയെ തടയുകയും മുടിയുടെ പ്രകൃതിദത്ത നിറവും തിളക്കവും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. അവശ്യ ഫാറ്റി ആസിഡുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്, ഇത് മുടി മൃദുവായതും ആക്കി മാറ്റുന്നു.ഇത് മുടി വളരാന്‍ നല്ലതാണ് ഇതിലെ ഫൈറ്റോന്യൂട്രിയന്റുകള്‍, വൈറ്റമിനുഖള്, ധാതുക്കള്‍ എന്നിവയാണ് സഹായിക്കുന്നത്. ഇത് രക്തപ്രവാഹം സുഗമമാക്കുന്നു, പുതിയ മുടിവേരുകള്‍ക്ക് സഹായിക്കുന്നു. വൈറ്റമിന്‍ സി കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. പുതിയ കേശകോശങ്ങള്‍ ഉല്പാദിപ്പിച്ച് മുടിയുടെ ഗ്രോത്ത് സൈക്കിള്‍ വേഗം വര്‍ദ്ധിപ്പിയ്ക്കുന്നു. മുടി നര അകറ്റാനും മുടിയ്ക്ക് കറുപ്പ് നല്‍കാനും ഇതേറെ ഗുണകരമാണ്. ഇതിന് ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഉളളതിനാല്‍ താരന് പോലുള്ള പല പ്രശ്നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. ഇത് താരന് കാരണമായ ഫംഗസിനെ നിയന്ത്രിയ്ക്കുന്നു. ശിരോചര്‍മത്തിലെ പിഎച്ച് തോത് ബാലന്‍സ് ചെയ്യുന്നു.