Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കോണ്‍ഗ്രസ് യുവ വനിതാ നേതാക്കളുടെ ‘വാട്‌സാപ്പ് ഗ്രൂപ്പ്’ പോര്: നേതാക്കള്‍ക്ക് പങ്കുണ്ടോ ? /’Whatsapp group’ war of young Congress women leaders: Do the leaders have a role?

ദീപ്തി മേരി വര്‍ഗീസും, ഷമ മുഹമ്മദും തമ്മില്‍ ശീതയുദ്ധം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 22, 2024, 05:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമ്മിലടിയും പടലപ്പിണക്കങ്ങളും തീരാത്ത കോണ്‍ഗ്രസിന്റെ കേരളാ ഘടകത്തില്‍ ഇപ്പോള്‍ ഏറ്റുമുട്ടുന്നത് രണ്ടു വനിതകളാണ്. വനിതകളാകുമ്പോള്‍ കണ്ടു നില്‍ക്കുന്ന നേതാക്കള്‍ക്ക് ഹരം കൂടുകയും ചെയ്യും. കേരളത്തിലെ കോണ്‍ഗ്രസില്‍ യുവ വനിതാ നേതാക്കളുടെ തമ്മിലടി പരസ്യമായതോടെ നേതാക്കള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍പ്പെടാതെ ഓടുകയാണ്. എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും തമ്മിലാണ് രൂക്ഷമായ അഭിപ്രായ ഭിന്നതയില്‍ നില്‍ക്കുന്നത്.

ഗ്രൂപ്പുവഴക്കും, വയ്യാവേലിയും, തൊഴുത്തില്‍ക്കുത്തും, മൂപ്പളിമ തര്‍ക്കവുമൊക്കെ കോണ്‍ഗ്രസില്‍ പതിവ് കാഴ്ചയായതു കൊണ്ട് നേതാക്കള്‍ അതിനെ വലിയ വിഷമായി പരിഗണിച്ചിട്ടില്ലെന്നാണ് സൂചന. കെ.പി.സി.സി മാധ്യമ വിഭാഗത്തിന്റെ ചുമതല ദീപ്തി മേരി വര്‍ഗീസിനാണുള്ളത്. പാര്‍ട്ടി പരിപാടികളും, മീറ്റിംഗിലെ തീരുമാനങ്ങളും അറിയിക്കുന്നിനു വേണ്ടി ഒരു വാട്സാപ്പ് ഗ്രൂപ്പു ദീപ്തി രൂപീകരിച്ചിട്ടുണ്ട്. പ്രധാന നേതാക്കളും കോണ്‍ഗ്രസുമായി ബന്ധമുള്ളവരുമാണ് ഈ ഗ്രൂപ്പിലുള്ളത്.

 

ചാനല്‍ ചര്‍ച്ചകളിലെ നിലപാട്, സര്‍ക്കാരിനെതിരായി ഉന്നയിക്കേണ്ട വിമര്‍ശനങ്ങള്‍, ആരൊക്കെ ഏത് ചാനലില്‍ ചര്‍ച്ചക്ക് പങ്കെടുക്കണം തുടങ്ങിയ വിവരങ്ങളാണ് ഈ ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നതെന്നാണ് അറിയുന്നത്. ദീപ്തിയെ കൂടാതെ കെ.പി.സി.സി ഓഫീസിലെ രണ്ട് ജീവനക്കാരുമായിരുന്നു ഈ ഗ്രൂപ്പിലെ മറ്റ് അഡ്മിന്‍മാര്‍. ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ഷമയെ പുറത്താക്കിയിരിക്കുകയാണ്. കഴിഞ്ഞ 16നാണ് ഷമയെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്. യാതൊരു കാരണവും ഇല്ലാതെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തതെന്ന് ഷമ മുഹമ്മദ് പറയുകയും ചെയ്യുന്നുണ്ട്.

 

ഒഴിവാക്കിയത് എന്തിനാണെന്ന് പറഞ്ഞിട്ടില്ല. മലയാളം ടി.വി ചാനല്‍ ചര്‍ച്ചകളിലും പങ്കെടുപ്പിക്കാറില്ല. മൂന്നരമാസമായി ഇത്തരത്തില്‍ ഒഴിവാക്കുകയാണെന്നും ഷമ ആരോപിക്കുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഷമ കെ.പി.സി.സിക്ക് പരാതിയൊന്നും നല്‍കിയിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഒരു പ്രശ്നവുമില്ല. എന്നിട്ടും ഒതുക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് സംശിക്കുന്നുണ്ട്. എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കുന്നതെന്ന് ദീപ്തി മേരി വര്‍ഗീസ് തന്നെ വ്യക്തമാക്കണം. എന്നാല്‍ വാട്സാപ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത് വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു ദീപ്തിയുടെ പ്രതികരണം.

