ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി) ബസിന്റെ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളില്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബെംഗളൂരു ഹെബ്ബാള് ഫ്ളൈ ഓവറില്‍ ഒരു ബസ് നിരവധി വാഹനങ്ങളില്‍ ഇടിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് പരിഭ്രാന്തരാകുന്ന യാത്രക്കാരുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
Driver of a bus loses control of the vehicle, crashes into many vehicles in Bengaluru.
Two people injured, one was hospitalised.#Bengaluru #BengaluruNews pic.twitter.com/3lSnlAzrJy
— Vani Mehrotra (@vani_mehrotra) August 13, 2024
ആഗസ്റ്റ് 13 ചൊവ്വാഴ്ച ഹെബ്ബാള്‍ ഫ്ളൈഓവറില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍, ബസ് ആദ്യം നിറുത്തുന്നതും പിന്നീട് പതുക്കെ മുന്നോട്ട് എടുക്കുന്നതും കാണാം. ആ സമയം മുന്നിലും പിന്നിലും വാഹനങ്ങളായിരുന്നു. മുന്നോട്ട് പോകുന്നതിന്റെ വേഗത പെട്ടെന്ന് കുറഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ട് ബ്രേക്ക് ഇടേണ്ട ബസ് ഡ്രൈവര്‍ ബ്രേക്ക് ഇടാന്‍ ശ്രമിക്കുന്നെങ്കിലും എന്താണ് ശരിക്കും സംഭവിച്ചതെന്ന് വ്യക്തമല്ല. ഇതുമൂലം മുന്നില്‍ പോയിരുന്ന ബൈക്കുകളിലും കാറുകളിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് ബൈക്കുകള്‍ക്കും മൂന്ന് കാറുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ബൈക്ക് യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികര്‍ ഉള്‍പ്പടെ രണ്ട് പേര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. വോള്‍വോ ബസില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന് ശേഷം വാഹനങ്ങള്‍ ബ്രേക്ക് ഇടുന്നത് സിസിടിവി ക്യാമറയിലെ വീഡിയോയില്‍ വ്യക്തമായി കാണാം. ഇതിനിടയില്‍ എത്തുന്ന രണ്ടാമത്തെ ഡ്രൈവര്‍ പ്രധാന ഡ്രൈവറോട് കാര്യങ്ങള്‍ സംസാരിക്കുന്നതും, അവര്‍ രണ്ടു പേരും ഇറങ്ങി പുറത്തേക്ക് പോകുന്നതും കാണാം. ബസിലെ യാത്രികരില്‍ പലരും അലറി കരയുന്നതും വ്യക്തമായി വീഡിയോയില്‍ കേള്‍ക്കാം. ബസ് മേല്‍പ്പാലത്തിലൂടെ പതിയെ സഞ്ചരിച്ചിരുന്നതിനാല്‍ വലിയ തോതിലുള്ള അപകടം സംഭവിച്ചില്ല. എന്തായാലും വീഡിയോ ഇപ്പോള്‍ വൈറലാണ്.
Content Highlights; Bengaluru bus driver loses control, rams bikers, cars, video