പലപ്പോഴും മുഖക്കുരുവും മറ്റുമുണ്ടായി കഴിഞ്ഞാൽ അവിടെ കുഴി പോലെ വരും. ഇത് പോലെ മുഖത്ത് അല്ലാതെ സ്വാഭാവികമായും സുഷിരങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ സുഷിരങ്ങൾ കണ്ണിൽ കാണാൻ കഴിയാത്തവയാണ്. ചർമ്മത്തെ ശ്വസിക്കാൻ സഹായിക്കുന്നത് ഈ സുഷിരങ്ങളാണ്. പക്ഷെ അഴുക്കും മറ്റും അടിഞ്ഞ് കൂടുമ്പോഴാണ് ഈ സുഷിരങ്ങൾ വളരെ വലുതാകുകയും മുഖത്തിൻ്റെ ഭംഗി തന്നെ ഇല്ലാതാക്കുകയും ചെയ്യുമെന്നതാണ് യാഥാർത്ഥ്യം. ഇതിനായി ഒരു മുട്ടയുടെ മഞ്ഞ എടുക്കുക. കൊഴുപ്പും പ്രോട്ടീനുമൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നതാണ് മുട്ടയുടെ മഞ്ഞ. നാച്യുറൽ മോയ്ചറൈസറായി പ്രവർത്തിക്കാൻ മുട്ടയ്ക്ക് കഴിയും. ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ എല്ലാ ലക്ഷണങ്ങളെയും തടയാനും അതുപോലെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കാനും ഏറെ മികച്ചതാണ് മുട്ടയുടെ മഞ്ഞ. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ചർമ്മത്തിലെ മൃതകോശങ്ങളെ നേരെയാക്കാനും അതുപോലെ നല്ല രീതിയിൽ സംരക്ഷിക്കാനും സഹായിക്കും. അതിന് ശേഷം ഇതിലേക്ക് ഒരു ടീ സ്പൂൺ തേനും ഒരു ടീ സ്പൂൺ ഒലീവ് ഓയിലും ചേർക്കുക. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ചർമ്മത്തിൽ നിന്ന് ഇല്ലാതാക്കാൻ വളരെ നല്ലതാണ് ഒലീവ് ഓയിൽ. ഇനി നന്നായി യോജിപ്പിക്കുക. ഇനി ഈ പായ്ക്ക് മുഖത്ത് പുരട്ടാം. മുഖത്തും കഴുത്തിലുമൊക്കെ ഇത് നന്നായി തേച്ച് പിടിപ്പിക്കുക. അതിന് ശേഷം 15 മിനിറ്റ് കഴിയുമ്പോൾ ഇത് കഴുകി വ്യത്തിയാക്കാം. ആഴ്ചയിൽ മൂന്ന് തവണ എങ്കിലും ഇത് ചെയ്യാവുന്നതാണ്.
Content highlight : natural moisturizer