Health

ഉപയോഗിച്ച എണ്ണം പിന്നെയും പിന്നെയും ഉപയോഗിക്കുന്ന ശീലമുണ്ടോ? | cooking oil reusing

ഉപയോഗിച്ച എണ്ണം പിന്നെയും പിന്നെയും ഉപയോഗിക്കുന്ന ശീലമുണ്ടോ..? പപ്പടം, പലഹാരം എന്നിവ വറുത്ത് കഴിഞ്ഞാല്‍ ബാക്കി വരുന്ന എണ്ണയില്‍ ഇവയുടെ എല്ലാ അംശവും അടിഞ്ഞ് കൂടി കിടക്കുന്നുണ്ടാവും. അതുമാത്രമല്ല, ചിലപ്പോള്‍ പാത്രത്തിന്റെ അടിയില്‍ പിടിച്ചും ഇത്തരത്തില്‍ ഭക്ഷണാവശ്ഷിടങ്ങള്‍ മൊരിഞ്ഞ് കിടക്കാം. ഇത് പൂര്‍ണ്ണമായും മാറ്റി എടുക്കാന്‍ സഹായിക്കുന്ന ഒരു എളുപ്പവഴി എന്താണെന്ന് നോക്കാം. അപ്പം ചുട്ടാലും അതുപോലെ തന്നെ പഴം പൊരി തയ്യാറാക്കുമ്പോഴായാലും പല സാധനങ്ങള്‍ തയ്യാറാക്കുമ്പോള്‍ പാത്രത്തിന്റെ അടിയില്‍ പിടിക്കുന്നത് കാണാം. ഇത് പിന്നെ അടര്‍ത്തി എടുക്കാന്‍ നല്ല പാടാണ്. ഇത്തരത്തില്‍ പിടിക്കാതിരിക്കാന്‍, പാത്രത്തിലേയ്ക്ക് ആദ്യം തന്നെ ഒരു മുട്ട പൊട്ടിച്ച് ഒഴിക്കാവുന്നതാണ്. മുട്ട വേവാന്‍ എണ്ണ ഒഴിക്കരുത്. മുട്ട വെന്ത് വരുമ്പോള്‍ അത് മാറ്റുക. പാത്രം നല്ലപോലെ മയപ്പെട്ടിട്ടുണ്ടാകും.അതിന് ശേഷം നിങ്ങള്‍ എണ്ണ ഒഴിച്ച് സാധനങ്ങള്‍ വറുക്കാം. അതുപോലെ ദോശ ചുടാം. ഇത് അടിയില്‍ പിടിക്കാതെ വേഗത്തില്‍ കിട്ടാന്‍ സഹായിക്കും. കോണ്‍ഫ്‌ലര്‍ എടുത്ത് കുറച്ച് വെള്ളവും ചേര്‍ത്ത് മിക്‌സ് ചെയ്ത് എടുക്കുക. നല്ലപോലെ ലൂസാക്കി എടുക്കണം. ഇത് തിളച്ച് കിടക്കുന്ന എണ്ണയിലേയ്ക്ക് ഒഴിക്കുക. നല്ലപോലെ മൊരിഞ്ഞ് വരുമ്പോള്‍ അതിന്റെ കൂടെ മുന്‍പ് വറുത്ത് മാറ്റിയ ആഹാരങ്ങളുടെ പൊടിയും അവശിഷ്ടങ്ങളും കട്ടപിടിച്ച് ഇതിന്റെ കൂടെ മൊരിഞ്ഞ് പൊന്തിവരും. ഇത് വേഗത്തില്‍ നിങ്ങള്‍ക്ക് കോരി കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ പാത്രത്തിന്റെ അടിയില്‍ പിടിച്ച് കിടന്ന അവശിഷ്ടങ്ങള്‍ അടര്‍ന്ന് മാറി വരുന്നതാണ്. കൂടാതെ, എണ്ണ നല്ലപോലെ ക്ലീനായി കിട്ടുകയും ചെയ്യും. അമിതമായി എണ്ണ പലഹാരങ്ങള്‍ കഴിക്കുന്നതും നമ്മളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് അമിതവണ്ണം വരാനും, കൊളസ്‌ട്രോള്‍ വരാനും കാരണമാണ്. കൂടാതെ, ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കുകയും, മുടിയെല്ലാം വേഗത്തില്‍ നരയ്ക്കുന്നതിനും കാരണമാകുന്നുണ്ട്. അതിനാല്‍, എണ്ണ പലഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക.

Content highlight : Have a habit of using the number used over and over again