Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

സഞ്ചാരികളുടെ മനസിളക്കും സ്വപ്നഭൂമി; ആരെയും മോഹിപ്പിക്കുന്ന ഫി-ഫി ദ്വീപ് | phi-phi-islands-in-thailand-travel

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 12, 2024, 09:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാഴ്ചകളും വിനോദങ്ങളും സൗന്ദര്യവും ഒത്തിണങ്ങിയ തായ്‌ലൻഡ് ഏതൊരു യാത്രാപ്രേമിയുടെയും സ്വപ്നരാജ്യമാണ്. ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഇടങ്ങളിൽ ഒന്നാണ് ഫുക്കെറ്റിലെ ഫി ഫി എന്ന ദ്വീപ്. സുന്ദരമായ ദ്വീപും നീലനിറത്തിലൊഴുകുന്ന കടലും ചുറ്റിലുമുള്ള പച്ചപ്പുമൊക്കെ ഏതൊരു സഞ്ചാരിയുടെയും മനസിളക്കും. തായ്‌ലൻഡിന്റെ തലസ്ഥാനവും രാജ്യത്തിലെ ഏറ്റവും വലിയ നഗരവുമായ ബാങ്കോക്ക്, ഷോപ്പിങ് പ്രിയരുടെ ഇഷ്ടയിടമാണ്. നഗരത്തിന്റെ രാത്രികാഴ്ചകളും, ബാങ്കോക്കിലെ ബുദ്ധ ക്ഷേത്രവുമൊക്കെ യാത്രയിൽ കാണാം. തെക്കുകിഴക്കൻ ഏഷ്യയിലെ അതിസുന്ദരങ്ങളായ ദ്വീപുകളാണ് ഫി ഫി . സഞ്ചാരികളുടെ മനം മയക്കുന്ന നിരവധി കാഴ്ചകളും സാഹസിക വിനോദങ്ങളും സമ്മാനിക്കാൻ കഴിയുമെന്നുള്ളത് കൊണ്ട് തന്നെ പല യാത്രികരുടെയും പ്രിയയിടമാണ് ഈ ദ്വീപുകൾ. അതിമനോഹരമായ ബീച്ചുകളും കടൽത്തീരങ്ങളും ഇവിടുത്തെ എടുത്തു പറയേണ്ട സവിശേഷതകളാണ്. വിവിധ രൂപങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്ന പാറകളും നീലജലത്തിന്റെ മനോഹാരിതയുമെല്ലാം ഈ കടൽത്തീരത്തേക്കു സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നു.

ആറു ദ്വീപുകളുടെ സംഗമമാണ് ഫി ഫി ദ്വീപുകൾ. ദ്വീപിന്റെ ഭരണ ചുമതല ക്രാബി പ്രവിശ്യക്കാണ്. ക്രാബിയിൽ നിന്നോ ഫുക്കെറ്റിൽ നിന്നോ സ്പീഡ് ബോട്ടിലോ ഫെറിയിലോ ദ്വീപിലെത്താം. സ്പീഡ് ബോട്ടിലാണെങ്കിൽ 45 മിനിറ്റ് യാത്രയുണ്ട്. ഫെറിയിൽ 90 മിനിറ്റ് സമയമെടുക്കും. നീളമേറിയ കടൽത്തീരവും അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ റിസോർട്ടുകളുമൊക്കെ ഇവിടെ കാണാവുന്നതാണ്. ആഡംബരം നിറഞ്ഞതും അത്യാധുനിക സൗകര്യങ്ങലുള്ളതുമാണ് റിസോർട്ടുകൾ. ഏറ്റവും കൂടുതൽ സഞ്ചാരികൾ തങ്ങളുടെ ഒഴിവുകാലം ചെലവഴിക്കാനായി എത്തുന്ന തെക്കൻ തായ്‌ലൻഡിലെ പ്രധാന കേന്ദ്രമാണ് ഫി ഫി. വെള്ള മണൽ വിരിച്ച കടൽത്തീരങ്ങൾ തന്നെയാണ് പ്രധാന സവിശേഷത. ഉത്സവാന്തരീക്ഷം സമ്മാനിക്കുന്നവയാണ് ഓരോ ബീച്ചുകളും. ആട്ടവും പാട്ടുമായി സഞ്ചാരികളെ ശരിക്കും ആനന്ദിപ്പിക്കും. വിവിധ നിരക്കിലുള്ള ഹോട്ടൽ മുറികൾ ബീച്ചിനടുത്തായി തന്നെ ലഭ്യമാണ്. താല്പര്യമനുസരിച്ചു താമസത്തിനായി അവ തെരെഞ്ഞെടുക്കാവുന്നതാണ്.

മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട, മയാ കടലിടുക്ക് സഞ്ചാരികളെ വശീകരിക്കുന്ന അതിമനോഹര കാഴ്ചകളിലൊന്നാണ്. പവിഴപ്പുറ്റുകളാണ് ഇവിടുത്തെ പ്രധാനാകർഷണം. ഫി ഫി ദ്വീപുകളിലെ ഈ ബീച്ചിനെ 1999 ൽ സിനിമയിലെടുത്തു. ലിയനാർഡോ ഡികാപ്രിയോ അഭിനയിച്ച ”ദി ബീച്ച്;; എന്ന ചിത്രത്തിലാണ് ഈ ബീച്ചുള്ളത്. അന്നുമുതൽ സഞ്ചാരികൾക്കിടയിൽ ഈ കടൽത്തീരവും താരമാണ്. നവംബര് മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഇവിടം സന്ദർശിക്കുന്നതാണുത്തമം. ആ സമയത്തു കടൽ തീർത്തും ശാന്തവും കാലാവസ്ഥ വളരെയധികം അനുകൂലവുമായിരിക്കും. സ്‌നോർക്ലിങും ഡൈവിങ്ങുമാണ് പ്രധാന വിനോദങ്ങൾ. താല്പര്യമുള്ളവർക്ക് കയാക്കിങ്ങിനും സൗകര്യമുണ്ട്. കടലിന്റെ സൗന്ദര്യവും കാഴ്ചകളും കാണാൻ തക്ക ഒരു വ്യൂപോയിന്റ് ഫി ഫി യിലുണ്ട്. 186 മീറ്റർ ഉയരത്തിൽ നിന്നുള്ള ഇവിടുത്തെ കാഴ്ചകൾ അതിസുന്ദരം തന്നെയാണ്. മുപ്പതു മിനിറ്റോളം നടന്നു കയറിയാൽ മുകളിലേക്കെത്താം. പരന്ന പാറകളുടെ മുകളിൽ ഇരുന്നുകൊണ്ട് താഴെയുള്ള ദൃശ്യങ്ങൾ ആസ്വദിക്കാവുന്നതാണ്. ഫി ഫി ലേ യും ടോൺസായി ഗ്രാമവും ലോ ഡാലും മലയിടുക്കുകളുമൊക്കെ മുകളിൽ നിന്നും കാണുവാൻ കഴിയും. ഡംബെല്ലിന്റെ രൂപത്തിലുള്ള ഈ ദ്വീപിന്റെ സൗന്ദര്യം ഏറ്റവും ഭംഗിയായി കാണുവാൻ കഴിയുന്നത് ഈ വ്യൂപോയിന്റിൽ നിന്നാണ്.

കോഹ് പായ് എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ബാംബൂ ദ്വീപും സഞ്ചാരികളുടെ ഹൃദയം കീഴടക്കുന്ന ഫി ഫിയിലെ കാഴ്ചയാണ്. വലിയ തിരക്കനുഭവപ്പെടാത്ത ഈ കുഞ്ഞൻ ദ്വീപിന് ഹൃദയത്തിന്റെ ആകൃതിയാണ്. വെള്ളമണൽ വിരിച്ച ഇതിന്റെ അഞ്ചു കിലോമീറ്റർ നീളമുള്ള കടൽ തീരങ്ങളിൽ സീസൺ സമയത്ത് ധാരാളം യാത്രികർ എത്താറുണ്ട്. തീരങ്ങളിൽ നിറയെ മുളകളും കാറ്റാടി മരങ്ങളുമാണ്. മുളകൾ നിറഞ്ഞു നിൽക്കുന്നതുകൊണ്ടാണ് ഈ ദ്വീപിനു ബാംബൂ ദ്വീപ് എന്ന പേര് ലഭിച്ചത്. സ്‌നോർക്ലിങ് ചെയ്യാൻ താല്പര്യമുള്ളവർക്ക് ഏറ്റവും മികച്ചൊരു ബീച്ചാണിത്. പവിഴപ്പുറ്റുകൾ നിറഞ്ഞ ബാംബൂ ദ്വീപിലെ കടൽകാഴ്ചകൾ കാണാനും യാത്രികർക്ക് അവസരമുണ്ട്. തായ്‌ലാൻഡിന്റെ തനതുരുചികൾ മുതൽ എല്ലാ വിഭവങ്ങളും ലഭിക്കുന്ന നിരവധി ഭക്ഷ്യശാലകൾ ഫി ഫി ദ്വീപിലുണ്ട്. പലരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികരെ മുഴുവൻ മുന്നിൽ കണ്ടുകൊണ്ടു ഒരുക്കിയിട്ടുള്ളതാണ് ഇവിടുത്തെ ഓരോ ഭക്ഷണശാലകളും. കടൽത്തീരത്തോടു ചേർന്ന് സ്ഥിതിചെയ്യുന്നത് കൊണ്ട് തന്നെ ഭക്ഷണം രുചിക്കുന്നതിനൊപ്പം ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം. വിനോദ സഞ്ചാരത്തിന് ഏറെ പ്രാമുഖ്യം നൽകുന്ന തായ്‌ലാൻഡിന്റെ ഏറെ വ്യത്യസ്തമായ, സുന്ദരമായ ഒരു മുഖമാണ് ഫി ഫി ദ്വീപുകൾ. സിനിമകളിലെ ഗാനങ്ങളിൽ ഏറെ ആകർഷിച്ച കടൽത്തീരങ്ങളുടെ യഥാർത്ഥവും മനോഹരവുമായ കാഴ്ചകൾ സമ്മാനിക്കാൻ ഈ ദ്വീപിനു കഴിയും. അതുകൊണ്ടു തന്നെ തായ്‌ലാൻഡിലേക്കു ഒരു യാത്ര പോകുന്നുണ്ടെങ്കിൽ മറക്കാതെ സന്ദർശിക്കേണ്ട സ്ഥലമാണ് ഫി ഫി.

STORY HIGHLLIGHTS : phi-phi-islands-in-thailand-travel

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: TRAVELworld traveltourismAnweshanam.comഅന്വേഷണം.കോംphi-phi-islandsislandsthailand tourismthailand

Latest News

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies