താരൻ ശല്യം കൂടുമ്പോൾ മുടി അടർന്ന് ഇളകി വരാറുണ്ട്. ഇത് പലപ്പോഴും വലിയ രീതിയിലുള്ള മുടികൊഴിച്ചിലിനും കാരണമാകുന്നു. താരൻ മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നൊരു സിമ്പിൾ ഹെയർ മാസ്കാണിത്. വെറും മൂന്ന് ചേരുവകളാണ് ഇതിന് ആവശ്യമായിട്ടുള്ളത്.
താരൻ വളരെ സിമ്പിളായി ഇല്ലാതാക്കി മുടികൊഴിച്ചിൽ മാറ്റാനും ഈ പായ്ക്ക് സഹായിക്കും. ആദ്യമായിട്ട് ആവശ്യം ഉലുവയാണ്. തലേന്ന് രാത്രി 2 ടേബിൾ സ്പൂൺ ഉലുവ വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കുക. ഇനി ഇത് അടുത്ത ദിവസം എടുത്ത് നന്നായി അരയ്ക്കുക. ഇനി ഈ പേസ്റ്റിലേക്ക് അൽപ്പം തൈരും ഒലീവ് ഓയിലും ചേർത്ത് യോജിപ്പിച്ച് എടുക്കുക. ഇത് മുടിയിൽ തേച്ച് പിടിപ്പിച്ച് വച്ച ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം. പാറി പറന്നു കിടക്കുന്ന മുടിയ്ക്ക് വളരെ നല്ലതാണ് തൈര്. മുടിയെ സോഫ്റ്റാക്കാനും അതുപോലെ താരനെ പാടെ ഇല്ലാതാക്കാനും തൈര് സഹായിക്കും. മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ വളരെ നല്ലൊരു ഓപ്ഷനാണ്. തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കാനും തൈര് സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് തലയോട്ടിയെ ക്ലിയറാക്കാൻ ഏറെ നല്ലതാണ്. മുടിയിലെ താരനെ പാടെ ഇല്ലാതാക്കാനും ഇത് നല്ലതാണ്. തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തി വേഗത്തിൽ താരൻ മാറ്റാൻ നല്ലതാണ് ഉലുവ. ധാരാളം പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് മുടി കൊഴിച്ചിൽ മാറ്റാൻ നല്ലതാണ്. ഇതിലെ അമിനോ ആസിഡും പ്രോട്ടീനും മുടിയ്ക്കുണ്ടാകുന്ന എല്ലാത്തരം കേടുപാടുകളും പാടെ ഇല്ലാതാക്കാൻ സഹായിക്കും.
Content highlight : simple hair mask