ReadAlso:

മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചു,​ രണ്ടാംവിവാഹ ആരോപണത്തിൽ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം | Power restrictions in Keralam today as well

കൂടുതൽ തുക പിഎഫിലേക്ക് എത്തും; നിർണായക മാറ്റം, വേതന പരിധി ഉയർത്തി 15,000ൽ നിന്ന് 25,000 ആയി | cabinet approves epfo ceiling hike to rs 25000

CPIM സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തത്: തോമസ് ഐസക്ക് | Decision to step down from the CPIM State Secretariat was my own says Thomas Isaac

ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: KSEB

കെ.പി.സി.സി ഔദ്യോഗികമായി രൂപംനല്‍കിയ വാട്സാപ് ഗ്രൂപ്പില്‍ നിന്നല്ല ഷമയെ ഒഴിവാക്കിയത്. താന്‍ വ്യക്തിപരമായി ഉണ്ടാക്കിയ ഗ്രൂപ്പില്‍ നിന്നുമാണ്. കെ.പി.സി.സിയുടെ മാധ്യമ വിഭാഗത്തിന്റെ ചുമതല ലഭിച്ചപ്പോള്‍ സ്വന്തം നിലയില്‍ രൂപീകരിച്ചതാണ്. ചാനല്‍ ചര്‍ച്ചയുടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാനാണ് ഗ്രൂപ്പുണ്ടാക്കിയത്. ഷമ മുഹമ്മദ് എ.ഐ.സി.സി വക്താവാണ്. കേരളത്തിലെ ചാനലുകള്‍ ദേശീയ വിഷയങ്ങളില്‍ നടത്തുന്ന ചര്‍ച്ചകളിലാണ് ഷമ പങ്കെടുക്കുന്നത്.

അതിനാലാണ് കേരളത്തിലെ വാര്‍ത്തകളുടെ മാത്രം ചര്‍ച്ചകള്‍ക്കായി രൂപീകരിച്ച ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്. ഷമ ഗ്രൂപ്പില്‍ അംഗമായതിനാല്‍ മറ്റ് ചിലര്‍ കൂടി ഗ്രൂപ്പില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ പൊതു മാനദണ്ഡമെന്ന നിലയ്ക്കാണ് ഷമയെയും ഒഴിവാക്കിയതെന്നും ദീപ്തി പ്രതികരിക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാത്തതില്‍ ഷമ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ശ്രമം എന്ന വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതിലെ പ്രതികാര നടപടിയാണ് ദീപ്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ആരോപണമുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം ഷമ ഉന്നയിച്ചിരുന്നു. എന്നാല്‍ അതിന് സ്വീകാര്യത ലഭിച്ചിരുന്നില്ല. ആരാണ് ഈ ഷമ എന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം ഏറെ വിവാദമായിരുന്നു. ഇതില്‍ ഷമ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഒപ്പം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെന്നും വിമര്‍ശിച്ചു. ഇതോടെയാണ് ഷമയെ ഒതുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇപ്പോഴത്തെ നടപടികളും അതിന്റെ ഭാഗം തന്നെയാണ് എന്നാണ് ഷമ കണക്കു കൂട്ടുന്നത്.

 

CONTENT HIGHLIGHTS; ‘Whatsapp group’ war of young Congress women leaders: Do the leaders have a role?

Tags: kpccKERALA PRADESH CONGRESS COMMITTEEANWESHANAM NEWSAnweshanam.comAICCDEEPTHI MERY VARGHESESHAMA MUHAMMEDAL INDIA CONGRESS COMMITTEEകോണ്‍ഗ്രസ് യുവ വനിതാ നേതാക്കളുടെ 'വാട്‌സാപ്പ് ഗ്രൂപ്പ്' പോര്

Latest News

പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മഹുവ മൊയ്ത്രയ്‌ക്ക് മുട്ടയേറ്; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് തൃണമൂൽ കോൺഗ്രസ് എംപി

കെഎസ്ആർടിസിയുടെ ലക്ഷദ്വീപ്, ഹൈദരാബാദ് പാക്കേജിന് 22ന് തുടക്കം: ബുക്കിങ് സോഫ്റ്റ്‌വെയർ ഉദ്ഘാടനം മന്ത്രി സി.പി ജോൺ നിർവഹിക്കും

‘ഇന്ന് ഞാന്‍ നാളെ നീ’: റിപ്പോര്‍ട്ടര്‍ ചാനലില്‍ പോലീസ് കാട്ടിയത് പ്രതിഷേധാര്‍ഹം; ചില കസേരകള്‍ക്ക് മാന്യതയും മര്യാദയുമുണ്ട്, ആര്‍ക്കും കയറിയിരിക്കാനാവില്ല ?

പാർലമെന്റ് വളയാൻ ഒരുങ്ങി CITU; ഡിസംബർ 1ന് തൊഴിലാളികളെ അണിനിരത്തി മാർച്ച് നടത്തും

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി | cm-vd-satheesan-on-raid-in-reporter-channel

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies