നിരന്തരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ KSRTC ജീവനക്കാരന്, തന്നെ ദ്രോഹിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാനുള്ള അനുകൂല വിധി ലഭിരിക്കുന്നു. KSRTC ഒരു കമ്മിഷന്‍ രൂപീകരിച്ച് ഈ കമ്മിഷന്‍ പരാതി കേള്‍ക്കാനും പരിഹാരം കാണാനുമാണ് വിധി. മൂന്നു മാസത്തിനുള്ളില്‍ വിധി നടപ്പാക്കണമെന്നാണ് ജസ്റ്റിസ് ബസന്ത് ബാലാജി വിധിച്ചിരിക്കുന്നത്. ജൂണ്‍ 27ന് കോടി വിധി വന്നെങ്കിലും അത് KSRTC ചീഫ് ഓഫീസില്‍ ലഭിക്കുന്ന മുതലുള്ള കാലയളവാണ് പരിഗണിക്കുന്നത്. ഇതനുസരിച്ച് ജൂലായ് 8ന് വിധിപകര്‍പ്പ് ചീഫ് ഓഫീസിലും, ഗതാഗതമന്ത്രിക്കും ജീവനക്കാരന്‍ നല്‍കുകയും ചെയ്തു. സെപ്തംബര്‍ 27 ആകുമ്പോഴേക്കും വിധി നടപ്പാക്കാനുള്ള സമയപരിധി കഴിയും.
എന്നാല്‍, ഇതുവരെ KSRTC കോടതി വിധിയിന്‍മേല്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ജീവനക്കാരന്‍ കോടതിയലക്ഷ്യക്കേസ് ഫല്‍ ചെയ്യുന്നതിനെ കുറിച്ച് അലോചിക്കുകയാണ്. എന്നാല്‍, KSRTC അധികൃതരുടെ മുമ്പില്‍ സെപ്തംബര്‍ 27 വരെ സമയം ഉള്ളതിനാല്‍ ഇതിനുള്ളില്‍ കമ്മിറ്റി രൂപീകരിച്ച് തെളിവെടുപ്പ് നടത്തിയാല്‍ മതിയാകും എന്നാണ് അറിയുന്നത്. KSRTC കണ്ടക്ടര്‍ വള്ളിയപ്പ ഗണേശാണ് തന്നെ ദ്രോഹിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ വിധി സമ്പാദിച്ചിരിക്കുന്നത്. KSRTC, KSRTC മാനേജിംഗ് ഡയറക്ടര്‍, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ്, ട്രിവാന്‍ഡ്രം സിറ്റി ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ബി. രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരേയാണ് ഗണേഷ് കേസ് ഫയല്‍ ചെയ്തത്.
KSRTC ഉദ്യോഗസ്ഥന്‍മാരായ ജേക്കബ് സാം ലോപ്പസും, ബി. രാജേന്ദ്രനും ചേര്‍ന്ന് വള്ളിയപ്പ ഗണേഷിന് ലഭിക്കേണ്ട അര്‍ഹമായ അവധി നല്‍കാതിരിക്കുയും, അത് തടഞ്ഞുവെച്ച് വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചുവെന്നുമണ് വിധിയില്‍ പരാമര്‍ശിക്കുന്നത്. ഇത് ശരിയായ നടപടി ആയിരുന്നില്ല.
ഇത് അന്വേഷിക്കാന്‍ ഒരു കമ്മിഷനെ നിയോഗിക്കുകയും, പ്രശ്‌നത്തിന് തീര്‍പ്പ് കല്‍പ്പിക്കുകയും വേണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. KSRTC ആണ് ഇതില്‍ മേല്‍ നടപടി എടുക്കേണ്ടത്. എന്നാല്‍, വിധി വന്നിട്ട് രണ്ടു മാസം പിന്നിടുമ്പോഴും KSRTC അനങ്ങാപ്പാറ നയം മാറ്റിയിട്ടില്ല.
ഇതോടെ വിധി സമ്പാദിച്ച ജീവനക്കാരന്‍, വിധി നടപ്പാക്കണമെന്ന ആവശ്യവുമായി KSRTC ചീഫ് ഓഫീസും മന്ത്രി ഓഫീസും കറിയിറങ്ങുകയാണ്. തനിക്കുകൂലമായ വിധി സമ്പാദിച്ചിട്ടും, തനിക്കു നീതി ലഭിക്കാതിരിക്കുന്ന ഒരു ഗതികേടാണ് ഇപ്പോഴുള്ളതെന്ന് ജീവനക്കാരന്‍ പറയുന്നു. തന്നെ ദ്രോഹിച്ചവരെല്ലാം, സുഖമായി ഇപ്പോഴും കഴിയുമ്പോള്‍ എല്ലാവരും അവര്‍ക്ക് മാനസിക പിന്തുണ നല്‍കിക്കൊണ്ട് മൗനം പാലിക്കുകയാണ്. കൂടെ ജോലി ചെയ്യുന്നവര്‍ പോലും തന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് മനസ്സിലാക്കിയിട്ടും മിണ്ടുന്നില്ല. എങ്കിലും ദ്രോഹം ചെയ്തവര്‍ക്കെതിരേ ഒറ്റയ്ക്കു പോരാടുക തന്നെ ചെയ്യാനാണ് ഗണേസിന്റെ തീരുമാനം.
CONTENT HIGHLIGHTS; Will not implement the court verdict?: No commission, no evidence; KSRTC protects the wrongdoers